"ദക്ഷിണേന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ca:Sud de l'Índia
വരി 2:
'''തെക്കേ ഇന്ത്യ''', ഇന്ത്യയുടെ തെക്കുഭാഗത്തുള്ള [[ദ്രാവിഡർ|ദ്രാവിഡ]] സംസ്ഥാനങ്ങളേയും [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശങ്ങളേയും]] പൊതുവായി വിശേഷിപ്പിക്കുന്ന പേര്. [[കർണാടകം]], [[തമിഴ്‌നാട്]], [[ആന്ധ്രാപ്രദേശ്]], [[കേരളം]] എന്നീ സംസ്ഥാനങ്ങളും [[പോണ്ടിച്ചേരി]], [[ലക്ഷദ്വീപ്]] കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി [[നീലഗിരി]] മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ്‌ ദക്ഷിണേന്ത്യ എന്ന നിലയിൽ ചില ഭൂമിശാസ്ത്രവിദഗ്ദ്ധർ കണക്കാക്കുന്നത്. [[ആനമല|ആനമലയും]] [[ഏലമല|ഏലമലയും]] അതിർത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകൾക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കർണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടീന്റെതമിഴ്നാടിന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. [[പാലക്കാട് ചുരം]] ഈ രണ്ടു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=20-24|url=}}</ref>‌.
 
പടിഞ്ഞാറൻ പ്രദേശത്ത് ശക്തമായ മഴ നൽകുന്ന തെക്കുപടീഞ്ഞാറൻ കാലവർഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാൽ തമിഴ്നാടിന്റെ പ്രദേശങ്ങളിൽ ഈ കാലവർഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കൻ കാലവർഷമാണ്‌ ഈ മേഖലയിൽ മഴ നൽകുന്നത്. [[ഒക്ടോബർ]] മദ്ധ്യം മുതൽ [[ഡിസംബർ]] വരെയുള്ള കാലയളവിലാണ്‌ വടക്കുകിഴക്കൻ കാലവർഷക്കാറ്റ് വീശുന്നത്. എന്നാൽ ഇതിനു മുൻപുള്ള ശക്തമായ വേനലിൽ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വൻ നദികളൊഴികെ മറ്റെല്ലാം വർഷത്തിൽ ഒൻപതു മാസവും വരണ്ടുണങ്ങുന്നു<ref name=rockliff/>.
"https://ml.wikipedia.org/wiki/ദക്ഷിണേന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്