"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
*'''വാക്യപദീയം''': ഭർതൃഹരിയുടെ മുഖ്യരചന മൂന്നു ഈ കൃതിയാണ്‌‌. തന്റെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ [[സ്ഫോടവാദം]] അദ്ദേഹം അവതരിപ്പിക്കുന്നത് ഈ രചനയിലാണ്‌. മൂന്നു കാണ്ഡങ്ങൾ അടങ്ങുന്നതിനാൽ ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. ഈ കൃതിയിൽ ഭർതൃഹരി അവതരിപ്പിക്കുന്ന സ്ഫോടവാദം എന്ന ഭാഷാദർശനം, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണ്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻ‌കാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ്‌ ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്
 
*'''വാക്യപാദീയവ്യാഖ്യാനം''' തന്റെ തന്നെ മുഖ്യകൃതിയുടെ ഒന്നും രണ്ടും കാണ്ഡങ്ങൾക്ക് ഭർതൃഹരി സ്വയം രചിച്ച വ്യാഖ്യാനമാണിത്.
 
*'''മഹാഭാഷ്യവ്യാഖ്യാനം''': [[പാണിനി|പാണിനിയുടെ]] [[അഷ്ടാധ്യായി|അഷ്ടാധ്യായിയ്ക്ക്]] [[പതഞ്ജലി]] രചിച്ച പ്രഖ്യാതമായ മഹാഭാഷ്യത്തിന്റെ വ്യാഖ്യാനമാണിത്. മൂലരൂപത്തിൽ ഒരു ബൃഹദ്രചന ആയിരുന്നിരിക്കാവുന്ന ഈ കൃതി, ഒരേയൊരു കയ്യെഴുത്തു പ്രതിയിൽ ശകലമാത്രമായാണ്‌ ഇന്ന് ലഭ്യമായുള്ളത്. [[പാണിനി|പാണിനിയുടെ]] നാലായിരത്തോളം സൂത്രങ്ങളിൽ 53 എണ്ണത്തെ മാത്രം സംബന്ധിക്കുന്നതാണ്‌ ഈ ശകലം .
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്