"അപരാജിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
സത്യജിത് റായിയുടെ പ്രശസ്തമായ 'അപുത്രയ' ത്തിലെ രണ്ടാമത്തേതായ 'അപരാജിതോ' നിര്‍മ്മിക്കപ്പെട്ടിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്.
 
'അപുത്രയ' ത്തിലെ ആദ്യ ചിത്രമായ 'പഥേര്‍ പാഞ്ചലി'യുടെ തുടര്‍ച്ചയായാണ് ഈ ചിത്രം റായി അവതരിപ്പിക്കുന്നത്.സത്യജിത് റായിയുടെ സമര്‍ത്ഥമായ ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമായ ചിത്രം അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ്.തങ്ങളുടെ പുത്രിയായ ദുര്‍ഗയുടെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് വാരണാസിയിലേക്ക് ചേക്കേറിയ ഹരിഹറി(Kanu Bannerjee)ന്റെയും സര്‍ബോജയ(Karuna Bannerjee)യുടെയും പുത്രന്‍ അപുവിന്റെയും കഥ പറയുന്നു, 'അപരാജിതോ' .സന്തോഷം നിറഞ്ഞ ആദ്യ ദിനങ്ങള്‍ ഹരിഹറിന്റെ പെട്ടെന്നുള്ള മരണത്തോടെ അവസാനിക്കുന്നു.തുടര്‍ന്ന് വാരണാസി വിടുന്ന സര്‍ബോജയ അപുവിനോടൊപ്പം തന്റെ അമ്മാവന്റെ ഗ്രാമവസതിയില്‍ താമസിക്കുന്നു.ഗ്രാമവിദ്യാലയത്തിലെ മികച്ച വിദ്യാര്‍ത്ഥിയാകുന്ന അപു കല്‍ക്കത്തയില്‍ തുടര്‍ പഠനം നടത്തുന്നതിനായുള്ള സേ്കാളര്‍ഷിപ്പ് നേടുന്നു.മനസില്ലാമനസോടെമനസ്സില്ലാമനസോടെ അപുവിനെ അമ്മ നഗരത്തിലേക്ക് യാത്രയാക്കുന്നു.മഹാനഗരത്തില്‍ അപു തന്റെ പഠനം തുടരുന്നതിനിടെ അമ്മ രോഗബാധിതയാകുകയും അപുവിന്റെ അവസാന വര്‍ഷ പരീക്ഷക്ക് തൊട്ടുമുന്‍പ് മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തില്‍ തിരിച്ചെത്തുന്ന അപു ,അമ്മയുടെ ഓര്‍മ്മകളുമായി കല്‍ക്കത്തയിലേക്ക് മടകൂന്നു.
 
തടഞ്ഞു നിര്‍ത്തുന്ന,പുറകോട്ടു വലിക്കുന്ന പാരമ്പര്യവും, മുന്നോട്ടുള്ള(ആധുനിക ചിന്തയിലേക്കും ജീവിതത്തിലേക്കും ഉള്ള) പ്രയാണവും തമ്മിലുള്ള സംഘര്‍ഷം വിഷയമാക്കുന്ന ചിത്രം 1920 കളിലെ ഫ്യൂഡല്‍ ഇന്ത്യയില്‍ നിന്നും പുത്തന്‍ ഇന്ത്യയിലേക്കുള്ള കഥാപുരുഷന്റെ ഗതിയെ ചിത്രീകരിക്കുന്നു. സുബ്രതാ മിത്രയുടെ മനോഹരമായ ഫോട്ടോഗ്രഫിയും പണ്ഡിറ്റ് രവിശങ്കറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേറ്റുന്നു.ചിത്രത്തിലെ വാരണാസി നഗരദൃശ്യങ്ങള്‍ ചേതോഹരമാണ്.അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്ക് പശ്ചാത്തലത്തില്‍ മുഴകൂന്ന ഇടിമുഴക്കത്തോടെയുള്ള അപുവിന്റെ പ്രയാണരംഗത്തോടെ അവസാനിക്കുന്ന സിനിമ നമുക്ക് സമ്മാനിക്കുന്നത് മികച്ച ചലചിത്രാനുഭവമാണ്.
"https://ml.wikipedia.org/wiki/അപരാജിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്