"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
 
എന്നാൽ ക്രി.വ. 540 വരെ ജീവിച്ചിരുന്ന ബുദ്ധമതചിന്തകനും താർക്കികനുമായ [[ദിഗ്നാഗൻദിങ്നാഗൻ]] വാക്യപദീയവുമായി പരിചയം കാട്ടുന്നതിനാൽ, വാക്യപദീയകാരന്റെ ജീവിതകാലം യി.ജിങ്ങിന്റെ വിവരണത്തിൽ സൂചിപ്പിക്കുന്ന കാലത്തിനും മുൻപ്, ക്രി.വ.450-നും 510-നും ഇടയ്കായിരുന്നെന്നാണ്‌ ഇപ്പോൾ കരുതപ്പെടുന്നത്.<ref>Makers of Indian Literature, [http://books.google.co.in/books?id=a_3e71XTyecC&pg=PA21&lpg=PA21&dq=vakyapadiya&source=bl&ots=GqSEhZ9a4c&sig=6uNKvdkoD-afCNvzNo_rwF6puoA&hl=en&ei=mP5ITKKRA4jRcY7u7b8M&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwADgU#v=onepage&q=vakyapadiya&f=false Bhartrhari, the Grammarian, M Srimannarayana Murti] (പുറങ്ങൾ 9-10)</ref> [[ബുദ്ധമതം|ബുദ്ധചിന്തയുടെ]] നിഴൽ വീണിരിക്കാവുന്നവയെങ്കിലും [[വേദാന്തം|വേദാന്തദർശനത്തിന്റെ]] പരിധിയിൽ പെടുത്താവുന്നവയാണ്‌ അദ്ദേഹത്തിന്റെ കൃതികളെന്നും വാദവുമുണ്ട്.<ref>{{citation | year=1995 | title = From early Vedanta to Kashmir Shaivism: Gaudapada, Bhartrhari, and Abhinavagupta | author1=N. V. Isaeva | publisher=SUNY Press | isbn=9780791424506 | page=75 | url=http://books.google.com/books?id=GdfIqQdgr1QC&pg=PA75&dq=poet+Buddhist}}</ref> ധർമ്മകീർത്തിയേയും ശങ്കരാചാര്യരേയും മറ്റു പലരേയും പോലെ ഭർതൃഹരിയും, കവിതകൾക്കൊപ്പം ദാർശനികരചനകളും എഴുതിയിട്ടില്ലെന്നു വാദിക്കാൻ കാരണമൊന്നുമില്ലെന്ന് സംസ്കൃതപണ്ഡിതനായ ദാനിയേൽ ഇങ്കാൾസ് കരുതുന്നു.<ref name=Ingalls>{{citation | year=1968 | title = Sanskrit poetry, from Vidyākara's Treasury | author1=Vidyākara | editor=Daniel Henry Holmes Ingalls | publisher=Harvard University Press | isbn=9780674788657 | page=39 | url=http://books.google.com/books?id=AjEdCVZ5uoQC&pg=PA39&dq=bhartrhari}}</ref> വാക്യപദീയകാരനായ വൈയാകരണൻ ഭർതൃഹരി, ബുദ്ധഭിക്ഷുവായുള്ള ജീവിതത്തിനും സുഖഭോഗങ്ങളിൽ മുഴുകിയുള്ള ജീവിതത്തിനും ഇടയിൽ ചാഞ്ചാടിയിരുന്നെന്നും ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ടെന്നും യി ജിങ്ങ് തന്നെ പറയുന്നതിൽ നിന്ന്, കവിയും വൈയാകരണനും ഒരാൾ തന്നെ ആയിരുന്നു എന്നു അദ്ദേഹം പോലും കരുതിയെന്നതായി കണക്കാക്കാം.<ref name=miller>Miller, Foreword and Introduction</ref><ref>{{citation | year=1994 | title = Indian kāvya literature: The ways of originality (Bāna to Dāmodaragupta) | author1=A. K. Warder | publisher=Motilal Banarsidass Publ. | isbn=9788120804494 | page=121 | url=http://books.google.com/books?id=_AeFSbfAt6MC&pg=PA121&dq=mysterious}}</ref> [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] എഴുതിയ [[വിൽ ഡുറാന്റ്]], ഭർതൃഹരി കവിയെന്നതിനു പുറമേ സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നെന്ന് പറയുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], നമ്മുടെ പൗരസ്ത്യപൗതൃകം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിലെ]] ആദ്യവാല്യം(പുറം 580)</ref>{{Ref_label|൧|൧|none}}
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്