"നാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഗുണങ്ങള്‍: 0 |
|||
വരി 14:
[[അണുസംഖ്യ]] 30-ഉം [[രാസപ്രതീകം|പ്രതീകം]] '''Zn'''-ഉം ആയ ഒരു [[മൂലകം|ലോഹമൂലകമാണ്]] '''നാകം''' അഥവാ '''സിങ്ക്''' (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ '''സ്പെല്റ്റര്''' എന്നും അറിയപ്പെടുന്നു.
== ഗുണങ്ങള്‍ ==
മിതമായ തരത്തില്‍ [[രാസപ്രവര്‍ത്തനം|രാസപ്രവര്‍ത്തനങ്ങളില്‍]] ഏര്‍പ്പെടുന്ന നീല കലര്‍ന്ന വെള്ള നിറത്തോടു കൂടിയ [[ലോഹം|ലോഹമാണ്]] നാകം. ഈര്‍പ്പമുള്ള [[വായു|വായുവിന്റെ]] സാന്നിധ്യത്തില്‍ [[ഓക്സീകരണം|ഓക്സീകരണത്തിനു]] വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവില്‍ തെളിഞ്ഞ നീലയും പച്ചയും കലര്‍ന്ന ജ്വാലയോടെ കത്തി [[സിങ്ക് ഓക്സൈഡ്]] ആയി മാറുന്നു. [[അമ്ലം|അമ്ലങ്ങളുമായും]] [[ക്ഷാരം|ക്ഷാരങ്ങളുമായും]] മറ്റു [[അലോഹം|അലോഹങ്ങളുമായും]] ഇത് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. സിങ്കിന്റെ പ്രധാന [[ഓക്സീകരണനില]] +2 ആണ്. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതല്‍ 210 °C വരെ താപനിലയില്‍ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയില്‍ മൃദുവാണ്. വിവിധ രൂപങ്ങളില്‍ ഇതിനെ മാറ്റിയെടുക്കാന്‍ സാധിക്കും. 210 °C നു മുകളില്‍ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോള്‍ പൊടിയായി മാറുന്നു.
{{Chem-stub|Zinc}}
{{ആവര്‍ത്തനപ്പട്ടിക}}
|