"ലിയോ ടോൾസ്റ്റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: nds:Leo Tolstoi
(ചെ.) യന്ത്രം ചേർക്കുന്നു: ext:Leo Tolstoy; cosmetic changes
വരി 34:
 
== യുദ്ധവും സമാധാനവും ==
[[ചിത്രംപ്രമാണം:Ilya Efimovich Repin (1844-1930) - Portrait of Leo Tolstoy (1887).jpg|thumb|left|ലിയോ ടോൾ‍സ്റ്റോയി]]
 
വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ [[നെപ്പോളിയൻ|നെപ്പോളിയന്റെ]] ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻ‍‌നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു.<ref>Tolstoy - MSN Encarta - http://encarta.msn.com/encyclopedia_761579029/tolstoy.html</ref> വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ [[മിഖായേൽ ഇല്ലാരിനോവിച്ച് ഖുട്ടൂസോവ്|ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്]]. [[മോസ്കോ]]യിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ. <ref>ഓൺലൈൻ യുദ്ധവും സമാധാനവും - Great Books Index: http://www.friends-partners.org/oldfriends/literature/war_and_peace/war-peace_intro.html</ref>
വരി 49:
 
== പിൽക്കാല രചനകൾ ==
[[ചിത്രംപ്രമാണം:Tolstoy ploughing.jpg|thumb|right|250px|''നിലമുഴുന്ന ടോൾസ്റ്റോയി'', റെപിന്റെ രചന]]
 
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്,‍ സാധാരണ വായനക്കാർ‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട [[ഇവാൻ ഇല്ലിച്ചിന്റെ മരണം]] എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്.<ref>ഇവാൻ ഇല്ലിച്ചിന്റെ മരണം - Louise and Aylmer Maude-ന്റെ പരിഭാഷ - http://www.geocities.com/short_stories_page/tolstoydeath.html</ref> ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച [[ക്രൊയിറ്റ്സർ സൊണാറ്റ]] (Kreutzer Sonata) എന്ന ലഘുനോവൽ.<ref>Classic Authors - ക്രൊയിറ്റ്സർ സൊണാറ്റ - http://tolstoy.classicauthors.net/kreutzer/ ബീഥോവന്റെ ഒൻപതാമത്തെ വയലിൻ സൊണാറ്റയുടെ പേരാണ് ഈ കൃതിക്ക്. </ref> റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻ‌വേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.<ref>ENotes.com - http://www.enotes.com/twentieth-century-criticism/tolstoy-leo</ref> യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ [[ഉയിർത്തെഴുന്നേല്പ്പ്]] (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു.<ref>Classic Authors - ഉയിർത്തെഴുന്നേല്പ്പ് - http://tolstoy.classicauthors.net/resurrection/</ref>ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.{{Ref|excom}}
വരി 109:
[[et:Lev Tolstoi]]
[[eu:Lev Tolstoi]]
[[ext:Leo Tolstoy]]
[[fa:لئو تولستوی]]
[[fi:Leo Tolstoi]]
"https://ml.wikipedia.org/wiki/ലിയോ_ടോൾസ്റ്റോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്