"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147:
===വീണ്ടുമൊരു മിസ്ര്‍ യാത്ര===
 
കുറെകൂടി ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ബിന്‍യാമീനെ കൂടതെ ചെന്നിട്ട് കാര്യമില്ലെന്നും. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പിതാവിനോട് പറഞ്ഞു. അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ മുമ്പ്‌ ഞാന്‍ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവന്‍റെ കാര്യത്തില്‍ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ?എന്നദ്ദേഹം അവരോട് ചോദിച്ചു.പിന്നീട് അവനെ അയക്കാതെ തരമില്ലെന്ന് അദ്ദേഹത്തിന് തോന്നി. എന്നാല്‍ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു. എന്നുപറഞ്ഞു ബിന്‍യാമീനെ അയക്കാമെന്നു അദ്ദേഹം തീരുമാനിച്ചു.നിങ്ങളേതെങ്കിലും ആപത്തില്‍ പെടുന്നതൊഴിച്ച് തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്റെയടുക്കല്‍ കൊണ്ടു വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരില്‍ ഉറപ്പ് തരുന്നത് വരെ ഞാനവനെ അയച്ചുതരില്ല എന്നദ്ദേഹം പുത്രന്മാരോട് പറഞ്ഞു.അവര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. അല്ലാഹു നാം പറയുന്നതിന്‌ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അവര്‍ മിസ്റിലേക്ക് പുറപ്പെട്ടു. രാജാവ് മുമ്പ് പറഞ്ഞപ്രകാരം അവര്‍ക്ക് കൂടുതല്‍ ധാന്യങ്ങള്‍ നല്കി. അവര്‍ അതുമായി കന്‍ആനിലേക്ക് തിരിച്ച് യാത്രയായി. ധാന്യങ്ങള്‍ അളന്നു നല്കുമ്പോള്‍ അളവുപാത്രം അവരറിയാതെ ബിന്‍യാമീന്റെ കെട്ടില്‍ ഇട്ടുകൊടുക്കണമെന്ന് രാജാവ് അളവുകാരനോട് കല്പിച്ചതുകൊണ്ട് അയാള്‍ അങ്ങനെ ചെയ്തിരുന്നു.

യാത്രാസംഘമെ നിങ്ങള്‍ കള്ളന്മാരാണെന്ന് പറഞ്ഞ് ഒരാള്‍ അവരുടെ അടുത്തേക്ക് ഓടിവന്നു. നിങ്ങള്‍ക്കെന്താണ് കളവുപോയിരിക്കുന്നത് എന്ന് അവര്‍ ചോദിച്ചു. രാജാവിന്റെ അളവുപാത്രം കളവ് പോയിരിക്കുന്നു. അത് കണ്ടുപിടിച്ചുകൊടുത്താല്‍ ഒരു ഒട്ടകത്തിന്റെ ചുമട് ധാന്യം എനിക്ക് ലഭിക്കുമെന്ന് അയാള്‍ പറഞ്ഞു. യാക്കുബ്പുത്രന്മാര്‍ രാജസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. അവിടെവെച്ച് അവരുടെ കെട്ടുകള്‍ പരിശോധിക്കപ്പെട്ടു. ഒടുവില്‍ ബിന്‍യാമീന്റെ കെട്ടില്‍നിന്നു പാത്രം കണ്ടുകിട്ടി. പാത്രം മോഷ്ടിച്ചതിന് ബിന്‍യാമീനെ പിടിച്ചുകെട്ടുവാന്‍ രാജാവ് കല്പിച്ചു.

യാക്കുബ്പുത്രന്മാര്‍ രാജാവിനോട് പറഞ്ഞു. അവന്‍ മോഷ്ടിച്ചുവെങ്കില്‍ അത്ഭുതമൊന്നുമില്ല. അവന്‍ ഞങ്ങളുടെ സഹോദരനാണെങ്കിലും ഞങ്ങളുടെ മാതാക്കള്‍ വ്യത്യസ്തരാണ്. മുമ്പ് ഇവന്റെ സഹോദരനും മോഷ്ടിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. പിതാവിന് വളരെ വയസായിരിക്കുന്നു. ഇവനെകൂടാതെ മടങ്ങിചെന്നാല്‍ അദ്ദേഹം കോപിക്കും. അതുകൊണ്ട് ഇവനുപകരം ഞങ്ങളിലൊരാളെ പിടിച്ചുനിര്‍ത്തി അവനെ തിരിച്ചുകൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഇതെല്ലാം രാജാവായ യൂസുഫ്നബി ശ്രദ്ധയോടെ കേള്‍ക്കുകയും. തന്നെപറ്റിപറഞ്ഞ അപരാധങ്ങള്‍ അദ്ദേഹം മനസില്‍ മറച്ചുവെക്കുകയും ചെയ്തു.
 
കുറ്റംചെയ്യാത്തവനെ ശിക്ഷിക്കുന്നത് പാപമാണ്. ആ കാര്യത്തില്‍ അല്ലാഹു കാക്കട്ടെ എന്നുപറഞ്ഞ് അവരുടെ അപേക്ഷ അദ്ദേഹം തള്ളി.
 
എന്ത് ചെയ്യണമെന്നറിയാതെ അവര്‍ കൂടിയാലോചന നടത്തി. അപ്പോള്‍ യഹൂദ എന്ന സഹോദരന്‍ പറഞ്ഞു. പിതാവ് നമ്മളില്‍നിന്ന് അല്ലാഹുവിന്റെ പേരില്‍ ഉറപ്പ് വാങ്ങിയിരുന്നതാണല്ലോ. മുമ്പ് യൂസുഫിന്റെ കാര്യത്തിലും നമ്മള്‍ വീഴ്ച്ച വരുത്തിയിട്ടുണ്ട്. അതുകൊണ്ട് പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് ഒരു തീരുമാനം ഉണ്ടാക്കിതരികയോ ചെയ്യാതെ ഞാനിവിടം വിട്ട് വരികയില്ല. അല്ലാഹു ഉത്തമനായ വിധികര്‍ത്താവാകുന്നു. നിങ്ങള്‍ പിതാവിന്റെയടുക്കല്‍ പോയി ബിന്‍യാമീന്‍ കളവ് ചെയ്ത വിവരവും നമ്മുടെ നിരപരാധിത്വവും ബോധ്യപ്പെടുത്തുവിന്‍ എന്നുപറഞ്ഞ് അവരെ പറഞ്ഞയച്ചു.
 
മറ്റുള്ളവര്‍ പിതാവിന്റെയടുക്കല്‍ ചെന്ന് വിവരങ്ങള്‍ പറഞ്ഞു.ഞങ്ങള്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങളോടൊന്നിച്ച് യാത്രചെയ്ത യാത്രാസംഘത്തോടും അന്വേഷിച്ച് നോക്കുക അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മനസ്സിനു നല്ലതെന്ന് തോന്നിയത് നിങ്ങള്‍ ചെയ്തിരിക്കുന്നു. ക്ഷമിക്കുക തന്നെ. നഷ്ടപ്പെട്ട മക്കളെ അല്ലാഹു എനിക്ക് മടക്കിതന്നെന്നുവരാം. അല്ലാഹു സര്‍വ്വശക്തനും യുക്തിമാനുമാകുന്നു. എന്നുപറഞ്ഞു സമാധാനിപ്പിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്