"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 166:
 
യൂസുഫ്നബിയെ നഷ്ടപ്പെട്ടതുമുതല്‍ യാക്കുബ്നബി വളരെയധികം ദുഃഖിച്ചിരുന്നു. ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത്‌ പോയിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.നിങ്ങള്‍ യൂസുഫിനേയും, അവന്റെ സഹോദരനേയും പറ്റി അന്വേഷിക്കു. പിന്നീട് അവർ ഒരിക്കല്‍കൂടി യൂസുഫിന്റെ അടുക്കല്‍ വരികയും. ഞങ്ങളുടെ കുടുംബത്തെ ദുരിതം ബാധിച്ചതിനാല്‍ മോശമായ ചരക്കുമായി വന്നിരിക്കുന്ന ഞങ്ങളോട് ഔദാര്യം കാണിക്കുകയും പകരം അളവ് തികച്ച് നല്ല ധാന്യങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതിനെ കൂറിച്ച് മനസിലാക്കിയിട്ടുണ്ടോ എന്ന് യൂസുഫ്നബി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു നീ യൂസുഫാണോ? അദ്ദേഹം പറഞ്ഞു ഞാന്‍ തന്നെയാണ യൂസുഫ് ഇതെന്റെ സഹോദരന്‍ ബിന്‍യാമിനും. പരമകാരുണ്യകനായ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരട്ടെ. നിങ്ങള്‍ പിതാവിന്റെ അടുക്കല്‍ ചെല്ലുകയും എന്റെ വസ്ത്രം അദ്ദേഹത്തിന്റെ മുഖത്തിടുകയും ചെയ്യുക അങ്ങനെ അദ്ദേഹത്തിൻഅദ്ദേഹത്തിന് കാഴ്ച്ച തിരിച്ചുകിട്ടുകയും. അതിനുശേഷം മുഴുവന്‍ കുടുംബാഗങ്ങളുമായി തിരിച്ചുവരികയും ചെയ്യുക എന്നുപറഞ്ഞു.
 
===സ്വപ്ന സാക്ഷാത്ക്കാരം===
 
അവര്‍ ഈജിപ്തില്‍നിന്നും തിരിച്ച് വീട്ടിലേക്ക് യാത്രപുറപ്പെട്ടപ്പോൾ തന്നെ യാക്കുബ്നബി കുടുംബക്കാരോട് പറഞ്ഞു. എനിക്ക് ബുദ്ധിഭ്രമം സംഭവിച്ച് എന്നുകരുതരുത്. എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. അവര്‍ പറഞ്ഞു താങ്കള്‍ക്ക് പഴയ അവസ്ഥയില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ ആ കുപ്പായം അദേഹത്തിന്റെ മുഖത്തുവെച്ചപ്പോള്‍ അദ്ദേഹത്തിന് കഴ്ച്ച തിരികെ ലഭിക്കുകയും.നിങ്ങള്‍ക്കറിയാത്ത കാര്യം അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു എന്ന് പറഞ്ഞതായിരുന്നില്ലേ എന്ന് അദ്ദേഹം മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്