"സേവികളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ഗോലി]] ഉപയോഗിച്ചു കളിക്കുന്ന ഒരു തരം കളിയാണ്‌ കിശേപ്പി അഥവാ സേവി കളി. കൊച്ചു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ കളിക്കുന്ന ഒരു വിനോദമാണ്‌ കിശേപ്പി. മൂന്നു ഗോലികളുപയോഗിച്ചാണ്‌ കിശേപ്പി കളിക്കുന്നത്‌. രണ്ടോ അതിലധികമോ കളിക്കാരും ഉണ്ടാകുമെങ്കിലും ഒരു സമയം രണ്ടു പേര്‍ക്കു മാത്രമേ കളിക്കാനാകൂ. സാധാരണയായി ഗോലിക്കു വേണ്ടിയാണ്‌ ഈ കളി കളിക്കുന്നതെങ്കിലും പണം വച്ചും കളിക്കാറുണ്ട്. രണ്ടു ഗോലിക്കായകള്‍ കളത്തിലേക്കിട്ടതിനു ശേഷം എതിരാളി നിര്‍ദ്ദേശിക്കുന്ന കായയില്‍ മുന്നാമത്തെ ഗോലി (വക്കന്‍) ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുക എന്നതാണ്‌ ഈ കളിയുടെ പ്രഥമലക്ഷ്യം.
==കളം==
കളത്തിന്റെ വലുപ്പത്തിനോ അനുപാതത്തിനോ കൃത്യമായ കണക്കൊന്നുമില്ലെങ്കിലും, ഏതെങ്കിലും മതിലിനോടോ ഭിത്തിയോടോ ചേര്‍‍ത്ത്‌ ഏകദേശം 30 X 30 സെന്റി മീറ്റര്‍ വലിപ്പത്തില്‍ ഒരു കളം വരച്ചു വെച്ചാണ്‌ കളി തുടങ്ങുന്നത്‌. നിരപ്പായ സ്ഥലത്ത് പലകയോ ഇഷ്ടികയോ കുത്തി നിര്‍ത്തി അതിനോടു ചേര്‍ന്നും കളം വരക്കാറുണ്ട്. ഇതിനെ [[കിശേപ്പി കളം]] എന്നു പറയുന്നു. ഈ കളത്തില്‍ ഗോലിക്കു വന്നു വീഴാന്‍ പാകത്തില്‍ ചെറുതും വലുതുമായ കുഴികള്‍ കാണും. കുഴികള്‍ ഇല്ലാതെയുള്ള കളങ്ങളിലും കളിക്കാറുണ്ട്. ചില കളങ്ങളില്‍ അടുത്തടുത്ത്‌ കാണപ്പെടുന്ന രണ്ടു ചെറിയ കുഴികളുണ്ടാകും, ഇത് ‍ കളത്തിനുള്ളില്‍ എവിടേയുമാകാം. ഇതിനെ ഗുമ്മ എന്നു വിളിക്കുന്നു.
 
==കളിക്കുന്ന രീതി==
 
"https://ml.wikipedia.org/wiki/സേവികളി" എന്ന താളിൽനിന്ന് ശേഖരിച്ചത്