"റോമൻ യാക്കോബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==ഭാഷാ അക്ഷങ്ങള്‍==
പോളിഷ് ഭാഷാശാസ്ത്രജ്ഞനായ ക്രൂസേവ്സ്കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യാക്കോബ്സന്‍ അവതരിപ്പിച്ച ഒരു സങ്കല്പനമാണ് ഭാഷാഅക്ഷം അഥവാ ഭഷാധ്രുവം. സൊസ്യൂറിന്റേതിനു സമാനമായി ഭാഷക്ക് സവിശേഷമായ രണ്ട് അക്ഷങ്ങളുണ്ട് എന്നതാണ് ഈ സങ്കല്പനം. ലംബമായതിനെ രൂപകപരം എന്നും തിരശ്ചീനമായതിനെ ഉപാദാനപരം എന്നും അദ്ദേഹം കണക്കാക്കുന്നു. [[ഭാഷാനഷ്ടരോഗം|അഫാസിയയുമായി]] ബന്ധപ്പെട്ട ഒരു പഠനത്തിലാണ് അദ്ദേഹം ഭാഷയുടെ ഈ സവിശേഷയെപ്പറ്റി നിരീക്ഷിച്ചിട്ടുള്ളത്. ഭാഷകസമൂഹം ഭാഷക്കുള്ളില്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ചില ഇടപെടലുകളാണ് രൂപകം/ഉപാദാനം(metaphor/ metonymy) എന്നീ പേരുകളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഭാഷാപരമായസ്മൃതിനഷ്ടം(അഫാസിയാ) എന്ന സവിശേഷ പ്രശ്നം നേരിടുന്നവര്‍ ഭാഷാപരമായ ചില വൈകല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.ഈ ഭാഷണ വൈകല്യത്തില്‍ [[സാദൃശ്യപരമായ തകരാറ് ]](similarity disorder) [[തുടര്‍ച്ചാപരമായതകരാറ് ]](contiguity disorder) എന്നിങ്ങനെ രണ്ടുതരം ക്രമക്കേടുകളാണ് സംഭവിക്കുന്നത്. സാദൃശ്യപരമായ തകരാറില്‍ വേണ്ട പദം വേണ്ട സ്ഥാനത്ത് പ്രയോഗിക്കാന്‍ കിട്ടാതെ വരുന്നു. കത്തിക്കു പകരം ഫോര്‍ക്ക് എന്നും തീക്ക് പകരം പുക എന്നും അഫാസിയ ബാധിച്ചവര്‍ പ്രയോഗിക്കുന്നു. പദങ്ങള്‍ മാറിപ്പോകുന്ന അവസ്ഥയാണിത്. ഭാഷയിലെ തുടര്‍ച്ചാപരമായ തകരാറ് അഥവാ കണ്ടിഗ്വിറ്റി ഡിസോര്‍ഡര്‍ എന്നത് ഒരു വാക്കിനു ശേഷം പ്രയോഗിക്കേണ്ട വാക്കുകള്‍ കിട്ടാതെ വരുന്ന അവസ്ഥയാണ് . തന്മൂലംവാക്യരചന സാദ്ധ്യമല്ലാതെ വരുന്നു. നിരര്‍ത്ഥകമായ കുറേ പദങ്ങളുടെ കൂട്ടം മാത്രമായി ഇവിടെ വാക്യം മാറുന്നു. ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പഠനമാണ് കാവ്യഭാഷയെ മൊത്തത്തില്‍ തന്നെ ഭരിക്കുന്നതും ഭാഷയിലെ സര്‍വസാധാരണമായ പ്രയോഗരീതിയായി കാണപ്പെടുന്നതുമായ [[രൂപകവും ഉപദാനവും|രൂപകം/ഉപാദാനം]] എന്നീ ഭാഷാസവിശേഷതകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.'സാദൃശ്യപരമായ ഭാഷാതകരാറിന് മെറ്റഫറും ഉപാദാനപരമായ തകരാറിന് മെറ്റോണിമിയും തീര്‍ത്തും അന്യമായിരിക്കും' എന്ന് യാക്കോബ്സണ്‍ നിരീക്ഷിക്കുന്നു<ref>C.A Cuddon , Dictionary of Literary Terms and Theory (Russian formalism) P.352 (1992) Penguin books</ref>. ഇതിനെ അടിസ്ഥാനപ്പെടുത്തി പില്‍ക്കാല പഠനങ്ങളിലൂടെ യാക്കോബ്സന്‍ സൊസ്യൂറിന്റെ [[സംയോജനാത്മകതലവും സാദൃശ്യാത്മകതലവും|സാദൃശ്യപരമായതലം/ വിന്യസനപരമായ തലം]] എന്നീദ്വന്ദ്വസങ്കല്പനത്തിന് സമാനമായി [[രൂപകവും ഉപദാനവും|രൂപകം/ഉപാദാനം]] എന്നീ ദ്വന്ദ്വസങ്കല്പനത്തെ വികസിപ്പിച്ച് ആവിഷ്കരിച്ചു. ഭാഷയില്‍ തെരഞ്ഞെടുപ്പിലൂടെയും കൂട്ടിച്ചേര്‍ക്കലിലൂടെയുമാണ് ഭാഷാവ്യവഹാരങ്ങള്‍ നടക്കുന്നത് (selection and combination) എന്നാണ് ഈ സങ്കല്പനങ്ങള്‍ക്കു പിന്നിലുള്ള തത്ത്വം. രൂപകത്തില്‍ ഒരു പദത്തിനു പകരം മറ്റൊരു പദം പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന് പകരം സാഗരം എന്നപദം പ്രയോഗിക്കുന്നത് ജീവിതത്തിന്റെ മിക്ക സവിശേഷതകളും പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു പദം അഥവാ [[ആശയം]] എന്ന നിലയിലാണ് .അത് രൂപകമാണ്. എന്നാല്‍ മെറ്റോണിമിയില്‍ അഥവാ ഉപാദാനത്തില്‍ പൂര്‍ണ്ണമായ ഒന്നിനെ അതിന്റെ ഒരു ഭാഗം കൊണ്ടു പ്രതിനിധീകരിക്കുന്ന രീതിയാണുള്ളത്. അതായത് കുന്തം സൈനികനെ പ്രതിനിധീകരിക്കുന്നു. ഭാഗികമായവയുടെ പ്രതിനിധീകരണത്തിലൂടെ പൂര്‍ണ്ണമായതിനെ ചിത്രീകരിക്കുന്ന കാവ്യഭാഷയെ മനസ്സിലാക്കാന്‍ യാക്കോബ്സന്റെ ഈ ഭാഷാധ്രുവ സങ്കല്പനം സഹായകരമായിട്ടുണ്ട്.1958-ല്‍ ഒരു കോണ്‍ഫറന്‍സില്‍ അവസാനത്തേതായി അവതരിപ്പിച്ച ഒരു പ്രബന്ധത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു: സാദൃശ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പിന്റെ ഒരു തലത്തില്‍ നിന്ന് കൂട്ടിച്ചേര്‍ക്കലുകളുടേതായ ഒരു തലത്തിലേക്കുള്ള ഭാഷയുടെ മാറ്റമാണ് കാവ്യധര്‍മ്മം അതായത് [[കാവ്യഭാഷ]] മെറ്റഫറിന്റേയും [[ഗദ്യഭാഷ ]]മെറ്റോണിമിയുടേയും സൃഷ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം<ref>Susana Onega, Structuralism and narrative poetics(essay) , from Literary theory and criticism(2006) p2634, An Oxford Guide , Edited by Patricia Waugh, Oxford University Press </ref> . ഭാഷയെ കുറുക്കിയെടുക്കുന്ന മെറ്റോണിമിയെന്ന സങ്കല്പനത്തിന് [[സിഗ്മണ്ട് ഫ്രോയിഡ് |ഫ്രോയ് ഡിന്റെ ]]സ്വപ്നവ്യാഖ്യാനത്തിലെ കണ്ടന്‍സേഷന്‍ എന്ന സങ്കേതവുമായും രൂപകത്തിന് ഡിസ് പ്ലേസ്മെന്റ് എന്ന സങ്കേതവുമായി ബന്ധമുണ്ടെന്നും അതിനാല്‍ അബോധം ഭാഷയുടെ ഘടനയിലാണ് നിര്‍മ്മിതമായിക്കുന്നതെന്നുമുള്ള [[ഴാക്ക് ലക്കാന്‍| ഴാക്ക് ലക്കാന്റെ ]]നിരീക്ഷണത്തിന്റെ അടിസ്ഥാനാശയം വികസിച്ചു വന്നത് യാക്കോബ്സന്റെ [[രൂപകവും ഉപദാനവും|രൂപകം/ഉപാദാനം]] എന്നീ സങ്കല്പനങ്ങളില്‍ നിന്നാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/റോമൻ_യാക്കോബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്