"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലീകരണം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
പാലരാജഭരണകാലത്ത്, അധികാരങ്ങള്‍ രാജാവില്‍ കേന്ദ്രീകരിച്ചിരുന്നു. ഭരണത്തലവനും, സൈനികമേധാവിയും, നീതിനിര്വഹണത്തിന്റെ പരമാധികാരിയും രാജാവായിരുന്നു . രാജാധികാരം പരമ്പരയായി സിദ്ധിച്ചിരുന്നു. ഒരു പ്രധാനമന്ത്രിയടങ്ങുന്ന ഒരു സംഘം മന്ത്രിമാര്‍ രാജാവിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു. മന്ത്രിമാരെ പരമ്പരയായി പ്രമുഖകുടുംബങ്ങളില്‍ നിന്നാണ് നിയോഗിച്ചിരുന്നു. അന്നത്തെ കേന്രസര്‍ക്കാരില്‍, വിവിധവകുപ്പുകളുണ്ടായിരുന്നതായും അവയ്ക്ക് വെവ്വേറെ അധികാരികള്‍ ഉണ്ടായിരുന്നതായും അറിയാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പാലസാമ്രാജ്യത്തില്‍, സമ്രാട്ടിന്റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ പ്രവിശ്യകളായും (ഭുക്തികള്‍) , അവ, ജില്ലകളായും (വിസയങ്ങള്‍) വിഭജിച്ചിരുന്നു. അവയുടെ ഭരണം (നീതിനിര്‍വ്വഹണം, കരം പിരിയ്ക്കല്‍ മുതലായവ) യഥാക്രമം ഉപാരികകള്‍ എന്നും വിസയപതികള്‍ എന്നും വിളിച്ചിരുന്ന അധികാരികളാണ് നിര്‍വ്വഹിച്ചിരുന്നത്. അക്കാലത്ത്, കുറേഗ്രാമങ്ങള്‍ കൈവശമുണ്ടായിരുന്ന ഭോഗപതികള്‍ എന്നൊരു വിഭാഗം വളര്‍ന്നുവന്നു. അവര്‍ കാലക്രമത്തില്‍ വിസയപതികളായിത്തീര്‍ന്നു. പൊതുവെ അവരെ സാമന്തര്‍ എന്നു വിളിച്ചുവന്നു. സമ്രാട്ടിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള പ്രദേശങ്ങള്‍ കൂടാതെ സാമന്തരാജ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. സ്വതന്ത്രമാകാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ചില സാമന്തരാജാക്കന്മാരുമായി നിരന്തരം പടവെട്ടുകയും ചെയ്തിരുന്നു.
 
പ്രൗഢമായ ഒരു രാജധാനിയിലിരുന്നാണ് പാലരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്നത്. വലിയൊരു രാജഭൃത്യ സംഘം, കൊട്ടാരത്തിലൂണ്ടായിരുന്നു. അവര്‍ രാജാവിനെ കാണാനെത്തുന്ന സാമന്തര്‍, വിദേശനയതന്ത്രപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വരവുംപോക്കും നിയന്ത്രിച്ചിരുന്നു. കൊട്ടാരവളപ്പില്‍ കാലാള്‍-അശ്വസൈന്യങ്ങള്‍ പാര്‍ത്തിരുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത ആനകളെയും കുതിരകളേയും അവിടെ രാജാവിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൊട്ടാരം സംഗീതവിദഗ്ധരുംസംഗീതവിദഗ്ദ്ധരും നര്‍ത്തകികളും ഉള്ള ഒരു സാസ്കാരികകേന്ദ്രവും കൂടിയായിരുന്നു. ആഘോഷവേളകളില്‍ കൊട്ടാരത്തിലെ സ്ത്രീകളും പങ്കെടുത്തിരുന്നുവെന്നും അവര്‍ മുഖം മറച്ചിരുന്നില്ലെന്നും അറബികള്‍ എഴുതിയിട്ടുണ്ട്.
 
വിപുലമായ ഒരു സൈന്യം പാലരാജാക്കന്മാര്‍ക്കുണ്ടായിരുന്നു. കാലാള്‍പ്പട, അശ്വസേന, ഗജസൈന്യം എന്നിവയടങ്ങുന്ന സൈന്യമായിരുന്നു അത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ഉണ്ടായിരുന്നത് പാലരാജക്കന്മായിരുന്നു. രാജാവിന്റെ അകമ്പടി 50,000 ആനകളായിരുന്നുവെന്നും സൈന്യത്തില്‍ 10,000-15,000 പേര്‍ വസ്ത്രമലക്കാന്‍ മാത്രമായി ഉണ്ടായിരുന്നുവെന്നും അറബിവ്യാപാരി സുലൈമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാള്‍പ്പടയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള സൈനികരുണ്ടായിരുന്നു. പാലര്‍ക്ക്, ഒരു നാവികസൈന്യം ഉണ്ടായിരുന്നതായി അറിയാമെങ്കിലും അതിലെ അംഗബലം, ശേഷി എന്നീക്കാര്യങ്ങള്‍ വ്യക്തമല്ല.<ref Name="MI"/>
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്