"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
 
പ്രാഥമികപ്രതികരണ ഘട്ടത്തിൽ പ്രതിജനകത്തിന്റെ ഘടനയറിഞ്ഞ് ബന്ധിക്കാൻ സാധിച്ച കോശസ്തര ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിണികളുള്ള ബി-ലസികാണുക്കളെ [[ക്ലോൺക്ലോണിംഗ്|ക്ലോണിക വർധനവിനായി]] തെരഞ്ഞെടുക്കുന്നു. ദുർബലമായ ബന്ധനം കാണിച്ച കോശങ്ങൾ [[വിലോപനം (ജനിതകം)|വിലോപനത്തിലൂടെ]] (deletion) നശിപ്പിക്കപ്പെടുന്നു. വളരെ കുറച്ച് സ്മൃതികോശങ്ങൾ മാത്രം ഇങ്ങനെ പരിപക്വനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഈ സ്മൃതികോശങ്ങൾ പിന്നീട് പ്ലാസ്മാണുക്കൾക്ക് ജന്മം നൽകുന്നു. ഒപ്പം പ്രതിജനകത്തെ കൂടുതൽ ദൃഢമായി ബന്ധിക്കാവുന്ന വിശിഷ്ട (specific) പ്രതിദ്രവ്യങ്ങളെ കായിക അത്യുൽപ്പരിവർത്തന പ്രക്രിയയിലൂടെ സൃഷ്ടിക്കുന്നു. അതേ പ്രതിജനകം നിവേശിക്കപ്പെടുന്ന മറ്റൊരു അണുബാധാവസ്ഥയിൽ ഈ പൂർവ്വാനുഭവത്തിന്റെ “ഓർമ്മ” പ്രതിരോധപ്രക്രിയയെ ദ്രുതവും ശക്തവുമാക്കുന്നു.
 
പൂർവ്വാനുഭവത്തിൽ നിന്നും പ്രതിജനകത്തിന്റെ ഘടന “ഓർമ്മി”ക്കുന്ന സ്മൃതിലസികാണുക്കൾ പെറ്റു പെരുകുന്നു. പ്ലാസ്മാണുക്കൾ ഒപ്പം പെരുകുകയും പ്രതിദ്രവ്യതന്മാത്രകൾ ധാരാളമായി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. പ്രതിജനകത്തിന്റെ ഘടനയറിഞ്ഞ് കായിക അത്യുല്പരിവർത്തന പ്രക്രിയവഴി മികച്ച ബന്ധനശേഷിയുള്ള പ്രതിദ്രവ്യങ്ങളെ ഉല്പാദിപ്പിക്കുന്നതു മൂലം ഈ ഘട്ടത്തിലെ പ്രതിദ്രവ്യതന്മാത്രകൾ കൂടുതൽ കൃത്യതയോടെയും സുദൃഢവുമായി പ്രതിജനകത്തെ ബന്ധിക്കുന്നു.
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്