"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,522 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സംശയിക്കപ്പെടുന്ന രോഗകാരണങ്ങളും രോഗാവസ്ഥയും തമ്മിൽ യഥാർഥതിൽ ബന്ധമുണ്ടോ ഇല്ലയോ എന്നു തീർച്ചപ്പെടുത്താനായി നടത്തുന്ന ശാസ്ത്രീയ പഠനത്തിനാണ് അപഗ്രഥനാത്മക - എപ്പിഡെമിയോളജി എന്നുപറയുന്നത്. രണ്ടുവിധത്തിലാണ് ഇത്തരം പഠനങ്ങൾ:
# രോഗാവസ്ഥരിൽ നിന്നു തുടങ്ങുന്നത് (Case history study).
# ഒരു സമൂഹതിൽസമൂഹത്തിൽ ആരെല്ലാം രോഗബാധിതരാകുന്നു എന്ന പഠനം (cohort study).
 
===രോഗവസ്ഥരിൽ നിന്നുള്ള പഠനം===
 
രോഗമുള്ള വ്യക്തികളെയും രോഗമൊഴിച്ച് ബാക്കിയെല്ലാവിധത്തിലും സാമ്യമുള്ള രോഗമില്ലാത്ത വ്യക്തികളെയും തരതമ്യേന പഠനം നടത്തി രോഗഹേതുവെന്നു സംശയിക്കപ്പെടുന്ന ഘടകങ്ങൾ രോഗസ്ഥനുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതാണ് കേസ് ഹിസ്റ്ററി. പഠനത്തിന്റെ ആന്തരതത്വം പ്രസ്തുത ഘടകങ്ങൾ രോഗസ്ഥരിൽ കൂടുതലായും അല്ലാത്തവരിൽ കുറവായും ബന്ധപ്പെട്ടുകണ്ടാൽ രോഗവുമായി അവയ്ക്കു ബന്ധമുണ്ടെന്നു കണക്കാക്കാം. ഇപ്രകാരം ഒരു പഠനം നടത്തിയാണ് 1848-ൽ ജോൺസ്നോ കോളറാ രോഗം വെള്ളത്തിലൂടെ ആണ് സംക്രമിക്കുന്നതെന്നു തെളിയിച്ചത്. രോഗികൾ ഒരു പ്രത്യേക കുഴക്കിണറ്റിലെ ജലം ഉപയോഗിച്ചിരുന്നവരാണെന്നും ആജലം ഉപയോഗിക്കാത്തവർ അരോഗികളായിത്തന്നെ കഴിയുന്നു എന്നും മനസ്സിലാക്കിയ അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് തന്റെ സിദ്ധാന്തം സമർഥിക്കുകയുണ്ടായി. ബാക്കി എല്ലാകാര്യങ്ങളിലും ജീവിതരീതിയിലും സാമ്യമുള്ള ലണ്ടൻ പട്ടണത്തിലെ ഒരു വീഥിയിൽ ഇരുവശം താമസിക്കുന്ന ജനങ്ങൾക്കു തമ്മിലുള്ള ഏക വ്യത്യാസം അവർ കുടിക്കാനുപയോഗിക്കുന്ന വെള്ളം മാത്രമാണെന്നും ആകയാൽ രോഗികൾ ഉപയോഗിച്ച കുഴൽ കിണറ്റിലെ വെള്ളത്തിൽ രോഗകാരണമായ വിഷാംശം ഉണ്ടെന്നുമായിരുന്നു ആ സൂക്ഷ്മബുദ്ധിയുടെ അനുമാനം. രോഗസ്ഥരെ രോഗമില്ലാത്തവരിൽ നിന്നു തിരിച്ചറിയാൻ എളുപ്പമുള്ളതുകൊണ്ടും കുറഞ്ഞകാലയളവിൽ രോഗം അധികം പേർക്കും പടർന്നു പിടിക്കുന്നതുകോണ്ടും രോഗസ്ഥരിൽ പലർക്കും പെട്ടന്നു മരണം സംഭവിക്കുന്നതുകൊണ്ടും സാംക്രമികരോഗങ്ങൾ ഉണ്ടാകുമ്പോൾ സാധരണഗതിയിൽ ശ്രദ്ധിക്കപ്പെടുവാൻ സാധ്യതയുള്ളത്തിനാൾസാധ്യതയുള്ളതിനാൽ ഇത്തരം കേസ് ഹിസ്റ്ററി പഠനങ്ങൾ പല രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടുണ്ട്.<ref>http://www.ph.ucla.edu/epi/snow.html
This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.</ref>
 
കാലപ്പഴക്കത്തിൽ വന്നുചേരുന്നതും ആരംഭത്തിൽ രോഗനിർണയം ആയാസമുള്ളതുമായ രോഗാവ്സ്ഥകളുടെ കാര്യത്തിൽ--സാംക്രമിത്വമില്ലാത്തവരുടെ കാര്യത്തിൽ, ഈ ദൃശപഠനം പ്രയോജനപ്പെടുത്തിയിരുന്നു. എങ്കിലും തദ്വാരാ ലഭ്യമായ വിവരങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാകുവനിടയുണ്ട്. ആദ്യദിശയിലുള്ള രോഗസ്ഥർ പഠനത്തിനു വഴങ്ങികൊടുത്തെന്നു വരില്ല. പഠനത്തിനു മുമ്പുതന്നെ ചിലരോഗികൾ മരിച്ചുപോകാനുമിടയുണ്ട്. ഇക്കാരണങ്ങളാൽ കേസ്റ്ററികേസ് ഹിസ്റ്ററി പഠനം ഇത്തരം രോഗങ്ങളിൽ പൂർണമായതൊതിൽ ഫലപ്രദമാവുകയില്ല.
 
===രോഗകാരണങ്ങൾ കണ്ടുപിടിക്കാനുള്ള പഠനം===
 
രോഗസ്ഥരെ കണ്ടുപിടിച്ച ശേഷം അവരുടെ ഭൂതകാല ജീവിതത്തിൽ ഉണ്ടായിരിക്കാവുന്ന രോഗഹേതുക്കളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടു നടത്തുന്ന പഠനങ്ങളാണ് മുൻ‌‌വിസ്തരിച്ചവ. എന്നാൽ രോഗകാരണങ്ങൾ കണ്ടുപിടിക്കാനായി ഒരുകൂട്ടം വ്യക്തികളെയോ ഒരു സമൂഹത്തെ തന്നെയോ സവിസ്തരം പഠിച്ച് സംശയാസ്പതമായ രോഗഹേതുക്കൾ അവരിലെല്ലാം ഉണ്ടെന്നു ആദ്യം നിർണയിച്ച് അവരെ എല്ലാവരെയും പ്രത്യേക ശ്രദ്ധയ്ക്കു വിധേയമാക്കി അവരിൽ ആരിലെല്ലാം രോഗാവസ്ഥ ഭാവിയിൽ കണ്ടുവരുന്നു എന്നുള്ള പഠനത്തെയാണ് കൊഹോർട് സ്റ്റഡി എന്നു പറയുന്നത്. ഇതിനെ പ്രോസ്പക്റ്റീവ് സ്റ്റഡി (prospective study) എന്നും പറയാറുണ്ട്.<ref>http://www.niehs.nih.gov/research/atniehs/labs/epi/index.cfm Epidemiology Branch</ref>
 
സാംക്രമികരോഗങ്ങളാണെങ്കിൽ രോഗികളെ കുറച്ചുകാലത്തേക്കു മാത്രം പ്രത്യേകശ്രദ്ധയ്ക്കു വിധേയരാക്കിയാൽ മതിയാകും. എന്നാൽ മറ്റുചില രോഗങ്ങളുടെ കാര്യത്തിൽ ഈ ശ്രദ്ധ വർഷങ്ങളോളം വേണ്ടിവരും. ജീവിതരിതിയിൽ രോഗഹേതുക്കൾ കുറവായതോ ഇല്ലാതുള്ളതോ ആയ വ്യക്തികളേയും അവ താരതമ്യേന കൂടുതൽ കാണുന്ന വ്യക്തികളെയും കുറേകാലത്തേക്കു ശ്രദ്ധിച്ചു നിരീക്ഷിച്ചശേഷം രണ്ടാമത്തെ കൂട്ടരിൽ പിൽക്കാലത്ത് രോഗാവസ്ഥ കൂടുതലാണെന്നു തെളിയിച്ചാൽ സംശയിക്കപ്പെടുന്ന രോഗഹേതുക്കളും രോഗാവസ്ഥയും തമ്മിൽ ന്യായമായും ബന്ധപ്പെടുത്താം. ഉദാഹരണമായി പുകവലിക്കാരെയും അല്ലാത്തവരെയും ദീർഘകാല നിരീക്ഷണത്തിനു വിധേയരാക്കി അവരിലുണ്ടായിട്ടുള്ള ശ്വാസകോശാർഭുദത്തിന്റെ കണക്കുകൾ പഠിച്ച് പുകവലിയും ശ്വാസകോശാർഭുദവും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട്. ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന ഇത്തരം കൊഹോർട് സ്റ്റഡിക്ക് അതിന്റേതായ പ്രയാസങ്ങളും തന്മൂലം പരിമിതികളും ഉള്ളതിനാൽ മുൻപറഞ്ഞ കേസ് സ്റ്റഡിക്കാണ് കൂടുതൽ പ്രചാരം
 
സംശയാസ്പദമായ രോഗഹേദുക്കളും രോഗസ്ഥകളുമായി ബന്ധം തെളിയിക്കുന്നതിന് പരീക്ഷണ ശാലകളിൽ ജന്തുക്കളിലും മറ്റും പഠനങ്ങൾ നടത്താറുണ്ട്. ഇത്തരം പഠനങ്ങൾ മനുഷ്യ സമൂഹത്തിനിടയിൽ സാധ്യമല്ല. യുദ്ധത്തടവുകാരിലും മറ്റും ഇമ്മാതിരി പഠനങ്ങൾ നടത്തിയതായി രേഖകളുണ്ട്. എക്സ്പരിമെന്റൽ എപ്പിഡെമിയോളജി എന്നാണ് ഈ പഠനശാഖയ്ക്കു പേരിട്ടിട്ടുള്ളത്. വാക്സിനുകളുടെയും മറ്റുമരുന്നുകളുടെയും ഗുണധർമങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഈ പഠന ശാഖ പ്രവർത്തിച്ചുപോരുന്നത്.<ref>http://www.lshtm.ac.uk/prospectus/short/siidma.html Introduction to Infectious Disease Modelling & Its Applications</ref>
 
==അവലംബം==
* http://www.who.int/dracunculiasis/epidemiology/en/
* http://www.brown.edu/Courses/Bio_160/Projects2000/Anthrax/epidemiology.html
* http://www.brown.edu/Courses/Bio_160/Projects2004/rotavirus/Epidemiology.htm
 
[[Category:വൈദ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/694136" എന്ന താളിൽനിന്ന് ശേഖരിച്ചത്