"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ജോൺ സ്നോ എന്ന [[ബ്രിട്ടൺ|ബ്രിട്ടീഷ്]] ഭിഷഗ്വരൻ 19-ം നൂറ്റാണ്ടിൽ [[ലണ്ടൻ|ലണ്ടനിൽ]] ഉണ്ടായ കോളറയെപ്പറ്റി നടത്തിയ പഠനങ്ങൾ വഴി ആ രോഗം വെള്ളത്തിലൂടെയാണ് പകരുന്നതെന്നു തെളിയിച്ചു. രോഗാണുക്കളെക്കുറിച്ചോ അവയ്ക്കും ഓരോ രോഗത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ശസ്ത്രജ്ഞന്മാർക്ക് ഒരറിവുമില്ലാതിരുന്ന ആ കലത്ത് കോളറയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഫലപ്രദമായ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സാധിച്ച ജോൺ സ്നോവിനെ ബ്രിട്ടീഷ് ഗവണ്മെന്റ് ''സർ'' സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. സ്നോ തന്റെ പഠനങ്ങൾക്ക് ഉപയോഗിച്ച തത്വങ്ങൾ തന്നെയാണ് ഇന്നും ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്നതുകൊണ്ട് സ്നോവിനെ എപ്പിഡമിയോളജിയുടെ പിതാവായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.<ref>[http://www.ph.ucla.edu/epi/snow.html] This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.</ref>
 
രോഗങ്ങളും രോഗാണുക്കളും തമ്മിലുള്ള ബന്ധത്തെ [[ലൂയി പാസ്ചർ|ലൂയീ പാസ്ചർ]] (1822-95) എന്ന [[ഫ്രാൻസ്|ഫ്രഞ്ച്]] ശാസ്ത്രജ്ഞൻ സ്താപിച്ചതൊടെയാണ് സാംക്രമികരോഗശാസ്ത്രം വിപുലമായിത്തുടങ്ങിയത്. ജോൺസ്നോവിന്റെ തത്വങ്ങൾ ഉപയോഗിച്ചും പസ്റ്ററുടെ നിഗമനങ്ങൾ പ്രയോജനപ്പെടുത്തിയും ഈ ശാസ്ത്രരംഗത്തിലെ പ്രവർത്തകന്മാർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. രോഗാണുക്കൾ കൊണ്ടു മാത്രം രോഗമുണ്ടാകാൻ വഴിയില്ലന്നും മറ്റു പല സാഹചര്യങ്ങളും ഉണ്ടായാൽ മാത്രമേ ശരീരത്തിൽ രോഗൽക്ഷണങ്ങൾ ദൃശ്യമാവുകയുള്ളു എന്നും ആ പഠനങ്ങൾ തെളിയിച്ചു. രോഗം ഏതായാലും അതിന്റെ തുടക്കത്തിനും വളർച്ചയ്ക്കും പ്രസ്തുതതത്വം ബാധകമാണെന്നു മനസിലായി. ''ബഹുഘടകസിദ്ധാന്തം (multiple factor theory)'' എന്ന പേരിലാണ് എപ്പിഡെമിയോളജിയിൽ ഈ വസ്തുത അറിയപ്പെടുന്നത്.<ref>http://www.accessexcellence.org/RC/AB/BC/Louis_Pasteur.php Louis Pasteur (1822-1895)</ref>
 
20-ം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതിക്കു സഹായകമായിത്തീർന്ന എപ്പിഡെമിയോളജി തത്വങ്ങൾ സാംക്രമികരോഗങ്ങളെ സാമാന്യമായി ചെറുക്കുന്നതിനും ചിലപ്പോൾ നിർമാർജനം ചെയ്യുന്നതിനു തന്നെയും സഹായകമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം എപ്പിഡെമിയോളജിയുടെ തത്വങ്ങൾക്ക് വളരെ വിപുലമായ അംഗീകാരവും പ്രയോഗരംഗങ്ങളും ഉണ്ടായി. [[അർബുദം]] (cancer), [[ഹൃദയം|ഹൃദ്‌‌രോഗങ്ങൾ]], മാനസീകരോഗങ്ങൾ, [[പ്രമേഹം]], ജനസമൂഹത്തിലെ പകർച്ചവ്യാധികൾ എന്നല്ല, മനുഷ്യാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു വിനയേയും സങ്കീർണമായും സൂക്ഷ്മമായും പഠിക്കുന്നതിന് ആ തത്വങ്ങൾ ഉപയോഗിക്കണമെന്നും അങ്ങനെ ലഭിക്കുന്ന അറിവ് ആ രോഗങ്ങളുടെ നിവാരണ മാർഗങ്ങൾ കണ്ടുപിടിക്കുവാനായി ഉപയോഗിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യ വർഗത്തിന്റെ ആരോഗ്യസ്ഥികളെ പഠിച്ചു മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ശാസ്ത്രവിഭാഗമായിട്ടാണ് എപ്പിഡെമിയോളജിയെ ഇന്നു വിക്ഷിച്ചു പോരുന്നത്. ഒരു വ്യക്തിയുടെ രോഗനിർണയത്തിന് ഡോക്ടർ എപ്രകാരം ഒരു സ്റ്റെതസ്കോപ്പും മറ്റുപകരണങ്ങളും ഉപയോഗിക്കുന്നുവോ അതുപോലെയാണ് സമൂഹത്തിലെ ആരോഗ്യ-അനാരോഗ്യ നിർണയത്തിഉള്ള ഉപാധിയായി എപ്പിഡെമിയോളജിയെ പ്രയൊജനപ്പെടുത്തിവരുന്നത്.<ref>http://www.swintons.net/jonathan/Academic/glossary.html A Dictionary of (Ecological) Epidemiology</ref>
"https://ml.wikipedia.org/wiki/സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്