"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:ایوان گروزنی
(ചെ.) യന്ത്രം ചേർക്കുന്നു: ga:Ivan Uafásach; cosmetic changes
വരി 1:
{{prettyurl|Ivan IV of Russia}}
[[ചിത്രംപ്രമാണം:Kremlinpic4.jpg|thumb|200px|right|"ഭയങ്കരൻ ഇവാൻ" എന്നറിയപ്പെടുന്ന ഇവാൻ നാലാമൻ - "സാർ"(Tzar) എന്ന സ്ഥാനപ്പേർ സ്വീകരിച്ച റഷ്യയിലെ ആദ്യത്തെ ഭരണാധികാരി ഇദ്ദേഹമായിരുന്നു‍]]
 
 
വരി 21:
 
== യുദ്ധങ്ങൾ ==
[[ചിത്രംപ്രമാണം:RedSquare SaintBasile (pixinn.net).jpg|thumb|175px|right|[[മോസ്കോ]] നഗരത്തിന്റെ കേന്ദ്രസ്ഥാനമായ വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, കാസാനിലേയും അഷ്ട്രാഖാനിലേയും വിജയത്തിന്റെ സ്മരണക്കായി ഇവാൻ പണിയിച്ചതാണ്]]
ബാൾട്ടിക്ക് മുതൽ കാസ്പിയൻ കടൽ വരെയെത്തുന്ന ഒരു ശക്തിയായി റഷ്യയെ വളർത്താൻ ആഗ്രഹിച്ച ഇവാൻ, റഷ്യൻ ഭൂവിഭാഗത്തിന്മേൽ ഏറെക്കാലം ആധിപത്യം പുലർത്തിയ മങ്കോളിയൻ ശക്തിയുടെ പിന്തുടർച്ചക്കാരായിരുന്ന ടാട്ടർമാരെ അതിനു തടസ്സമായി കണ്ടു. 1552-ൽ, വോൾഗാ നദിയുടെ തീരത്തുള്ള ടാട്ടർ നഗരമായിരുന്ന കസാൻ ഒന്നരലക്ഷം വരുന്ന സൈന്യവുമായി അദ്ദേഹം ആക്രമിച്ചു. അൻപതുദിവസം നീണ്ട ഉപരോധത്തിനൊടുവിൽ{{Ref_label|ഗ|ഗ|none}} കസാൻ കീഴടങ്ങിയത് ഇവാന് വലിയ വിജയമായി. കാസാനിലെ ജനങ്ങൾ ഒന്നടങ്കം കൊല്ലപ്പെടുകയോ അടിമകളായി വിൽക്കപ്പെടുകയോ ചെയ്തു.‍{{Ref_label|ഘ|ഘ|none}} 1554, വോൾഗാനദി കാസ്പിയൻ കടലുമായി ചേരുന്ന സ്ഥാനത്തുള്ള അഷ്ട്രാഖാൻ എന്ന ടാട്ടർ നഗരം കൂടി പിടിച്ചെടുത്തതോടെ വോൾഗാ പ്രദേശം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. മോസ്കോ നഗരത്തിന്റെ കേന്ദ്രസ്ഥാനമായി ഇന്നും നിലനിൽക്കുന്ന വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, ഈ വിജയങ്ങളുടെ സ്മരണക്കായി ഇവാൻ പണിയിച്ചതാണ്.
 
വരി 28:
 
== സ്ഥാനത്യാഗം, തിരിച്ചുവരവ് ==
[[ചിത്രംപ്രമാണം:Ivan the Terrible and Harsey.jpg|thumb|225px|left|ഇവാൻ നാലാമൻ തന്റെ സമ്പാദ്യത്തിലെ വിശിഷ്ടവസ്തുക്കൾ‍, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒന്നാം എലിസബത്ത് രാജ്ഞിയുടെ ദൂതനു കാണിച്ചു കൊടുക്കുന്നു.]]
 
ലിവോണിയക്കെതിരെ നടന്ന നീണ്ട് യുദ്ധത്തിലെ തിരിച്ചടികളും മറ്റും ഇവാൻ ആശ്രയിച്ചിരുന്ന സൈനിക-ഫ്യൂഡൽ വൃന്ദത്തിനിടയിൽ അസംതൃപ്തിയുണ്ടാക്കി. 1953-ൽ രോഗിയായി മരണത്തോടടുത്തപ്പോൾ, തന്റെ മകൻ ഡിമിട്രിയോട് വിശ്വസ്തതരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഇവാന്റെ ആവശ്യം ബോയാർ പ്രഭുക്കളായ ഉപദേഷ്ടാക്കൾ നിരസിച്ചതും ഇവാനെ അവരിൽ നിന്നകറ്റി. ഇവാന്റെ സഹോദരനെയാണ് പിൻഗാമിയായി അവർ മനസ്സിൽ കണ്ടിരുന്നത്. രോഗവിമുക്തനായ ഇവാൻ തൽക്കാലം അവർക്കെതിരെ തിരിഞ്ഞില്ലെങ്കിലും ഏഴുവർഷം കഴിഞ്ഞ് 1560-ൽ സിൽവെസ്റ്റൻ, അഡാഷെഫ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. സിൽവെസ്റ്റർ ഒരു സന്യാസാശ്രമത്തിലും അഡാഷെഫ് ലിവോനിയയിലെ യുദ്ധമുന്നണിയിലും മരിച്ചു.<ref>Ivan the Terrible, NNDB Tracking the Entire World [http://www.nndb.com/people/933/000092657/]</ref> ഇതോടെ ഇവാനെ ഭയന്ന ബോയാർമാരിൽ പലരും ശത്രുരാജ്യമായ പോളണ്ടിലേയ്ക്കും മറ്റും പലായനം ചെയ്തു. 1560-ൽ നടന്ന ആദ്യഭാര്യ അനസ്താസിയയുടെ മരണവും ഇവാനെ മാനസികമായി തളർത്തി. ബോയാർമാർ അവളെ വിഷം കൊടുത്തു കൊന്നതാണെന്ന് ഇവാൻ കരുതി.
വരി 41:
== അതിക്രമങ്ങൾ ==
 
[[ചിത്രംപ്രമാണം:REPIN Ivan Terrible&Ivan.jpg|thumb|250px|right|പിതാവിന്റെ പ്രഹരത്തെ തുടർന്ന് ആസന്നമരണനായിത്തീർന്ന മകൻ ഇവാനോടൊപ്പം - ഇല്യാ റെപിൻ 1885-ൽ വരച്ച ഈ ചിത്രം മോസ്കോയിലെ ട്രെട്യാക്കോവ് ഗാലറിയിലാണ്.]]
ബോയാർമാർമാരുടെ കലാപവും, ലിവോണിയയുടെ പേരിലുള്ള യുദ്ധത്തിന്റെ പരാജയവും എല്ലാം ചേർന്ന് ഇവാന്റെ മാനസികസന്തുലനം തകർത്തിരുന്നു. അലക്സാൻഡ്രോവിസ്കിലെ വേനൽക്കാലവസതി ഇവാൻ പതിവു താമസസ്ഥലമാക്കി. അദ്ദേഹം അതിനെ ഒരു കോട്ടയായി രൂപപ്പെടുത്തി. കാവൽക്കാരെ സന്യാസിവേഷം ധരിപ്പിച്ച് സ്വയം ആ സന്യാസിമാരുടെ ശ്രേഷ്ഠനെന്ന് വിശേഷിപ്പിച്ചു. ദിവസവും ദേവാലയത്തിലെ ആരാധനയിൽ സജീവമായി പങ്കെടുത്ത ഇവാൻ, ഗായകസഘത്തോടു ചേർന്നു പാടി. അതേസമയം, ഇവാന്റെ ഭരണത്തിന്റെ അവശേഷിച്ച കാലം ഒപ്രീച്ച്നിക്കി ക്രൂരതയ്ക്കും അധികാരദുർവിനിയോഗത്തിനും പേരെടുത്തു. തന്റെ ക്രോധത്തിന് ഇരയായവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവരുടെ പട്ടിക സന്യാസാലയങ്ങൾക്ക് ഇവാൻ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1568-ലെ ഒരു ഞായറാഴ്ച മോസ്കോയിലെ സ്വർഗ്ഗാരോഹണത്തിന്റെ ഭദ്രാസനപ്പള്ളിയിൽ ആരാധനക്കെത്തിയ ഇവാൻ, ഫിലിപ്പ് മെത്രാപ്പോലീത്തയോട് ആശീർവാദം ചോദിച്ചു. ആശീർവദിക്കുന്നതിനു പകരം ഇവാന്റെ ക്രൂരതകളും അസന്മാർഗ്ഗികതകളും എണ്ണിപ്പറയുകയാണ് മെത്രാപ്പോലീത്ത ചെയ്തത്. ആശീർവാദം കിട്ടാതെ മടങ്ങിപ്പോയ ഇവാൻ കിങ്കരന്മാരെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി. അദ്ദേഹത്തെ ജീവനോടെ ദഹിപ്പിച്ചതായി പറയപ്പെടുന്നു.<ref name "durant"/> 1570-ൽ വടക്കുപടിഞ്ഞാറൻ റഷ്യയിലെ നോവ്ഗൊരോദ് നഗരം തനിക്കെതിരെ പോളണ്ടിനോടും മറ്റും സഹകരിക്കുന്നുവെന്ന് സംശയിച്ച ഇവാൻ അവിടെ സ്വയം എത്തി ആഴ്ചകൾ നീണ്ട ഒപ്രീച്ച്നിക്കി ഭീകരവാഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. പുരോഹിതന്മാരും സന്യാസികളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനാളുകൾ അവിടെ കൊല്ലപ്പെട്ടു.
 
[[ചിത്രംപ്രമാണം:LebedevKV CarIvan4GrozPrMI.jpg|thumb|left|225px|ഇവാന്റെ ജീവിതത്തിൽ അതിരുവിട്ട അതിക്രമങ്ങളും അതിരില്ലാത്ത പശ്ചാത്താപവും മാറിമാറി വന്നു. തന്നെ സന്യാസിയാകാൻ അനുവദിക്കണമെന്ന് സ്കോവോ പെക്രോസ്കി ആശ്രമത്തിലെ അധിപനോട് ഇരന്നപേക്ഷിക്കുന്ന ഇവാൻ. ക്ലാവ്ഡി ലെബഡേവിന്റെ ചിത്രം]]
ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടർന്ന് വീണ്ടും വിവാഹം കഴിച്ച ഇവാൻ, ഭാര്യമാർ ഓരോരുത്തരായി മരിച്ചതിനാൽ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളിൽ അദ്ദേഹത്തിന് നാല് ആൺമക്കൾ ജനിച്ചു. ആദ്യത്തെ മകൻ ബാല്യത്തിൽ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കൾ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. ഇവാൻ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാൻ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരിൽ ഒരിക്കൽ അവന്റെ ഭാര്യയെ ഇവാൻ തല്ലി. ഇത് അവൾക്ക് ഗർഭഛിദ്രമുണ്ടാക്കിയപ്പോൾ മകൻ അച്ഛനോട് കയർത്തു. രോഷാകുലനായ ഇവാൻ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തിൽ കലാശിച്ചു.<ref name "durant"/>
 
വരി 87:
[[fi:Iivana Julma]]
[[fr:Ivan IV de Russie]]
[[ga:Ivan Uafásach]]
[[gl:Iván IV de Rusia]]
[[he:איוואן הרביעי]]
"https://ml.wikipedia.org/wiki/ഇവാൻ_നാലാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്