"ടൂബുലിഡന്റേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
†''[[Myorycteropus]]''<ref name="Lehmann2009"/>
}}
ഒരു [[സസ്തനി|സസ്തനിഗോത്രമാണ്]] '''ടൂബുലിഡന്റേറ്റ'''. ഒറിക്റ്റിറോപ്പസ് ആഫർ എന്നു ശാസ്ത്രനാമമുള്ള [[ആർഡ്വാർക്]] എന്ന ഒറ്റജീവി മാത്രം ഉൾപ്പെടുന്ന '''ഒറിക്ട്ടെറോപിഡേ''' എന്ന ഒരു കുടുംബം മാത്രമേ ഈ ഗോത്രത്തിലുള്ളു. ഇന്ന് [[ആഫ്രിക്ക|ആഫ്രിക്കയിൽ]] മാത്രമായി ആർഡ്വാർക്ക് ചുരുങ്ങിയിരിക്കുന്നു.
 
ടൂബുലിഡന്റേറ്റ ഒരു വ്യത്യസ്ത സസ്തനി ഗോത്രമാണ്. നിരവധി സവിശേഷതകളുള്ള ഒരു ഗോത്രം കൂടിയാണിത്. ഇതിന്റെ ഉത്ഭവം, ചരിത്രം, വിതരണം എന്നിവയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. [[ഈസ്റ്റ് ആഫ്രിക്ക|ഈസ്റ്റ് ആഫ്രിക്കയിൽനിന്നും]] ലഭ്യമായ [[മയോസീൻ യുഗം|മയോസീൻ യുഗത്തിന്റെ]] ആദ്യഘട്ടത്തിലെ ചില ജീവാശ്മപഠനങ്ങളാണ് ടൂബുലിഡന്റേറ്റ ഗോത്രത്തെപ്പറ്റി പുരാതന വിശ്വസ്ത വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. [[ഇന്ത്യ|ഇന്ത്യയിൽനിന്നും]] കണ്ടെടുത്തിട്ടുള്ള [[പ്ലിയോസീൻ യുഗം|പ്ലിയോസീൻ യുഗത്തിലെ]] രേഖകളുടെ അടിസ്ഥാനത്തിൽ ഈ ജീവികൾ ആ കാലഘട്ടത്തിൽത്തന്നെ ആഫ്രിക്കയിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതായി അനുമാനിക്കാവുന്നതാണ്. ചരിത്രാതീത കാലത്ത് ഇവ [[യൂറോപ്പ്|യൂറോപ്പിലും]] [[ഏഷ്യ|ഏഷ്യയിലും]] ധാരാളമായിട്ടുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ട്. [[ഇയോസീൻ ഘട്ടം|ഇയോസീൻ ഘട്ടത്തിലേതെന്നു]] കരുതപ്പെടുന്ന ആർഡ്വാർക്കിന്റെ ചില ജീവാശ്മഭാഗങ്ങൾ [[അമേരിക്ക|അമേരിക്കയിൽനിന്നും]] ലഭ്യമായത് ഒരു ഘട്ടത്തിൽ ഈ ജീവികൾ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായും കരുതാവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങൾ മൂലമാവാം ഇന്ന് ഈ സസ്തനിഗോത്രത്തിന്റെ ഏകപ്രതിനിധി ആഫ്രിക്കയിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ടൂബുലിഡന്റേറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്