"ഭാഷാപഠനചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ഭാഷാപഠനത്തിന്റെ ഗ്രീക്-റോമന്‍ വഴിത്താരകള്‍==
പാശ്ചാത്യഭാഷാശാസ്ത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ഗ്രീക്ക് ജനത ഭാഷാപഠനത്തിന് നല്‍കിയ സംഭാവനകളില്‍ നിന്നാണ്‌. ബി. സി.6-5 നൂറ്റാണ്‍ടുകളില്‍തന്നെ ഗ്രീസില്‍ ഭാഷാപഠനം ആരഭിച്ചിരുന്നതായി ചരിത്രം പറയുന്നു. ബി. സി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[ഡയനീഷ്യസ് ത്രാക്സ് ]], എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അപ്പോളോണിയസ് ഡിസ്കോളസ് എന്നീ ഭാഷാചിന്തകന്മാരാണ് ഗ്രീക്ക് വ്യാകരണപദ്ധതിക്ക് അടിത്തറയിട്ടത്. പ്രാചീനഗ്രീക്കുകാര്‍ തങ്ങളുടെ ഭാഷയെ മാത്രമേ പഠനവിഷയമായി കണ്ടിരുന്നുള്ളു. തങ്ങളുടെ ഭാഷ മനുഷ്യചിന്തയുടെ സാര്‍ വലൗകിക മാതൃകാരൂപമാണെന്ന് അവര്‍ കരുതിയിരുന്നു. പ്രപഞ്ചവ്യവസ്ഥയുടെ തന്നെ മാതൃകയായി അവര്‍ തങ്ങളുടെ ഭാഷയെ കരുതിയിരുന്നതായി ഭാഷാചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു <ref><ref>Leonard Bloomfield, Language (1994) p 5 , Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935</ref>.</ref>കല,തത്ത്വചിന്ത, രാഷ്ട്രമീമാംസ മുതലായമേഖലകളില്‍ ഗ്രീക്കുകാര്‍ കൈവരിച്ച നേട്ടത്തിനുസമാനമായ പുരോഗതി അവര്‍ ഭാഷാപഠനരംഗത്തും കൈവരിച്ചു.അന്യനാടുകളുമായി അതിപ്രാചീനകാലം മുതല്‍ക്കേ തുടര്‍ന്നു പോന്നിരുന്ന വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഗ്രീക്ക് വിജ്ഞാനത്തിന്റെ വളര്‍ച്ചക്ക് വലിയ പ്രചോദനമായിത്തീര്‍ന്നത്. [[പ്ലേറ്റോ]]യുടെ സുപ്രസിദ്ധങ്ങളായ ഡയലോഗുകളിലൊന്നായ [[ക്രാറ്റിലസ്|ക്രാറ്റിലസി]]ല്‍ ഗ്രീക്കുഭാഷയിലേക്ക് പലപദങ്ങളും അന്യഭാഷയില്‍ നിന്ന് കടന്നുവന്നതാകാമെന്ന് സൂചിപ്പിക്കുന്നുണ്ട്.[[ഹെറോഡോട്ടസ്|ഹെറോഡോട്ടസും]] മറ്റുചിലരും പലതരത്തിലുള്ള വൈദേശികപദങ്ങള്‍ ഉദ്ധരിക്കുകയും അവയെപ്പറ്റി ചര്‍ച്ച ചെയ്യുകയുംചെയ്യുന്നുണ്ട്. [[ആലേഖനരീതി]] വികസിപ്പിച്ചത് ഗ്രീക്കുകാരല്ലെങ്കിലും ഭാഷയിലെ ഓരോ സ്വനഘടകത്തേയും ചിഹ്നം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാവുന്ന സ്വനിമലിപിയുടെ പ്രാഥമികരൂപങ്ങള്‍ നിര്‍മ്മിച്ചത് ഗ്രീക്കുകാരായിരിക്കണം. [[സോക്രട്ടീസ്|സോക്രട്ടീസിനു]]മുന്‍പും ശേഷവും ഗ്രീക്ക് ഭാഷയെ അടിസ്ഥാനമാക്കി ഭാഷയെപ്പറ്റിപഠിച്ച നിരവധി തത്ത്വചിന്തകരുണ്ടായിരുന്നെങ്കിലും [[അരിസ്റ്റോട്ടില്‍|അരിസ്റ്റോട്ടിലിനു]]ശേഷമാണ് അത് തത്ത്വചിന്തയുടെ ഒരു പ്രത്യേക ശാഖയായി അറിയപ്പെട്ടുതുടങ്ങിയത്.<ref>
ഡോ.കെ. എന്‍. ആനന്ദന്‍, ഭാഷാശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം(2003), പുറം 4-6, കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്.തിരുവനന്തപുരം</ref>
 
വരി 25:
യൂറോപ്പിലെ മദ്ധ്യകാലപണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം[[ ഭാഷ ]]എന്നു പറഞ്ഞാല്‍ ക്ലാസിക്കല്‍ ലത്തീന്‍ എന്നു മാത്രമായിരുന്നു അര്‍ത്ഥം. അതിനാല്‍ മറ്റുഭാഷകള്‍ പഠിക്കാന്‍ അവര്‍ തീരെ തല്പര്യം കാണിച്ചില്ല. പുസ്തകഭാഷയില്‍ മാത്രം ഒതുങ്ങി നിന്നു കൊണ്ടുള്ള ഈ ഭാഷാപഠനം മറ്റെല്ലാ ഭാഷാ രൂപങ്ങളേയും അവഗണിച്ചു കളയുകയും ചെയ്തു. എന്നാല്‍ [[മദ്ധ്യകാലം|മദ്ധ്യകാലത്തിന്റെ ]]അവസാനത്തോടെ , [[നവോത്ഥാനകാലം|നവോത്ഥാനകാലചിന്തകളുടെ]] കടന്നുവരവോടെ ഗ്രീക്ക് ഭാഷാപഠനം വീണ്ടും യൂറോപ്പില്‍ സജീവമായിത്തീര്‍ന്നു. അതോടൊപ്പം [[ഹീബ്രു|ഹീബ്രുവും ]] [[അറബി|അറബിക്കും]] പഠനവിധേയമാക്കപ്പെട്ടു. അതേസമയം തന്നെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഭാഷാന്വേഷകരുടെ പരിശ്രമങ്ങളും ഭാഷാപഠനത്തിന്റെ മേഖലയെ സജീവമാക്കിത്തീര്‍ത്തു<ref>Leonard Bloomfield, Language (1994) p.7 Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935</ref>.
1786- ലോകഭാഷാപഠനത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ രണ്ട് സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒന്ന് [[സര്‍ വില്യം ജോണ്‍സ്]] ഒരു പ്രഭാഷണത്തില്‍ [[സംസ്കൃതം]], [[ഗ്രീക്ക്]], [[ലത്തീന്‍ ]]ഭാഷകള്‍ ഒരേ ഒരേ മൂലഭാഷയില്‍നിന്ന് വേര്‍പിരിഞ്ഞു പോയവയാണെന്ന് കണ്ടെത്തിയത് ഭാഷാപഠത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്നതിന് കാരണമായി. ഇത് [[താരതമ്യ ഭാഷാപഠനം|താരതമ്യ ഭാഷാപഠനത്തിന് ]]തുടക്കം കുറിച്ചു. ഇതേവര്‍ഷം തന്നെ രഷ്യയിലെ കാതറീന്‍ രാജ്ഞി ആവശ്യപ്പെട്ടതനുസരിച്ച് പി.എസ്. പല്ലാസ്(P.S.Pallas. 1741-1811) ഒരു ഗ്ലോസറി നിര്‍മ്മിച്ചു. ഈ പദകോശത്തില്‍ ഏഷ്യയിലേയും (149), യൂറോപ്പിലേയും(51) ഇരുന്നൂറ് ഭാഷകളില്‍ നിന്ന് 285 വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ [[പദകോശം]] വാക്കുകളുടെ താരതമ്യപഠനത്തിന് വഴി വെച്ചു. 1791-ല്‍ ഈ ഗ്ലോസറി ആഫ്രിക്കന്‍- അമേരിക്കന്‍ ഭാഷകളില്‍ നിന്നുള്ള എണ്‍പതുഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പതിപ്പായി വികസിപ്പിച്ചു.
ഇതിനു ശേഷം 1806-1817 കാലയളവില്‍ ജെ. സി. ആഡ് ലങ്ങും (J,C Adelung) ജെ. എസ്. വാറ്റെറും (J.S.Vater) ചേര്‍ന്ന് Mithridates' എന്നപേരില്‍ നാലു വാല്യങ്ങളിലായി സമാഹരിച്ച ഏകദേശം അഞ്ഞൂറ് ഭാഷകളിലുള്ള ഈശ്വരപ്രാര്‍ത്ഥനകള്‍ താരതമ്യഭാഷാപഠനത്തിന് വലിയൊരളവില്‍ പ്രയോജകീഭവിച്ചതായി കണകാക്കാംകണക്കാക്കാം<ref>Leonard Bloomfield, Language (1994) p.7 -8, Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935</ref>.
 
==ഭാഷോല്പത്തി സിദ്ധാന്തങ്ങളും മിത്തുകളും==
"https://ml.wikipedia.org/wiki/ഭാഷാപഠനചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്