"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ക്ഷേത്രങ്ങളില്‍
വരി 10:
 
താണ്ഡാവനൃത്ത മാതൃകയില്‍ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്‍റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കല്‍ നാസ്തികരായ ഏതാനും ഋഷികളെ നേരിടാന്‍ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികള്‍ മായാപ്രയോഗംകൊണ്ട് ശിവനെ എതിര്‍ത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കനെത്തിയ ഋഷിയെ ഭഗവാന്‍ നൃത്തം ചെയ്ത്കൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്‍റെ തോല് ചീന്തി ഒരു സില്‍ക് തുണിപോലെ ശിവന്‍ ശരീരത്തില്‍ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സര്‍പ്പം എതിരിട്ടപ്പോള്‍ ഭഗവാന്‍ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകന്‍ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവന്‍ തന്‍റെ കാലിന്‍റെ പെരുവിരല്‍ അതിന്‍റെ മുതുകില്‍ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയര്‍ത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊര്‍ കൈകൊണ്ട് ഉയര്‍ത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്‍റെ ഉത്ഭവം ഇങ്ങനെയാണ്.
 
=ക്ഷേത്രങ്ങളില്‍=
ദക്ഷിണേന്ത്യയില്‍കാണുന്ന നടരാജവിഗ്രഹങ്ങളില്‍ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്‍ദവമൂര്‍ത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മതൃകയിലാണ്. കാല്‍ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാല്‍മുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവന്‍ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവന്‍ ‘ലലാടതിലകം’ എന്ന കരണത്തില്‍ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂര്‍ എന്നിവിടങ്ങളില്‍ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തില്‍ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തില്‍ ഉള്ള ശിവപ്രതിഷ്ടയാണെന്ന് പറയപ്പെടുന്നു.
{{അപൂര്‍ണ്ണം}}
[[Category:കല]]
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്