"ഒപ്പോസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
ആസ്ട്രലേഷൻ ഭൂഭാഗങ്ങൾക്കു വെളിയിൽ കാണപെടുന്ന ഒരേയൊരിനം സഞ്ചിമൃഗമാണ് '''ഒപ്പോസം'''. ''സഞ്ചിമൃഗ'' (Marsupialia) കുടുംബമായ ഡൈഡെൻഫിഡേയിലാണ് ഇതുൾപ്പെടുന്നത്. [[അമേരിക്ക|അമേരിക്കയിൽ]], [[ടെക്സസ്|ടെക്സസിന്റെ]] ദക്ഷിണാതിർത്തി മുതൽ ലാ പ്ലേറ്റ താഴ്വര വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്വരയിൽ ഇവ സുലഭമാണ്. [[ഫ്ലോറിഡ]] മുതൽ ഹഡ്സൺ [[നദി]] വരെയും പടിഞ്ഞാറ് [[മിസോറി]] വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ് വെർജീനിയ ഒപ്പോസം (Didelphis virginiana). ഒരു [[പൂച്ച|പൂച്ചയോളം]] വലിപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു.<ref>http://www.opossum.org/facts.htm Opposum Facts</ref> [[എലി|എലിയോട്]] ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്.<ref>http://www.ucmp.berkeley.edu/mammal/marsupial/marsupial.html Marsupial Mammals</ref> നീണ്ട്, രോമമില്ലത്ത വാലിൽ ശൽക്കങ്ങൾ കണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന് (prehensil) ഈ വാൽ സഹായകമാണ്. കൈയിലും കാലിലിലും അഞ്ചു വിരലുകൾ വീതമുണ്ട്. [[മനുഷ്യൻ|മനുഷ്യന്റെ]] കൈയിലെ തള്ളവിരൽ പോലെ, മറ്റുവിരലുകൾക്ക് അഭിമുഖമായാണ് ഇതിന്റെ കാലിലെ തള്ളവിരൽ. പെൺ-ഒപ്പോസത്തിന്റെ ഉദരത്തിൽ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം. ജനിച്ച ശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്ച്ചകൾ വരെ ഈ സഞ്ചിക്കുള്ളിലാണ് സൂക്ഷിക്കുന്നത്. തനിച്ചു നടക്കാറായ കുഞ്ഞുങ്ങൾ സഞ്ചിക്കുള്ളിൽ നിന്നു പുറത്തുവന്ന് ഓടിനടക്കാൻ ആരംഭിക്കുന്നു. [[അമ്മ|അമ്മയുടെ]] മുതുകിൽ കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്.<ref>http://www.kidport.com/RefLib/Science/Animals/Marsupials.htm Marsupials</ref>
 
==വിശിഷ്ട ഭോജ്യം==
 
ശിശിരകാലം ആരംഭിക്കുന്നതോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടു താഴെയായി ഒരട്ടി കനത്തിൽ കൊഴുപ്പുണ്ടാകാറുണ്ട്. ഈ സമയത്ത് ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു. എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങൾക്ക് ഒപ്പോസവേട്ട വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്. [[രാത്രി|രാത്രിയിൽ]] റാന്തലുകൾ ഉപയോഗിച്ച്, നായ്ക്കളുടെ സഹായത്തോടെയാണ് വേട്ടയാടൽ. പരിസരങ്ങളിൽ എവിടെയെങ്കിലും ശത്രുക്കൾ ഉള്ളതായി സംശയം തൊന്നിയാലുടൻ ഒപ്പോസം മരത്തിൽനിന്നും പിടിവിട്ട് ചത്തതുപോലെ നിലത്തു വീഴുന്നു. ഇതിന്റെ ഈ പ്രത്യേക സ്വഭാവവിശേഷത്തിൽനിന്ന് ഇഗ്ലീഷ് ശൈലി (Playing possum) തന്നെ രൂപമെടുത്തിട്ടുണ്ട്. സ്വരക്ഷയ്ക്കുവേണ്ടിയുള്ള ഒരു ഉപായംത്രേ ഇത്. ഇരയെ കൊന്നുതിന്നാൻ ഇഷ്ടപ്പെടുന്ന പലവന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഈ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.
 
==തന്ത്രശാലിയായ ബുദ്ധിജീവി==
 
==അവലംബം==
"https://ml.wikipedia.org/wiki/ഒപ്പോസം" എന്ന താളിൽനിന്ന് ശേഖരിച്ചത്