"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 73:
നെറ്റ്സ്കേപ്പ് നാവിഗേറ്ററിന് മറ്റൊരു ആഘാതം കൂടി നൽകിക്കൊണ്ട് അമേരിക്കൻ ഓൺലൈൻ കമ്പനിയുടെ പ്രാഥമിക ഇന്റർഫെയിസായി ഇന്റർനെറ്റ് എക്സ്പ്ലോററിനെ മാറ്റുന്ന ഒരു ലൈസൻസിംഗ് എഗ്രിമെന്റിൽ മൈക്രോസോഫ്റ്റ് ഒപ്പ് വെച്ചു. മാത്രമല്ല മൈക്രോസോഫ്റ്റ് ഫ്രണ്ട് പേജ് എന്ന വെബ് ബെയിസ്ഡ് പ്രൊപയിറ്ററി കോഡ് വിലക്കു വാങ്ങുക കൂടി ചെയ്തതോടു നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ പതനം ആരംഭിച്ചു. 1997 അവസാ‍നമായപ്പോഴെക്കും മൈക്രോസോഫ്റ്റ് ആപ്പിൾ കമ്പനിയുമായി ഒരു കരാർ ഒപ്പു വെക്കുകയും മാക്കന്റോഷ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക ബ്രൌസർ എന്ന സ്ഥാനം അഞ്ചു വർഷത്തേക്ക് കൈവശപ്പെടുത്തുകയും ചെയ്തു.
 
ഇത്തരം പ്രവർത്തിയെല്ലാംപ്രവൃത്തിയെല്ലാം തന്നെ നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ വിപണിയിലെ സ്ഥാനം തെറിപ്പിക്കുകയും മൈക്രോസോഫ്റ്റ് വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. ഹിതകരമല്ലാത്ത രീതിയിൽ വിപണിയിൽ മൈക്രോസോഫ്റ്റ് ഏകാധിപത്യം സ്ഥാപിക്കുന്നു എന്നാരോപിച്ച് അമേരിക്കൻ സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തു. നെറ്റ്സ്കേപ്പിന്റെ പല ബിസിനസ് തന്ത്രങ്ങളും പാളുകയും വിൻഡൊസും നെറ്റ്സ്കേപ്പ് നാവിഗെറ്ററും തമ്മിൽ നടന്ന ബ്രൌസർ വാറിൽ നെറ്റ്സ്കേപ്പ് അമ്പേ പരാജയപ്പെടുകയും ചെയ്തു. തുടർന്നു അമേരിക്കൻ ഓൺലൈൻ കമ്പനി നെറ്റ്സ്കേപ്പിനെ വിലക്ക് വാങ്ങുകയും ചെയ്തു. എക്സ്പ്ലോറർ അക്ഷരർത്ഥത്തിൽ ബ്രൌസർ വിപണി പിടിച്ചെടുക്കുക തന്നെയായിരുന്നു . 2002 ആയപ്പോഴെക്കും ഏകദേശം 92 ശതമാനമായിരുന്നു മൈക്രോസോഫ്റ്റിന്റെ ബ്രൌസർ വിപണിയിലെ പങ്കാളിത്തം. 1997 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ഒരേയൊരു വേർഷൻ മാത്രമായിരുന്നു (5.0) എക്സ്പ്ലോറർ പുറത്തിറക്കിയതു. രണ്ടായിരത്തൊന്നിൽ വിൻഡോസ് എക്സ് പി യോടൊപ്പം എക്സ്പ്ലോറർ 6.0 പുറത്തിറക്കുകയുണ്ടായി.
 
എക്സ്സ്പ്ലൊററും നാവിഗേറ്ററും തമ്മിലുണ്ടായ മത്സരം ബ്രൌസറുകളൂടെ ഗുണനിലവാരത്തെ കാര്യമായി ഇക്കാലയളവിൽ ബാധിക്കുകയുണ്ടായി. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനായിരുന്നു അതിലൂണ്ടായിരുന്ന ബഗുകൾ തീർക്കുന്നതിനേക്കാൾ ബ്രൌസർ നിർമ്മാതാക്കൾ ശ്രദ്ധ ചെലുത്തിയത്. നിലവാരങ്ങൾ ഒന്നും പാലിക്കാതെ പ്രൊപ്പൈറ്ററി സോഫ്റ്റ്‌വെയറുകൾ വാങ്ങിക്കൂട്ടി ബ്രൌസറിൽ കൂട്ടീച്ചേർക്കാനായിരുന്നു ഇക്കാലയളവിൽ ഇവർ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല ഈ മത്സരത്തിനിടയിൽ ബ്രൌസർ നിർമ്മാതാക്കാൾ ശ്രദ്ധിക്കാതെ പോയതു ബ്രൌസറുകളൂടെ സുരക്ഷയായിരുന്നു. ബ്രൌസർ സുരക്ഷയിലുണ്ടായ പാളിച്ച ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് കടന്നു കയറുവാനായി ഹാക്കർമാർ ഇവയെ ഉപയോഗിച്ചു തുടങ്ങുകയുണ്ടായി.. ഡ്രൈവ് ബൈ ഡൌൺലോഡുകൾ വഴി സിസ്റ്റത്തിലേക്ക് മാൽ‌വെയറുകളൂം മറ്റു രീതിയിലുള്ള വൈറസുകളും ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യാനായി ബ്രൌസറുകളിലെ സുരക്ഷാ പാളിച്ചകൾ ഇവർ മുതലെടുത്തു.
"https://ml.wikipedia.org/wiki/വെബ്_ബ്രൗസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്