"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==പത്രപ്രവർത്തനം==
1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും അദ്ദേഹം മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.
 
==പുരസ്കാരങ്ങൾ==
സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് ഇന്ത്യൻ എക്സ്പ്രസ് ഏർപ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാർഡ് , ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്