"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
== കാണിക്കാരും ആരോഗ്യപച്ചയും ==
കാണിക്കാർ പൊതുവെ ആരോഗ്യവാന്മാരാണ്.ഒറ്റ മൂലി പ്രയോഗത്തിൽ ഇവർ അഗ്രഗണ്യന്മാരായിരുന്നുസാധാരണഗതിയിൽ ഒരു നേരത്തെ ആഹാരം കഴിക്കുന്ന അവർക്ക് വിശന്നു പൊരിയുമ്പാൾ ആശ്വാസമാണ് ആരോഗ്യപച്ച.കേരളത്തിലെ കാണിവിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹത്തിന്റെ അറിവായ ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഊർജ്ജദായകത കേരള സർക്കാർ ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് പേറ്റന്റ് നേടി കോയമ്പത്തൂർ ആയൂർവ്വേദ ഫാർമസിക്ക് ജീവനി എന്ന പേരിൽ ഔഷധനിർമ്മാണത്തിനായി ലൈസൻസ് നൽകുകയുണ്ടായി. ഇത് നാട്ടറിവുകളുടെ നഗ്നമായ ചൂഷണമാണെങ്കിലും ലൈസൻസ് ഫീസിന്റെ ഒരു ഭാഗം കാണിവിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നുള്ളത് ആശാവഹമാണ്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നൽകുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തൽ അംഗീകരിക്കാൻ 2008 ജൂലൈ മാസത്തിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിർത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങളിൽ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാൽ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടൽ ഒരു ശാശ്വത പരിഹാരമല്ല.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കാണിക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്