"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇവാന്‍ നാലാമന്‍ >>> ഇവാൻ നാലാമൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hy:Իվան Ահեղ IV; cosmetic changes
വരി 3:
 
 
'''ഭയങ്കരന്‍ ഇവാന്‍''' (റഷ്യന്‍: ''ഇവാന്‍ ഗ്രോസ്നി'') എന്നറിയപ്പെടുന്ന '''ഇവാന്‍ നാലാമാന്‍ വാസിലിയേവിച്ച്''' (ജനനം: [[മോസ്കോ]] 1530 ആഗസ്റ്റ് 25; [[മരണം]]: മോസ്കോ 1584 മാര്‍ച്ച് 28) പതിനാറാം നൂറ്റാണ്ടില്‍ അഞ്ചു പതിറ്റാണ്ടു കാലം [[റഷ്യ|റഷ്യയുടെ]] ഭരണാധികാരി ആയിരുന്നു. "ഭയങ്കരന്‍" എന്നര്‍ത്ഥം വരുന്ന ഗ്രോസ്നി എന്ന പദം അദ്ദേഹത്തിന്റെ വിശേഷണമായിരിക്കുന്നത്, ഭീകരതയേയോ, ക്രൂരതയേയോ എന്നതിലുപരി, ശക്തിയേയും, അധികാരത്തേയും, കാര്‍ക്കശ്യത്തേയും സൂചിപ്പിക്കാനാണ്. <ref>C. G. Jacobsen. [http://www.jstor.org/pss/424804 Myths, Politics and the Not-so-New World Order.] Journal of Peace Research, Vol. 30, No. 3 (Aug., 1993), pp. 241-250; <small>Quote from page 242: "...his governing style and system, was that of Ivan the Terrible."</small></ref><ref>Roy Temple House, Ernst Erich Noth, University of Oklahoma. [http://books.google.com/books?id=fRsMAAAAIAAJ&q=%22ivan+the+awesome%22&dq=%22ivan+the+awesome%22&ei=jyxsSMzIE6fSigGaqeWsDw&pgis=1 Books Abroad: An International Literary Quarterly.] v. 15, 1941; page 343. ISSN: 0006-7431.</ref><ref>Frank D. McConnell. [http://books.google.com/books?id=rqhZAAAAMAAJ&q=%22ivan+the+awesome%22&dq=%22ivan+the+awesome%22&ei=rTBsSMvZLoS8jgGi4ZgU&pgis=1 Storytelling and Mythmaking: Images from Film and Literature.] Oxford University Press, 1979. ISBN 01950257250-19-502572-5; <small>Quote from page 78: "But Ivan IV, Ivan the Terrible, or as the Russian has it, Ivan groznyi, "Ivan the Magnificent" or "Ivan the Awesome," is precisely a man who has become a legend"</small></ref>
 
 
വരി 11:
ഇവാന്റെ സങ്കീര്‍ണ്ണമായ വ്യക്തിത്വം പലതരം വിശേഷണങ്ങള്‍ നേടിയിട്ടുണ്ട്: ബുദ്ധിമാന്‍, ഭക്തന്‍, വികാരവിവശന്‍ എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു; കോപാവേശത്തിനും ഇടക്കിടെയുള്ള മനോവിഷാദത്തിനും അദ്ദേഹം അടിമയായിരുന്നു. അതിരുവിട്ടുള്ള ഭോഗക്കൂത്തുകളെ തുടര്‍ന്ന് അതിരില്ലാത്ത പാശ്ചാത്താപത്തിലൂടേയും അദ്ദേഹം കടന്നുപോയി. സന്യാസാശ്രമങ്ങള്‍ നശിപ്പിച്ചതിനു പിന്നാലെ പുതിയ ആശ്രമങ്ങള്‍ സ്ഥാപിച്ചു. കൊലപാതകങ്ങള്‍ക്കു ശേഷം പശ്ചാത്തപിച്ച ഇവാന്‍, അവയ്ക്കിരകളായിത്തീര്‍ന്നവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ പട്ടിക സന്യാസാശ്രമങ്ങള്‍ക്ക് അയച്ചുകൊടുത്തു <ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ് (പുറങ്ങള്‍ 904-905)</ref> ഇവാന്റെ അടക്കിയാലൊതുങ്ങാത്ത കോപത്തിന്റെ ശ്രദ്ധേയമായ ഇരകളിലൊന്ന് അനന്തരാവകാശിയായി കരുതപ്പെട്ടിരുന്ന മകന്‍ ഇവാന്‍ ഇവാനോവിച്ചായിരുന്നു. കോപാവേശത്തിലുള്ള പിതാവിന്റെ പ്രഹരത്തില്‍ ഇവാന്‍ ഇവാനോവിച്ച് മരിച്ചതിനാല്‍{{Ref_label|ക|ക|none}} മന്ദബുദ്ധിയായ ഇളയ മകനാണ് ഒടുവില്‍ അനന്തരാവകാശിയായത്.<ref>History International Channel coverage, 14:00-15:00 EDST on 10 June 2008</ref>
 
== ബാല്യം ==
[[Imageപ്രമാണം:Vasnetsov Ioann 4.jpg|thumb|150px|left|upright|1897-ല്‍ വിക്ടോര്‍ വാസ്നെട്ട്സോവ് വരച്ച ഇവാന്റെ ചിത്രം - [[മോസ്കോ|മോസ്കോയിലെ]] ട്രേട്യാക്കോവ് ഗാലറിയിലാണിതിപ്പോള്‍]]
 
റഷ്യയിലെ ഭരണാധികാരിയായിരുന്ന വാസിലി മൂന്നാമന്‍ ഇവാനോവിച്ചിന് ഏറെക്കാലം കാത്തിരുന്നുണ്ടായ മകനായിരുന്നു ഇവാന്‍. വന്ധ്യയെന്നു കരുതിയ ആദ്യഭാര്യയെ മന്ത്രവാദക്കുറ്റം ആരോപിച്ച് ഒരു കന്യാസ്ത്രീമഠത്തില്‍ ശിഷ്ടജീവിതം കഴിക്കാന്‍ ഉപേക്ഷിച്ചശേഷമാണ് 1525-ലാണ് വാസിലി ഇവാന്റെ [[അമ്മ]] എലീന ഗ്ലിന്‍സ്കായയെ വിവാഹം കഴിച്ചത്. ഇവാന് മൂന്നു വയസ്സുമാത്രമുള്ളപ്പോള്‍ വാസിലി പരുവും കാലിന്‍ നീരും മൂത്തുണ്ടായ രക്തദൂഷ്യത്തില്‍ മരിച്ചു. വാസിലിയുടെ ആഗ്രഹമനുസരിച്ച് ഇവാനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. ആദ്യകാലങ്ങളില്‍ ഇവാന്റെ സ്ഥാനത്ത് ഭരണത്തിനു മേല്‍നോട്ടം വഹിച്ചത് അമ്മയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. അവരെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണമുണ്ട്.<ref>മാര്‍ട്ടിന്‍, ''മദ്ധ്യകാല റഷ്യ'', 331; പുസ്ഷ്കാരേവ, ''വനിതകള്‍ റഷ്യന്‍ ചരിത്രത്തില്‍'', 65-67.</ref> തുടര്‍ന്ന്, ഇവാന്‍ സ്വയം ഭരണം ഏറ്റെടുക്കുന്നതുവരെ, അധികാരത്തിന്റെ കടിഞ്ഞാണ്‍ "ബോയാര്‍മാര്‍" എന്നറിയപ്പെടുന്ന പ്രഭുക്കന്മാരുടെ കയ്യിലായി. ഇവാന്റെ തന്നെ കത്തുകളനുസരിച്ച് ഷൂയിസ്കി, ബെസല്‍സ്കി കുടുംബങ്ങളില്‍ പെട്ട ബോയാര്‍മാരുടെ കീഴില്‍ ഇവാനും ഇളയ സഹോദരന്‍ യൂറി വാസിലേവിച്ചും അവഗണനയും അപമാനവും സഹിച്ച് അനാഥരെപ്പോലെയാണ് വളര്‍ന്നുവന്നത്. തന്റെ കിടക്കയില്‍ ആന്ദ്രേ ഷൂയിഷ്കി സ്വന്തം ചെരുപ്പ് വച്ചെന്ന് ഒരു കത്തില്‍ ഇവാന്‍ പരാതിപ്പെടുന്നുണ്ട്. ഇക്കാലത്തെ അനുഭവങ്ങള്‍ ഇവാന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു.
 
== 'സാര്‍' പദവിയിലേയ്ക്ക് ==
 
1544-ല്‍ ബോയാര്‍മാരുടെ നേതാവായിരുന്ന അന്ദ്രേ ഷൂയിസ്കിയിയെ തന്റെ നായ്ക്കളെ നിറച്ച ഒരു മുറിയില്‍ അടച്ചിട്ട് അവയുടെ കടിയേല്പിച്ച് കൊന്നശേഷം, പതിമൂന്നു വയസ്സുണ്ടായിരുന്ന ഇവാന്‍ അധികാരം സ്വയം ഏറ്റെടുത്തു. മൂന്നു വര്‍ഷം കഴിഞ്ഞ് [[മോസ്കോ|മോസ്കോയിലെ]] മെത്രാപ്പോലിത്ത ഇവാനെ മുഴുവന്‍ റഷ്യയുടേയും സാര്‍(സീസര്‍) ആയി അഭിക്ഷേകം ചെയ്തു. തുടര്‍ന്ന് തന്റെ ഭരണസീമയില്‍ പെട്ട പ്രഭുകന്യകമാരുടെ ഒരു കൂട്ടത്തെ മോസ്കോയില്‍ വരുത്തിയ ഇവാന്‍, അവര്‍ക്കിടയില്‍ നിന്ന് അനാസ്താസിയ റൊമാനോവ്നയെ ഭാര്യയായി തെരഞ്ഞെടുത്തു.{{Ref_label|ഖ|ഖ|none}} 1550-ല്‍ ദേശീയസഭ വിളിച്ചുകൂട്ടിയ ഇവാന്‍ അതിനു മുന്‍പാകെ തന്റെ കൗമാരത്തിലെ തെറ്റുകള്‍ ഏറ്റുപറയുകയും, ഭാവിയില്‍ നീതിയും ദയയുമുള്ള ഭരണം ഉറപ്പുപറയുകയും ചെയ്തു.<ref name "durant">നവീകരണം, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വില്‍ ഏരിയല്‍ ഡുറാന്റുമാര്‍(പുറങ്ങള്‍ 653-662)</ref>
 
== യുദ്ധങ്ങള്‍ ==
[[ചിത്രം:RedSquare SaintBasile (pixinn.net).jpg|thumb|175px|right|[[മോസ്കോ]] നഗരത്തിന്റെ കേന്ദ്രസ്ഥാനമായ വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, കാസാനിലേയും അഷ്ട്രാഖാനിലേയും വിജയത്തിന്റെ സ്മരണക്കായി ഇവാന്‍ പണിയിച്ചതാണ്]]
ബാള്‍ട്ടിക്ക് മുതല്‍ കാസ്പിയന്‍ കടല്‍ വരെയെത്തുന്ന ഒരു ശക്തിയായി റഷ്യയെ വളര്‍ത്താന്‍ ആഗ്രഹിച്ച ഇവാന്‍, റഷ്യന്‍ ഭൂവിഭാഗത്തിന്മേല്‍ ഏറെക്കാലം ആധിപത്യം പുലര്‍ത്തിയ മങ്കോളിയന്‍ ശക്തിയുടെ പിന്തുടര്‍ച്ചക്കാരായിരുന്ന ടാട്ടര്‍മാരെ അതിനു തടസ്സമായി കണ്ടു. 1552-ല്‍, വോള്‍ഗാ നദിയുടെ തീരത്തുള്ള ടാട്ടര്‍ നഗരമായിരുന്ന കസാന്‍ ഒന്നരലക്ഷം വരുന്ന സൈന്യവുമായി അദ്ദേഹം ആക്രമിച്ചു. അന്‍പതുദിവസം നീണ്ട ഉപരോധത്തിനൊടുവില്‍{{Ref_label|ഗ|ഗ|none}} കസാന്‍ കീഴടങ്ങിയത് ഇവാന് വലിയ വിജയമായി. കാസാനിലെ ജനങ്ങള്‍ ഒന്നടങ്കം കൊല്ലപ്പെടുകയോ അടിമകളായി വില്‍ക്കപ്പെടുകയോ ചെയ്തു.‍{{Ref_label|ഘ|ഘ|none}} 1554, വോള്‍ഗാനദി കാസ്പിയന്‍ കടലുമായി ചേരുന്ന സ്ഥാനത്തുള്ള അഷ്ട്രാഖാന്‍ എന്ന ടാട്ടര്‍ നഗരം കൂടി പിടിച്ചെടുത്തതോടെ വോള്‍ഗാ പ്രദേശം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. മോസ്കോ നഗരത്തിന്റെ കേന്ദ്രസ്ഥാനമായി ഇന്നും നിലനില്‍ക്കുന്ന വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, ഈ വിജയങ്ങളുടെ സ്മരണക്കായി ഇവാന്‍ പണിയിച്ചതാണ്.
വരി 27:
കിഴക്കന്‍ അതിര്‍ത്തിയിലെ വിജയങ്ങള്‍ക്കു ശേഷം ഇവാന്റെ ശ്രദ്ധ പടിഞ്ഞാറോട്ടു തിരിഞ്ഞു. വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലെ ലിവോണിയ പിടിച്ചെടുക്കാനുള്ള ഇവാന്റെ ശ്രമം വിജയിച്ചില്ല. പോളണ്ടും വടക്കന്‍ യൂറോപ്പിലെ ഇതരരാജ്യങ്ങളുമായുള്ള കലഹത്തിലേയ്ക്കാണ് അത് ഇവാനെ നയിച്ചത്. ലിവോനിയയുടെ പേരില്‍ 1557-ല്‍ തുടങ്ങിയ സംഘര്‍ഷം ഇവാനെ ഏറെക്കാലം അലട്ടി. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ്, 1582-ല്‍ എത്തിച്ചേര്‍ന്ന ഒരു സന്ധിയില്‍ ഇവാന് ആ പ്രദേശം പോളണ്ടിന് വിട്ടുകൊടുക്കേണ്ടി വന്നു.
 
== സ്ഥാനത്യാഗം, തിരിച്ചുവരവ് ==
[[ചിത്രം:Ivan the Terrible and Harsey.jpg|thumb|225px|left|ഇവാന്‍ നാലാമന്‍ തന്റെ സമ്പാദ്യത്തിലെ വിശിഷ്ടവസ്തുക്കള്‍‍, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒന്നാം എലിസബത്ത് രാജ്ഞിയുടെ ദൂതനു കാണിച്ചു കൊടുക്കുന്നു.]]
 
വരി 35:
പ്രഭുവര്‍ഗ്ഗം ആകെ തനിക്കെതിരായെന്നു തോന്നിയ ഇവാന്‍, 1564 അവസാനം തന്റെ ഭണ്ഡാരപ്പെട്ടിയും വിശുദ്ധരൂപങ്ങളുമായി കുടുംബസഹിതം വിശ്വസ്തരായ ഒരുപറ്റം സൈനികരോടൊപ്പം മോസ്കോ വിട്ട്, ചെറുപട്ടണമായ അലക്സാണ്ഡ്രോവ്സ്കിലെ വേനല്‍ക്കാലവസതയിലേയ്ക്കു പോയി. അവിടന്ന് മോസ്കോയിലേയ്ക്കയച്ച ഒരു പ്രഖ്യാപനത്തില്‍, താന്‍ സ്ഥാനത്യാഗം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മോസ്കോയിലെ ജനങ്ങളെ താന്‍ സ്നേഹിക്കുന്നെന്നും അവരോടുള്ള തന്റെ മമത എന്നും തുടരുമെന്നും കൂടി ആ പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രഭുവര്‍ഗത്തിന്റേയും പൗരോഹിത്യത്തിന്റേയും അധികാരത്തെ ചെറുത്തതിനാല്‍ മോസ്കോയിലെ സാധാരണജനങ്ങള്‍ക്ക് ഇവാനോട് കൂറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തെക്കുറിച്ചറിഞ്ഞ മോസ്കോയിലെ ജനങ്ങള്‍ പ്രഭുവര്‍ഗ്ഗത്തിനെതിരായി കലാപമുയര്‍ത്തിയതിനാല്‍, പ്രഭുക്കന്മാരുടേയും മെത്രാന്മാരുടേയും ഒരു ദൗത്യസംഘം അലക്സാണ്ഡ്രോവിലെത്തി അധികാരം തിരികെയേല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇവാന്‍ ചില ഉപാധികളോടെ സമ്മതിച്ച ഇവാന്‍ 1565 ഫെബ്രുവരിയില്‍ തിരികെ വന്ന് അധികാരം ഏറ്റെടുത്തു.
 
== 'ഒപ്രീച്ച്നിക്കി' ==
 
മോസ്കോയില്‍ മടങ്ങിയെത്തിയ ഇവാന്‍ പുരോഹിതന്മാരും ബോയാര്‍പ്രഭുക്കന്മാരും അടങ്ങുന്ന ദേശീയസഭ വിളിച്ചുകൂട്ടി. തന്നെ എതിര്‍ത്തവരുടെ നേതാക്കള്‍ക്ക് വധശിക്ഷ നല്‍കാനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുമുള്ള തീരുമാനം അദ്ദേഹം സഭയെ അറിയിച്ചു. ഇനിമേല്‍ സഭയുടെ ഇംഗിതം ആരായാതെ സ്വന്തം ഇച്ഛയനുസരിച്ച് ഭരിക്കുമെന്നും എതിര്‍ക്കുന്നവരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇവാന്‍ രാജ്യത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചു: പ്രവിശ്യകളുടെ കൂട്ടായ്മയായ '''സെംസ്റ്റ്ഛീന'''-യുടെ മേല്‍നോട്ടം, സൈനിക-വിദേശകാര്യങ്ങളിലൊഴിച്ച്, ബോയാര്‍ പ്രഭുക്കന്മാര്‍ക്ക് വിട്ടുകൊടുത്തു. പ്രഭു വര്‍ഗത്തിനു ബദലായി സൃഷ്ടിച്ച ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയ്ക്ക് വിട്ടുകൊടുത്ത പ്രദേശങ്ങള്‍ ചേര്‍ന്ന '''ഒപ്രീച്ച്നീന''', ഇവാന്റെ നേരിട്ടുള്ള ഭരണത്തിലായി. പരമ്പാരാഗതമായുണ്ടായിരുന്ന പ്രഭുഗണത്തിനു ബദലായി ഒരു പുതിയ വര്‍ഗ്ഗത്തെ രാഷ്ടീയാധികാരത്തിലേക്കുയര്‍ത്തിയ വിപ്ലവകരമായിരുന്നു ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയുടെ സൃഷ്ടി. കലാപമുണ്ടാക്കിയ ബോയാര്‍മാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും മറ്റുമാണ് ഒപ്രീച്ച്നീനയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവാന്റെ ഭരണത്തിന്റെ അവസാനമായപ്പോള്‍, ഒപ്രീച്ച്നീനയില്‍, മോസ്കോയും, പ്രധാനവ്യാപാരമാര്‍ഗ്ഗങ്ങളും അടക്കം, റഷ്യയുടെ പകുതിയോളം ഉള്‍പ്പെട്ടിരുന്നു.
 
== അതിക്രമങ്ങള്‍ ==
 
[[ചിത്രം:REPIN Ivan Terrible&Ivan.jpg|thumb|250px|right|പിതാവിന്റെ പ്രഹരത്തെ തുടര്‍ന്ന് ആസന്നമരണനായിത്തീര്‍ന്ന മകന്‍ ഇവാനോടൊപ്പം - ഇല്യാ റെപിന്‍ 1885-ല്‍ വരച്ച ഈ ചിത്രം മോസ്കോയിലെ ട്രെട്യാക്കോവ് ഗാലറിയിലാണ്.]]
വരി 47:
ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും വിവാഹം കഴിച്ച ഇവാന്‍, ഭാര്യമാര്‍ ഓരോരുത്തരായി മരിച്ചതിനാല്‍ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളില്‍ അദ്ദേഹത്തിന് നാല് ആണ്‍മക്കള്‍ ജനിച്ചു. ആദ്യത്തെ മകന്‍ ബാല്യത്തില്‍ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കള്‍ വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു. ഇവാന്‍ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാന്‍ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരില്‍ ഒരിക്കല്‍ അവന്റെ ഭാര്യയെ ഇവാന്‍ തല്ലി. ഇത് അവള്‍ക്ക് ഗര്‍ഭഛിദ്രമുണ്ടാക്കിയപ്പോള്‍ മകന്‍ അച്ഛനോട് കയര്‍ത്തു. രോഷാകുലനായ ഇവാന്‍ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തില്‍ കലാശിച്ചു.<ref name "durant"/>
 
== മരണം ==
 
തന്റെ തന്നെ അടിയേറ്റ് അനന്തരാവകാശിയായ മകന്‍ മരിച്ചത് ഇവാനെ ദുഃഖത്തിലാഴ്ത്തി. പശ്ചാത്താപത്താല്‍ ഭ്രാന്തിനടുത്ത അവസ്ഥയിലെത്തിയ അദ്ദേഹം, ഓരോ പ്രഭാതത്തിലും സ്ഥാനത്യാഗത്തിനൊരുങ്ങി. എന്നാല്‍ ജീവിച്ചിരിക്കുന്ന മക്കളേക്കാള്‍ ഭേദം ഇവാനാണെന്ന് കരുതിയ ബോയാര്‍മാര്‍ സ്ഥാനമൊഴിയാന്‍ അനുവദിച്ചില്ല. മകന്റെ മരണം കഴിഞ്ഞ് മൂന്നു വര്‍ഷം കൂടി ഇവാന്‍ ജീവിച്ചിരുന്നു. വിചിത്രമായൊരു രോഗം ബാധിച്ച അദ്ദേഹത്തിന്റെ ദേഹത്തു നിന്ന് ദുര്‍ഗന്ധം വമിച്ചു. ബോറിസ് ഗോഡുനോവ് എന്ന ബോയാറിനൊപ്പം ചതുരംഗം കളിച്ചുകൊണ്ടിരിക്കെയാണ് 1584 മാര്‍ച്ചു മാസം ഇവാന്‍ മരിച്ചത്. ഗോഡുനോവ് അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന് കിം‌വദന്തി പരന്നു.<ref name = "durant/>
 
== കുറിപ്പുകള്‍ ==
ക. {{Note_label|ക|ക|none}} മകന്റെ മരണത്തില്‍ ഇവാന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള കഥ വിദേശചരിത്രകാരന്മാരുടേയും അവരെ അവലംബമാക്കിയ റഷ്യന്‍ ചരിത്രകാരന്മാരുടേയും മാത്രം ഭാഷ്യമാണെന്ന് വാദമുണ്ട്.
 
വരി 60:
ഘ. {{Note_label|ഘ|ഘ|none}} കാസാനിനെ ജനങ്ങള്‍ക്ക് താന്‍ വരുത്തിയ ദുരിതം കണ്ട് ഇവാന്‍ സ്വയം കണ്ണീരൊഴുക്കിയതായി പറയപ്പെടുന്നു. "ക്രിസ്ത്യാനികളല്ലെങ്കിലും അവര്‍ മനുഷ്യരല്ലേ" എന്ന് അദ്ദേഹം ചോദിച്ചത്രെ.<ref name "durant"/>
 
== അവലംബം ==
 
<references/>
 
[[Categoryവര്‍ഗ്ഗം:റഷ്യയുടെ രാജാക്കന്മാർ]]
 
[[af:Iwan IV van Rusland]]
വരി 91:
[[hr:Ivan IV., ruski car]]
[[hu:IV. Iván orosz cár]]
[[hy:Իվան Ահեղ IV]]
[[id:Ivan IV Vasilyevich]]
[[it:Ivan IV di Russia]]
"https://ml.wikipedia.org/wiki/ഇവാൻ_നാലാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്