"ടൈലോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജന്തുകുടുബങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 4:
| fossil_range = Middle [[Eocene]] to Recent
| image = 07. Camel Profile, near Silverton, NSW, 07.07.2007.jpg
| image_caption = ടൈലോപോഡ ഉപഗോത്രത്തിലെ അംഗമായ [[ഒട്ടകം]]
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
വരി 20:
&nbsp;[[Cainotheriidae]]†<br>
}}
[[അയവിറക്കൽ|അയവിറക്കു മൃഗങ്ങൾ]] ഉൾപ്പെടുന്ന [[ആർട്ടിയോഡാക്ടില]] [[സസ്തനി]] ഗോത്രത്തിന്റെ ഉപഗോത്രമാണ് '''ടൈലോപോഡ'''. [[ഒട്ടകം|ഒട്ടകങ്ങളും]] [[ലാമ|ലാമകളും]] [[അല്പക|അല്പകകളും]]മാത്രമാണ് ടൈലോപോഡയിലെ ഇന്ന് ജീവിച്ചിരിക്കുന്ന അംഗങ്ങൾ.
 
[[ഏഷ്യ|ഏഷ്യയിലെയും]] [[ആഫ്രിക്ക|വടക്കേ ആഫ്രിക്കയിലെയും]] [[മരുഭൂമി|മരുഭൂമികളിലും]] വരണ്ട പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളുള്ളത്; [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഉയരംകൂടിയ പ്രദേശങ്ങളിൽ ലാമയും. [[ആസ്ത്രേലിയ|ആസ്ത്രേലിയയിലും]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലും]] ഒട്ടകങ്ങൾ കാണപ്പെടുന്നില്ല.
 
ഏതാണ്ട് 46.2 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് [[ഇയോസീൻ കാലഘട്ടം|ഇയോസീൻ കാലഘട്ടത്തിലാണ്]] ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.<ref>[http://paleodb.org/cgi-bin/bridge.pl?action=checkTaxonInfo&taxon_no=42548&is_real_user=1 PaleoBiology Database: ''Priscocamelus'', basic info]</ref> [[പ്ലീസ്റ്റോസീൻ കാലഘട്ടം]] വരെ വടക്കേ അമേരിക്കയിൽ മാത്രമേ ഈ ഉപഗോത്രത്തിലെ അംഗങ്ങളുണ്ടായിരുന്നുള്ളു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവിടെനിന്ന് ഏതാണ്ട് പതിനായിരം വർഷങ്ങൾക്കുമുമ്പു മാത്രമാണ് ഇവ അപ്രത്യക്ഷമായതെന്നു കരുതുന്നു.
[[പ്രമാണം:Unshorn alpaca grazing.jpg|thumb|left|[[അല്പക]]]]
 
ഓഷധികളും പച്ചപ്പുല്ലും ധാരാളമായി ഭക്ഷിക്കുന്ന ഇവയുടെ [[ആമാശയം]] വിവിധ അറകളുള്ളതും അയവിറക്കുന്നതിന് അനുയോജ്യമായതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെ വേഗം ദഹിക്കാൻ അയവിറക്കൽ സഹായിക്കുന്നു. ഇവയുടെ പല്ലുകളിൽ ദന്തമുനകൾക്കു പകരം വരമ്പുകളും ഉയർന്ന ശിഖരങ്ങളും അഥവാ മകുടങ്ങളും ഉണ്ടായിരിക്കും. ഈ ഉപഗോത്രത്തിലെ അംഗങ്ങളുടെ കാലുകൾ നീളമേറിയവയാണ്. ആദ്യകാല സസ്തനികളുടെ കാലുകളിൽ അഞ്ചു വിരലുകളുണ്ടായിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായി ടൈലോപോഡുകളുടെ കാലുകളിൽ രണ്ടു വിരലുകൾ മാത്രമേ കാണപ്പെടുന്നുള്ളു. ഈ വിരലുകൾ കർമനിർവഹണത്തിനനുയോജ്യമാംവിധം രൂപാന്തരപ്പെട്ടവയായിരിക്കണം.
"https://ml.wikipedia.org/wiki/ടൈലോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്