"വെബ് സെർച്ച് എഞ്ചിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++ ലിങ്ക്
വരി 211:
ഈ സമയത്ത് വേൾഡ് വൈഡ് വെബ് എന്നൊന്ന് ഇല്ലായിരുന്നു, [[ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ]] വഴിയുള്ള ഡാറ്റാ കൈമാറ്റങ്ങളാണ്‌ നടന്നിരുന്നത്. ഒരു ഫയൽ കൈമാറ്റം ചെയ്യുകയോ പങ്കുവെയ്ക്കുകയോ ചെയ്യണമെങ്കിൽ അത്, ഒരു [[എഫ്.റ്റി.പി സെർ‌വർ]] വഴി ശൃംഖലയിൽ ലഭ്യമാക്കേണ്ടിയിരുന്നു. ആർക്കെങ്കിലും ആ ഫയൽ ആവശ്യമുണ്ടെങ്കിൽ ഒരു [[എഫ്.റ്റി.പി ക്ലൈന്റ്]] സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് ഏറ്റുക്കാനും സാധിക്കും.
 
[[ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോൾ|ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫെർ പ്രോട്ടോക്കോൾ]] (HTTP), [[എച്.ടി.എം.എൽ.|ഹൈപ്പർടെക്സ്റ്റ് മാർക്കപ് ഭാഷ]](HTML), വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ [[വെബ് ബ്രൗസർ|വെബ് ബ്രൗസർ]], ഇത് വെബ് താളുകൾ സൃഷ്ടിക്കുവാനും തിരുത്തുവാനും മറ്റും ഉപയോഗിക്കാവുന്ന ഒരു വെബ് എഡിറ്റർ കൂടിയായിരുന്നു, ആദ്യ എച്.റ്റി.റ്റി.പി സെർ‌വർ സോഫ്റ്റ്‌വെയർ അതായത് ആദ്യ [[വെബ് സെർ‌വർ]] (ഇത് പിൽക്കാലത്ത് സേർൺ എച്.റ്റി.റ്റി.പി.ഡി <small>(CERN httpd)</small> എന്നറിയപ്പെട്ടു), എന്നിങ്ങനെ പ്രവർത്തനക്ഷമമായ ഒരു വെബ് സംവിധാനത്തിനു വേണ്ട ഉപകരണങ്ങളെല്ലാമായി 1990-ൽ [[ടിം ബർണേയ്സ് ലീ|ടിം ബെർണേർ‌സ് ലീ]] എത്തി. അങ്ങനെ എഫ്.റ്റി.പി സെർ‌വറുകളും, ഗോഫർ സൈറ്റുകളും, ഇമെയിൽ സെർ‌വറുകളും മാത്രമുണ്ടായിരുന്ന [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കമ്പ്യൂട്ടർ ശൃംഖലകളിലേക്ക്]] വെബ്സൈറ്റുകൾ എത്തിത്തുടങ്ങി. ഏകദേശം ഈ സമയത്ത് തന്നെയാണ്‌ കമ്പ്യൂട്ടർ ശൃംഖലകൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതും, വിവിധ കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധപ്പെടുത്തി ഇന്റർനെറ്റിന്റെ രൂപപ്പെടലും മറ്റും.
 
1993 ജൂണിൽ [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|എം.ഐ.റ്റി യിൽ]] പ്രവർത്തിച്ചിരുന്ന മാത്യൂ ഗ്രേ ആദ്യത്തെ വെബ് റോബോട്ട് നിർമ്മിച്ചു. [[പേൾ|പേൾ പ്രോഗ്രാമിങ്ങ് ഭാഷ]] ഉപയോഗിച്ച് നിർമ്മിച്ച വേൾഡ് വൈഡ് വാണ്ടറർ ആയിരുന്നു അത്.
 
 
"https://ml.wikipedia.org/wiki/വെബ്_സെർച്ച്_എഞ്ചിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്