"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
===നാടകശാല===
പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തിൽ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാൽ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാൽ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശിൽ‌പ്പങ്ങളോ നാടകശാലയിലില്ല.
===മന്ത്രശാല===
[[പ്രമാണം:Padmanabhapuram palace manthrasala 4.jpg|thumb|left|മന്ത്രശാല]]
മഹാരാജാവ്‌ ഭരനപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശിൽ‌പ്പകലാ വൈഭവത്തിൽ മുന്നിട്ടുനിൽക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളിൽ വിവിധ വർണ്ണങ്ങളിലുള്ള അഭ്രപാളികൾ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/പത്മനാഭപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്