"കെൽവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[താപം|താപനിലയുടെ]] ഒരു ഏകകമാണ് [[കെൽവിൻ]]. K ആണ് ഇതിന്റെ പ്രതീകം. ഏഴ് [[എസ്.ഐ.]] അടിസ്ഥാന ഏകകങ്ങളിൽ ഒന്നാണിത്. കെൽവിൻ മാനദണ്ഡത്തിലെ (സ്കെയിലിലെ) പൂജ്യത്തെ [[കേവല പൂജ്യം ]] അഥവാ കേവലശൂന്യ താപനില എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തിൽ താപോർജ്ജം പൂർണ്ണമായും ഇല്ലാതാവും.[[ബ്രിട്ടൺ|ബ്രിട്ടിഷ്]] ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ ഒന്നാമന്റെ (കെൽവിൻ പ്രഭു) (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ മാനദണ്ഡവും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
 
=== ചരിത്രം===
 
 
1848
ലോർഡ് കെല്വിൻ (വില്യം തോംസൺ) ‘കേവലതാപമാനദണ്ഡത്തെക്കുറിച്ച്’ (On the absolute Thermometric Scale) എന്ന ഗ്രന്ഥത്തിൽ ‘അനന്തശൈത്യം’('Infinite Cold') അഥവാ [[കേവലപൂജ്യം]] (Absolute Zero Temperature) എന്ന അവസ്ഥയെ രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു താപമാനദണ്ഡത്തിന്റെ ആവശ്യത്തെക്കുറിച്ച് എഴുതുകയുണ്ടായി. പ്രസ്തുത മാനദണ്ഡത്തിൽ യഥാർത്ഥ [[ശൂന്യതാപനില]] പൂജ്യം ആയും നിലവിലുള്ള [[ഡിഗ്രീ സെൽഷ്യസ്]] അങ്കനം വികാസാങ്കമായും കണക്കാക്കാവുന്നതാണു് എന്നു് അദ്ദേഹം നിർദ്ദേശിച്ചു. അന്നു നിലവിലുണ്ടായിരുന്ന വായു [[തെർമോമീറ്റർ||തെർമ്മോമീറ്ററുകൾ]] ഉപയോഗിച്ച് കേവലപൂജ്യതാപനില -273 ഡിഗ്രി സെൽ‌ഷ്യസ് ആണെന്നു് അദ്ദേഹം കണക്കുകൂട്ടിയെടുത്തു. ഇങ്ങനെ നിർദ്ദേശിച്ച താപമാനദണ്ഡമാണു് ഇപ്പോൾ ‘കെൽ‌വിൻ താപഗതിക-താപമാനദണ്ഡം എന്നറിയപ്പെടുന്നതു്.
 
(സാധാരണ താപനിലകളിൽ, പ്രത്യേകിച്ച് ഹിമബിന്ദുവായ 0 ഡിഗ്രി സെൽഷ്യസിൽ, ക്രമാനുഗതമായി പെരുമാറുന്ന വാതകങ്ങളുടെ വികാസാങ്കം 0.00366 ആണെന്ന വസ്തുത അക്കാലത്ത് പൊതുവേ സ്വീകാര്യമായിരുന്നു. 0.00366 എന്ന സംഖ്യയുടെ ഋണവ്യുത്ക്രമം (Negative Reciprocal) ആണു് -273. കെൽ‌വിൻ രീതി കൃത്യമായിരുന്നില്ലെങ്കിലും കേവലശൂന്യതാപനില ഈ വിലയ്ക്ക് വളരെ അടുത്തതാണെന്നു് പിന്നീട് കണ്ടുപിടിക്കപ്പെട്ടു.)
 
1954
അളവുകൽ അളവുതൂക്കങ്ങളുടെ പത്താമത്തെ അന്താരാഷ്ട്രപൊതുസമ്മേളനത്തിൽ (CGPM - Conférence Générale des Poids et Mesures - General Conference on Weights and Measures) മൂന്നാമത്തെ പ്രമേയമായി കെൽ‌വിൻ മാനദണ്ഡം പുനർ‌നിർവ്വചിക്കപ്പെട്ടു. ഇതനുസരിച്ച് കേവലശൂന്യതാപനില പൂജ്യം ഡിഗ്രി കെൽ‌വിനും ജലത്തിന്റെ [[ട്രിപ്പിൾ പോയിന്റ്]] (0.01 ഡിഗ്രി സെൽഷ്യസ്) 273.16 കെൽ‌വിനും സമമാക്കി. ഈ രണ്ടു ബിന്ദുക്കളിലൂടെ കടന്നുപോവുന്ന ഒരു രേഖീയഏകദമായി (linear function) കെൽ‌വിൻ മാനദാണ്ഡത്തെ അംഗീകരിച്ചു.
 
1967/1968
വരി 19:
 
2005
ജലത്തിന്റെ വ്യത്യസ്തമായ ഐസോട്രോപ്പിൿ[[ഐസോട്രോപ്പിക്]] ചേരുവകൾ അതിന്റെ ട്രിപ്പിൾ പോയിന്റിൽ മാറ്റങ്ങൾ വരുത്താം. ശാസ്ത്രീയമായി വ്യാപകമായും അതിസൂക്ഷ്മമായും ഉപയോഗിക്കപ്പെടേണ്ട കെൽ‌വിൻ താപമാനദണ്ഡത്തിന്റെ സ്ഥിരതയെ ഇത്തരം വ്യതിയാനങ്ങൾ ബാധിച്ചുകൂടാ., അതിനാൽ 2005-ൽ CGPM കെൽ‌വിൻ താപമാനദണ്ഡം കണക്കാക്കാൻ തക്ക കൃത്യമായ ട്രിപ്പിൾ പോയന്റ് പ്രകടിപ്പിക്കുന്നതിനു് ഉപയോഗിക്കേണ്ട ജലത്തിന്റെ ഐസോട്രോപ്പിൿഐസോട്രോപ്പിക് ചേരുവ ( Isotropic composition) തീരുമാനിച്ച് അംഗീകരിച്ചു.
 
=== അവലംബം ===
"https://ml.wikipedia.org/wiki/കെൽവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്