"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
ഗ്രീക്കിൽ ഫോസ്ഫറസ് എന്നത് [[ശുക്രൻ ഗ്രഹം|ശുക്രൻ ഗ്രഹത്തിന്റെ]] (venus) പുരാതനനാമമാണ്. ജർ‍മൻ [[ആൽകെമി|ആൽകെമിസ്റ്റ്]] ആയിരുന്ന [[ഹെന്നിഗ് ബ്രാൻഡ്]] 1669-ലാണ് ഈ മൂലകത്തെ കണ്ടെത്തിയത്. [[മൂത്രം|മൂത്രത്തിൽ]] നിന്നുമാണ് അദ്ദേഹം ഇതിനെ വേർതിരിച്ചെടുത്തത്. [[ഫോസ്ഫേറ്റ്|ഫോസ്ഫേറ്റുകളുടെ]] രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. മൂത്രത്തിൽ നിന്നും ചില ലവണങ്ങളെ [[സ്വേദനം]] വഴിവേർതിരിക്കാനുള്ള ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാർത്ഥം കണ്ടെത്തുകയായിരുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടിൽ തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിർമിച്ചു തുടങ്ങിയത്. എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിർമ്മിച്ചു തുടങ്ങിയത്. ഫോസ്ഫേറ്റ് പാറകളിൽ നിന്നും ഫോസ്ഫറസ് നിർമിക്കുന്നതിനുള്ളനിർമ്മിക്കുന്നതിനുള്ള വൈദ്യുത ആർക്ക് ചൂളകളുടെ ആവിർഭാവത്തോടെ എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു.
 
'''വെളുത്ത ഫോസ്ഫറസ്''' ആയിരുന്നു ആദ്യകാലങ്ങളിൽ തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വിഷമയമായതിനാൽ ഇതു മൂലം അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങൾ വരേയും സംഭവിച്ചിരുന്നു. ഇതു കൂടാതെ ഈ തൊഴിലിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചു. കൂടുതൽ സുരക്ഷിതമായ '''ചുവന്ന ഫോസ്ഫറസിന്റെ''' കണ്ടെത്തൽ ഈ മേഖലയിൽ നിന്നും വെള്ള ഫോസ്ഫറസിനെ പൂർണമായി ഒഴിവാക്കി. ചുവന്ന ഫോസ്ഫറസിന് വെളുത്തതിനെ അപേക്ഷിച്ച് തീപിടുത്ത സാധ്യതയും വിഷാംശവും കുറവാണ്.
"https://ml.wikipedia.org/wiki/ഫോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്