"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
സംശയാസ്പദമായ രോഗഹേദുക്കളും രോഗസ്ഥകളുമായി ബന്ധം തെളിയിക്കുന്നതിന് പരീക്ഷണ ശാലകളിൽ ജന്തുക്കളിലും മറ്റും പഠനങ്ങൾ നടത്താറുണ്ട്. ഇത്തരം പഠനങ്ങൾ മനുഷ്യ സമൂഹത്തിനിടയിൽ സാധ്യമല്ല. യുദ്ധത്തടവുകാരിലും മറ്റും ഇമ്മാതിരി പഠനങ്ങൾ നടത്തിയതായി രേഖകളുണ്ട്. എക്സ്പരിമെന്റൽ എപ്പിഡെമിയോളജി എന്നാണ് ഈ പഠനശാഖയ്ക്കു പേരിട്ടിട്ടുള്ളത്. വാക്സിനുകളുടെയും മറ്റുമരുന്നുകളുടെയും ഗുണധർമങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഈ പഠന ശാഖ പ്രവർത്തിച്ചുപോരുന്നത്.<ref>http://www.lshtm.ac.uk/prospectus/short/siidma.html Introduction to Infectious Disease Modelling & Its Applications</ref>
 
രോഗങ്ങളെ സംബന്ധിച്ചിടത്തോളം എന്നപോലെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളവും എപ്പിഡെമിയോളജിക്കു പ്രാധാന്യം കൈവന്നിട്ടുള്ളതിനാൽ ''എപ്പിഡമിയോളജി ഒഫ് ഹെൽത്ത്'' എന്ന പുതിയ ആശയം തന്നെ പ്രചാരത്തിൽ എതിയിരിക്കുന്നു എന്നാണ് ആധുനിക വീക്ഷണത്തിൽ നിന്നു വ്യക്തമാകുന്നത്. ആധുനിക എപ്പിഡെമിയോളജിയുടെ ആരംഭം ലൂയീപാസ്റ്ററുടെ കണ്ടുപിടുത്തങ്ങൾ മുതൽക്കാണെങ്കിലും അതിനു മുമ്പായിതന്നെ ജോൺ സ്നോ കോളറയുടെ ബാഹ്യകാരണം തെളിയിച്ചിട്ടുണ്ടെങ്കിലും ഈ ശാസ്ത്രശാഖയ്ക്ക് അതിലും എതയോ വളരെ പഴക്കമുണ്ടെന്നുള്ള കാര്യവും വിസ്മരിച്ചുകൂട. പകരുന്ന രോഗങ്ങളായ [[വസൂരി|വസൂരിയും]], പ്ലേഗും [[ചൈന|ചൈനക്കാർക്കും]] [[ഇന്ത്യ|ഇന്ത്യക്കാർക്കും]] ക്രിസ്തുവിന് 1000 കൊല്ലങ്ങൾക്കു മുമ്പേ പരിചിതങ്ങളായിരുന്നു; അവർക്കിടയിൽ ചില ചികിത്സാപദ്ധതികളും നടപ്പിലുണ്ടായിരുന്നു. ഒരുതരം കുത്തിവൈപ്പ് മസൂരിക്കെതിരായി ചൈനയിൽ അക്കാലത്തു നടപ്പുണ്ടായിരുന്നു. എലിയിൽ നിന്നും പകരുന്ന ഒന്നാണ് പ്ലേഗ് എന്ന് ഇന്ത്യാക്കാർക്ക് അറിയാമായിരുന്നു. ബി. സി. 460-377 കാലത്തു ജീവിച്ചിരുന്ന ഹിപ്പോക്രിറ്റസ്, ബി.സി. 100-ൽ ജീവിച്ചിരുന്ന ലൂക്രിഷ്യസ് എന്നിവർ പകർച്ചവ്യാധികളെ കുറിച്ച് പ്രബന്ധങ്ങൾ എഴുതിയിരുന്നു. എ. ഡി. 14-15 നൂറ്റാണ്ടുകളിൽ പ്ലേഗ്, മസൂരി, ടൈഫസ്പനി എന്നിവയെക്കുറിച്ച് ഫ്രകാസ്ട്രോ എന്ന ശാസ്ത്രജ്ഞനും, 16-ം സിഡെൻ ഹാം എന്ന വൈജ്ഞാനികനും പകർച്ച വ്യാധികളെക്കുറിച്ചു പഠനം നടത്തിയിരുന്നു. ക്വാര‌‌ടൈൻ അവധി 16-ം നൂറ്റാണ്ട്ൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ളതായി രേഖകളുണ്ട്. ജെന്നർ (1749-1823) ആണ് മസൂരിക്കെതിരായുള്ള ശാസ്ത്രീയമായ കുത്തിവൈപ്പ് ആദ്യമായി നടപ്പിലാക്കിയത്. ഭൂതപ്രേതപിശാചികളുടെ ബാധമൂലവും ദൈവകോപം മൂലവുമാണ് പകർച്ചവ്യാധികളുണ്ടാവുന്നതെന്നു പ്രാകൃതപ്രതിരോധ രീതികൾ പ്രാവർത്തികമാക്കിയിരുന്ന ആ പ്രാചീനകാലത്തുനിന്ന് ഇപ്രകാരം അനുക്രമം പുരോഗമിച്ചു വന്ന് രോഗവസ്ഥയുടെയും ആരോഗ്യത്തിന്റെയും പഠനങ്ങൾക്ക് തുല്ല്യപ്രാധാന്യം കൊടുത്തുകൊണ്ടു വളർന്നുവന്നിരിക്കുന്ന സാക്രമികരോഗവിജ്ഞാനം ഇന്ന് എല്ലാ രാഷ്ട്രങ്ങളിലും അത്യന്തം ഗണികപ്പെടുന്ന ഒരു ആരോഗ്യശാസ്ത്ര ശാഖയായി തീർന്നിരിക്കുന്നു.<ref>Malayalam Encyclopedia Vol V Page 182 Published by State institute of encyclopedic publications Thiruvanathapuram</ref>
 
==കടപ്പാട്==
 
* മലയാളം സർ‌‌വവിജ്ഞാനകോശം വ്യാല്യം-5 പേജ്-179-182.
 
==അവലംബം==
"https://ml.wikipedia.org/wiki/സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്