"അൽ ശബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
}}
==തുടക്കം==
സൊമാലിയയിലെ ഇടക്കാല സർക്കാറിനെതിരെ തെരുവിലും ഒളിവിലും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് തീവ്രവാദി വിഭാഗമാണ് അൽശബാബ് .ആഫ്രിക്കയിലെ അൽ ഖ്വെയ്ദ ശാഖയായാണ് അൽ ശബാബ് വിലയിരുത്തപ്പെടുന്നത്.
എത്യോപ്യയുടെ സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്. യുവാക്കൾ എന്നാണീ അറബ്‌വാക്കിന്റെ അർഥം. എത്യോപ്യയുടെ സൈനിക നടപടി യൂണിയന്റെ നേതാക്കളെ പ്രവാസത്തിലേക്ക് നയിച്ചപ്പോൾ പോരാളികൾ ശബാബിന്റെ കുടക്കീഴിലാണ് അണിനിരന്നത്.
സൊമാലിയയുടെ 80 ശതമാനവും ഇപ്പോൾ ശബാബിന്റെ നിയന്ത്രണത്തിലാണ്. മുഹമ്മദ് ആബ്ദി ഗെദേയ്ൻ എന്ന മതപുരോഹിതനാണ് സംഘടനയുടെ പരമാധികാരി. സൊമാലിലാൻഡുകാരനായ മുഹമ്മദ് ആബ്ദി പൊതുജനമധ്യത്തിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും പ്രാദേശിക മാധ്യമങ്ങളും സംഘടനയുടെ വെബ്‌സൈറ്റുകളും വഴി ഓഡിയോ സന്ദേശങ്ങൾ നിരന്തരം പുറത്തുവിടാറുണ്ട്.ശരിയത്ത് നിയമം കർക്കശമാണെന്ന് പ്രഖ്യാപിക്കുന്ന ശബാബ് പരപുരുഷബന്ധം ആരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നും മോഷണത്തന് കൈയും കാലും ഛേദിച്ചും താലിബാൻ മോഡൽ ശിക്ഷ നടപ്പാക്കി ലോകത്തെ ഞെട്ടിച്ചു. പൊതുവെ മതകാര്യത്തിൽ മിതവാദികളായിരുന്നു സൊമാലിയൻ ജനത. അൽ ഖ്വെയ്ദയുടെ പ്രജനന കേന്ദ്രമെന്ന് യു.എസ്. വിശേഷിപ്പിക്കുന്ന സൊമാലിയയിൽ വിദേശത്തുനിന്നും ഭീകരർ എത്തി ശബാബ് പോരാളികൾക്ക് പരിശീലനം നൽകുന്നുണ്ട്.അൽശബാബിലെ ഏഴായിരം സായുധ പോരാളികളിൽ മൂവായിരും പേരും ഒളിയുദ്ധത്തിൽ പ്രാവീണ്യം നേടിയവരാണ്. ജെയ്ഷ്അൽ-ഉസ്‌റഹ് എന്ന സായുധ വിഭാഗവും ജയ്ഷ് അൽ-ഹിസ്ബാഹ് എന്ന ആശയപ്രചാരണ വിഭാഗവുമുണ്ട്. മൊഗാദിഷുവിലെ തെരുവിൽ നടന്ന സംഘടനയുടെ പരേഡിൽ ബുർഖയും തോക്കുമേന്തിയ വനിതാ തീവ്രവാദികളുടെ നിരയുമായി അൽ ശബാബ് തീവ്രവാദത്തിന്റെ പുതിയ മുഖവും ലോകത്തിന് കാട്ടിക്കൊടുത്തു. ഖനികളിലെ തട്ടിക്കൊണ്ടുപോവലും കടൽക്കൊള്ളയ്ക്കുള്ള സഹായവും വഴിയാണ് ഇവർക്ക് പണം കിട്ടുന്നത്. തീവ്രവാദികളുടെ ഭീഷണി കാരണം യു.എന്നിന്റെ സൗജന്യ ഭക്ഷണ വിതരണ പരിപാടി, സൊമാലിയയിൽ നിർത്തിവെക്കേണ്ടിവന്നു.<br />
==പ്രധാന ആക്രമണങ്ങൾ==
.ലോകകപ്പ് ഫൈനൽ ടെലിവിഷനിൽ കാണുന്നതിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ ഉഗാണ്ടയിൽ 74 പേർ മരിച്ചു. തലസ്ഥാനമായ കംപാലയിൽ റസ്‌റ്റോറന്റിലും റഗ്ബി ക്ലബിലുമാണ് ഒരേസമയം സ്‌ഫോടനമുണ്ടായത്.
സോമാലിയയിൽ ആഫ്രിക്കൻ യൂനിയൻ സമാധാന മിഷനിലേക്ക് സൈനികരെ സംഭാവന ചെയ്തതാണ് അൽ ശബാബ് ഉഗാണ്ടക്കെതിരെ തിരിയാൻ കാരണമെന്ന് സംശയിക്കുന്നു.
"https://ml.wikipedia.org/wiki/അൽ_ശബാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്