"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
++ ലിങ്ക്സ്
വരി 1:
{{prettyurl|Altar}}
 
[[ക്രിസ്തുമതം|ക്രൈസ്തവദേവാലയങ്ങളിലെ]] അതിവിശുദ്ധസ്ഥലത്തെ അര്‍പ്പണവേദിയെയാണ് സര്‍വസാധാരണമായി '''അള്‍ത്താര''' എന്ന സംജ്ഞ കൊണ്ടു് സൂചിപ്പിക്കുന്നത്. കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനികള്‍|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയില്‍, പ്രത്യേകിച്ചും [[കത്തോലിക്കാ സഭ|കത്തോലിക്കരുടെ]] ഇടയില്‍, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു [[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യ ക്രൈസ്തവ സഭകള്‍]] '''മദ്ബഹ''' എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നര്‍ഥമുളള '''ത്രോണോസ്''' എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്.
 
ദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവംമലയാള തദ്ഭവം ആണു് അള്‍ത്താര. ആദ്യകാലത്ത് ഭവനങ്ങളില്‍, മരം കൊണ്ടുള്ള മേശകളാണു് [[കുര്‍ബാന|കുര്‍ബ്ബാനയ്ക്കു്]] ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കല്‍ കുര്‍ബ്ബാന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ആയി. 19ആം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ഉപയോഗിക്കുന്നതില്‍ ചിലര്‍ എതിര്‍പ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പള്ളിയില്‍ ഒരു അള്‍ത്താര എന്ന പതിവാണു് ഉണ്ടായിരുന്നതെങ്കിലും ഒരേ സമയം കൂടുതല്‍ കുര്‍ബ്ബാന ചൊല്ലുന്നതിനു് വേണ്ടി ഒരു പള്ളിയില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ അള്‍ത്താരകള്‍ കാലക്രമേണെ ആവിര്‍ഭവിച്ചു. പ്രധാന അള്‍ത്താരയെ ഹൈ അള്‍റ്റര്‍ (high altar) എന്നും വിളിക്കാന്‍ തുടങ്ങി.
 
സൃഷ്ടികര്‍ത്താവായ [[ദൈവം|ദൈവത്തോടുളള]] വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമര്‍പ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകര്‍ഷകത്വവും ആ കര്‍മത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മിയാണ് ജനങ്ങള്‍ക്കുവേണ്ടി ഈ അര്‍ച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാര്‍ഢ്യവും കൊണ്ട് ബലിവസ്തുക്കള്‍ക്കും ബലിപീഠത്തിനും പൂജ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ ദേവാലയത്തില്‍ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളില്‍ സാധാരണയായി അള്‍ത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികള്‍ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതല്‍ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.
 
ക്രൈസ്തവ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന എന്ന ദിവ്യകര്‍മം അനുഷ്ഠിക്കുന്നു. ആദിമക്രിസ്ത്യാനികള്‍ ഓരോ വീട്ടിലും സമ്മേളിച്ച്, ഒരു മേശ ബലിപീഠമായി ഉപയോഗിച്ച് അപ്പം മുറിച്ച് ഈ കര്‍മം നടത്തിവന്നു. ഭൂഗര്‍ഭഗേഹങ്ങളില്‍ (catacombs) ഈ ചടങ്ങിന്റെ പല ചിത്രങ്ങളും കാണാനുണ്ട്. അതില്‍ ഈ മേശ അര്‍ധവൃത്താകൃതിയിലോ പൂര്‍ണവൃത്തത്തിലോ ചതുരാകൃതിയിലോ ഒക്കെ കാണുന്നു. ആധുനികകാലത്ത് ഇതു ദീര്‍ഘചതുരമായ ഒരു പീഠമായി പരിണമിച്ചിട്ടുണ്ട്. പീഠത്തിന്റെ മുകള്‍നിരപ്പ് ഒറ്റക്കല്ലു പടുത്തോ അല്ലെങ്കില്‍ മധ്യഭാഗത്ത് വലിയ ഒരു കല്ലു പാകിയോ നിര്‍മിക്കുന്നു. ഈ കല്ലിനടിയില്‍ വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ എന്തെങ്കിലും സ്ഥാപിച്ചിരിക്കും. മതമര്‍ദനമേറ്റ് മരിച്ച രക്തസാക്ഷികളുടെ ശവകുടീരങ്ങളെ യാഗപീഠമായി ആദിമക്രിസ്ത്യാനികള്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന പാരമ്പര്യത്തില്‍നിന്നു ജനിച്ചതാണ് ഈ പതിവ്.
വരി 15:
==അള്‍ത്താരഫലകങ്ങള്‍==
 
അള്‍ത്താരയുടെ പശ്ചാത്തലമായുള്ള കലാശില്പത്തെയാണ് അള്‍ത്താരഫലകം (Altar Piece) എന്നു പറയുന്നത്. മധ്യകാല യൂറോപ്പിലെ കലാചാതുരിയുടെ സത്ത ഇന്നും നിലനിര്‍ത്തിപ്പോരുന്നത് അക്കാലത്തു പണിയപ്പെട്ട ദേവാലയങ്ങളിലെ അള്‍ത്താരയുടെ വശങ്ങളിലും പിന്നിലുമായി പണിതുയര്‍ത്തിയിട്ടുള്ള വര്‍ണോജ്ജ്വലങ്ങളും ചിത്രാങ്കിതങ്ങളുമായ തട്ടികളും ഭിത്തികളുമാണ്. പല നിരകള്‍ വിജാഗിരികൊണ്ട് ഘടിപ്പിച്ച് മടക്കുകയും നിവര്‍ത്തുകയും ചെയ്യത്തക്കവണ്ണം പണിതുയര്‍ത്തി അവയില്‍ ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളോ വിശുദ്ധന്‍മാരുടെ രൂപങ്ങളോ ലതാവിന്യാസങ്ങളോടെ മനോഹരമായി വരച്ച് മോടിപിടിപ്പിച്ചിരിക്കും. ഇവ ആകര്‍ഷകങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയുമായിരിക്കും. ഹോളന്‍ഡിലെ സെന്റ് ബവോണ്‍ ദേവാലയത്തിലെ അയ്ക് വാന്‍ ജാന്‍ വരച്ച അള്‍ത്താരഫലകങ്ങള്‍ ഇതിനുദാഹരണമാണ്. [[നവോത്ഥാന കാലം‌|നവോത്ഥാന കാലഘട്ടത്തോടെ]] [[യൂറോപ്പ്|യൂറോപ്പിലാകെ]] ഉണ്ടായ പരിവര്‍ത്തനങ്ങള്‍ അള്‍ത്താരഫലകങ്ങളിലും പ്രകടമായി ക്കാണുന്നു. നിരവധി ഫലകങ്ങള്‍ എന്നതിനുപകരം ഉത്തരോത്തരം ഉയര്‍ന്ന രണ്ടോ മൂന്നോ ഫലകങ്ങള്‍ മതിയെന്നായി. അവയില്‍ നവോത്ഥാന സങ്കല്പങ്ങള്‍ക്കനുസൃതമായ സങ്കേതങ്ങളില്‍ രചിക്കപ്പെട്ട ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും സ്ഥാനം പിടിച്ചു. എന്നിരുന്നാലും വിശുദ്ധ ബലിപീഠത്തിന്റെ പരിശുദ്ധിക്കും ആകര്‍ഷകതയ്ക്കും ഉടവുതട്ടാതെയും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തെ നിലനിര്‍ത്തുന്നതിന്നുതകുന്ന വിധത്തിലുമുള്ള രചനാശൈലികളും വര്‍ണസങ്കരങ്ങളുമാണ് ഉപയോഗിച്ചുവന്നത്. ഇന്ന് അള്‍ത്താരഫലകങ്ങള്‍ അള്‍ത്താരയ്ക്കു ഭംഗിയും എടുപ്പും തോന്നിക്കത്തക്കവണ്ണം ലോകത്തെവിടെയുമുളള കത്തോലിക്കാദേവാലയങ്ങളില്‍ കണ്ടുവരുന്നുണ്ട്. ആധുനിക കലാസങ്കേതങ്ങളുടെ വിന്യാസരീതികള്‍ അള്‍ത്താരാഫലകങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.
 
==അള്‍ത്താരക്കാര്‍ഡുകള്‍==
വരി 25:
 
==ഇതരമതങ്ങളില്‍==
ബലി അര്‍പ്പിക്കുക എന്ന ചടങ്ങ് എല്ലാ വൈദിക മതങ്ങള്‍ക്കുമുണ്ട്. അവയുടെ വിധിക്രമങ്ങള്‍ ഭിന്നമായിരിക്കുമെന്നേ ഉള്ളൂ. ഹൈന്ദവാചാര പ്രകാരമുളള ബലികര്‍മങ്ങള്‍ക്ക് ക്രൈസ്തവാനുഷ്ഠാനങ്ങളിലെ ബലികര്‍മങ്ങളുമായി സാദൃശ്യമില്ല. എന്നാല്‍ പുരാതന യഹൂദദേവാലയങ്ങളിലെ യാഗക്രമങ്ങള്‍ക്കു വൈദികകാലത്തെ ഹൈന്ദവ ക്രമങ്ങളുമായി പല അംശങ്ങളിലും സാജാത്യം കാണുവാന്‍ കഴിയും. ബലിപീഠനിര്‍മിതിയുടെ വിവിധാംശങ്ങളെക്കുറിച്ച് [[പഴയ നിയമം|പഴയനിയമ]] ഭാഗത്തു കാണുന്ന വിശദീകരണങ്ങളില്‍ ഈ സാജാത്യം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. രക്തരഹിത ബലിയുടെ കാലം ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രൈസ്തവാചാരപ്രകാരം അനുഷ്ഠിക്കപ്പെടുന്ന കുര്‍ബാന എന്ന ബലി രക്തരഹിത ബലിയാണ്. അവിടെ രക്തത്തിന്റെ സ്ഥാനം വീഞ്ഞിനും മാംസത്തിന്റെ സ്ഥാനം ഗോതമ്പ് അപ്പത്തിനും കൊടുത്തിരിക്കുന്നു. അവയെ പുരോഹിതന്‍ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള പൌരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ച് രക്തമാംസങ്ങളായി അവരോധിക്കുന്നു. എങ്കിലും ബലിരക്തരഹിത ബലിയായി ത്തന്നെ അവശേഷിക്കുന്നു. ഇക്കാരണത്താല്‍ ഇന്നത്തെ ഹൈന്ദവബലിയും ക്രൈസ്തവ ബലിയും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ഹൈന്ദവരുടെ ബലിക്കല്ലുകള്‍ക്കു ക്രൈസ്തവരുടെ ബലിപീഠങ്ങളുമായും സാദൃശ്യമില്ലാത്തതിന്റെ കാരണവും ഇതില്‍നിന്നു വ്യക്തമാകുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്