"ആവിലായിലെ ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:Santa Teresa de Jesús
വരി 55:
നവീകൃതസന്യാസസഭകളുടെ സ്ഥാപക എന്നതിലുപരി ആത്മീയസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകൾ നൾകിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ ത്രേസ്യാ അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന അവൾ എഴുതിയത് സ്പാനിഷ് ഭാഷയുടെ [[കാസ്റ്റിലിയൻ]] നാട്ടുരൂപത്തിലാണ്. എന്നിട്ടും ഡോൺ ക്വിക്ക്‌സോട്ട് എഴുതിയ തെർ‌വാന്റിസ് കഴിഞ്ഞാൽ ഏറ്റവുമേറെ വായിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് എഴുത്തുകാരി ആണ് ത്രേസ്യാ.<ref>Victor Shepherd -http://www.victorshepherd.on.ca/Heritage/teresaof.htm</ref>
 
മിസ്റ്റിക്കൽ ലേഖിക എന്ന നിലയിലുള്ള ത്രേസ്യായുടെ യശസ്സിന് അടിസ്ഥാനം മൂന്നു കൃതികളാണ്. ആദ്യമായി എഴുതിയ സ്വയംകൃതചരിത്രം (Autobiography) സ്വന്തം ആത്മാവിന്റെ അവസ്ഥ അത്മീയഗുരുക്കന്മാരുടെ അറിവിലേക്കായി അവരുടെ നിർദ്ദേശാനുസരണം ത്രേസ്യാ രേഖപ്പെടുത്തിയതാണ്. പിന്നീട് ആ പുസ്തകം ജനസാമന്യത്തിനു കൂടി പ്രയോജനപ്പെടത്തക്കവണ്ണം വിപുലീകരിച്ചു. സന്യാസസഭാനവീകരണത്തിലേർപ്പെട്ടിരുന്ന ത്രേസ്യാ, ആത്മീയപുത്രിമാർക്ക് പ്രയോജനപ്പെടത്തക്കവണ്ണം, ആത്മീയപൂർണതയിലേക്കുള്ള വഴി വിവരിച്ച് എഴുതിയതാണ് സുകൃതസരണി (Way of Perfection) എന്ന കൃതി<ref>The Way of Perfection, Modern English Version by Henry L, Carrigan Jr., പ്രസാധനം, സെയിന്റ് പോൾസ്, മുംബൈ </ref>. ത്രേസ്യായുടെ കൃതികളിൽ സമീപനത്തിലും ഉള്ളടക്കത്തിലും ഏറ്റവും മൗലികത പുലർത്തുന്നത് ആഭ്യന്തരഹർമ്യം[[ആഭ്യന്തരഹർമ്മ്യം]] (Interior Castle) ആണ്. ആതിൽ വിവരിച്ചിരിക്കുന്ന ഹർമ്യം മനുഷ്യാത്മാവു തന്നെയാണ്. ആത്മാവിനു വെളിയിൽ നിന്ന് അതിനുള്ളിലേക്കുള്ള യാതനാനിർഭരമായ യാത്രയാണ് അതിന്റെ പ്രമേയം. ഉള്ളിന്റെ ഉള്ളിൽ വസിക്കുന്ന ദൈവത്തെ തേടിയാണ് ആ യാത്ര<ref>ആഭ്യന്തരഹർമ്യം[[ആഭ്യന്തരഹർമ്മ്യം]] - വിവർത്തനം - ഫാ.ഹെർമൻ, ഒ.സി.ഡി; പ്രസാധനം, Carmel Publishing Centre, Trivandrum</ref>.
 
== സവിശേഷ വ്യക്തിത്വം ==
"https://ml.wikipedia.org/wiki/ആവിലായിലെ_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്