"മൃദംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഘടന
വരി 7:
മൃദംഗം എന്ന സംഗീതോപകരണം രൂപപ്പെട്ടതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളില്ല. ഹിന്ദുമതവുമായി ബന്ധപ്പെട്ട പുരാതനശില്പങ്ങളില്‍ മൃദംഗം കാണാറുണ്ട്. പ്രധാനമായും [[ഗണപതി]], [[ശിവന്‍|ശിവന്റെ]] വാഹനമായ [[നന്ദികേശ്വരന്‍|നന്ദി]] എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കുമൊപ്പമാണ് മൃദംഗം പ്രത്യക്ഷപ്പെടുന്നത്. ശിവന്റെ [[താണ്ഡവ നൃത്തം|താണ്ഡവനൃത്തത്തിന്]] നന്ദികേശ്വരന്‍ മൃദംഗവുമായി അകമ്പടി സേവിച്ചുവെന്ന്‍ ഹൈന്ദവപുരാണങ്ങളില്‍ സൂചനകളുണ്ട്.{{fact}} ഇക്കാരണത്താലാണത്രേ മൃദംഗം “ദേവവാദ്യം” എന്നറിയപ്പെടുന്നത്. ഈ സൂചനകളുള്ളതിനാല്‍ വേദകാലഘട്ടത്തില്‍ തന്നെ മൃദംഗം രൂപപ്പെട്ടിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ഉത്തരേന്ത്യയില്‍ ഇതിന് ‘പക്കാവജ്‘ എന്നൊരു പേര്‍ കൂടിയുണ്ട്.
 
==രൂപ ഘടന==
 
ഉദ്ദേശം രണ്ടടിയില്‍ കൂടുതല്‍ നീളത്തില്‍ ഉള്ളു പൊള്ളയായി മധ്യം തെല്ലു വീര്‍ത്ത്, ഇരുവശവും വായ തോല്‍‌വാറിട്ട് കെട്ടി മുറുക്കി വരിഞ്ഞിരിക്കുന്ന, മരം കൊണ്ടുണ്ടാക്കിയ ഒരു ഘടനയാണ് മൃദംഗത്തിനുള്ളത്‌. ഇതിന് വലന്തലയെന്നും, ഇടന്തലയെന്നും രണ്ടു ഭാഗങ്ങളുണ്ട്. വലന്തല ഇടന്തലയെ അപേക്ഷിച്ച്‌ വായവട്ടം കുറഞ്ഞിരിക്കും. വലന്തലയില്‍ മുദ്ര, മീട്ടുതോല്‍, മദ്ധ്യതട്ട് എന്നീ തോലുകള്‍ ഉണ്ടാവും. തോല്‍‌വാറുകള്‍ കോര്‍ത്തിരിക്കുന്ന അരികു വശത്തെ മുദ്ര എന്നും, മുകളിലുള്ള തോലിനെ മീട്ടു തോല്‍ എന്നും അതിനു താഴെയുള്ള തോലിനെ മദ്ധ്യതട്ട് എന്നുമാണ് അറിയപ്പെടുന്നത്. മദ്ധ്യതട്ടിന്മേല്‍ ശ്രുതിയും നാദവും കിട്ടാനായി ചോറ്, കിട്ടം മുതലായവ അരച്ചു തേച്ച്‌ പിടിപ്പിച്ചിരിക്കും.
"https://ml.wikipedia.org/wiki/മൃദംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്