"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==കൃതികൾ==
===ശതകത്രയം===
ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം ലോകത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, അർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. രണ്ടാമത്തേതായ ശൃംഗാരശതകം പ്രേമത്തേയും കാമിനിമാരേയും പറ്റിയാണ്‌. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശാരീരികസൗന്ദര്യത്തിന്റെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിന്റെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.<ref name=miller>Miller, Foreword and Introduction</ref>വൈരാഗ്യശതകത്തിൽ പ്രത്യേകിച്ച്, ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീഷ്ണതതീക്ഷ്ണത കാണാം.
 
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്