"കായംകുളം കൊച്ചുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==അറസ്റ്റ്==
കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി അവിഹിതബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയുടെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സ്ത്രീയേയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മദ്യത്തിൽമരുന്നു മയക്കുമരുന്നുകലർത്തിയ കലർത്തിമദ്യം നൽകിയനൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.
 
==മരണം==
പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. അവിടെ 91 ദിവസത്തെ ജയിൽ‌വാസത്തിനൊടുവിൽ ക്രി.വ. 1859-ലെ കന്നിമാസമായിരുന്നു(സെപ്തംബർ-ഒക്ടോബർ) മരണം. അപ്പോൾ കൊച്ചുണ്ണിയ്ക്ക് 41 വയസ്സായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.<ref name = "mano"/>
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്