"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
{{audio|Udaipur.ogg|pronunciation}}
രാജസ്ഥാനില്‍ ഉദയ്പൂര്‍ ജില്ലയുടെ ആസ്ഥാനമായ പുരാതന നഗരം. ഉദയ്പൂര്‍-ചിത്തോര്‍ റയില്‍ പാതയില്‍ [[ബോംബെ|ബോംബെയില്‍നിന്ന്]] 1,115 കി. മീ. ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 600 മീ. ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിനെ ചുറ്റി വനപ്രദേശങ്ങളാണ്. പ്രചീനനഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സം‌‌രക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നുപോരുന്നു നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സര്‍ദാര്‍ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹര്‍മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങള്‍ സമീപത്തുള്ള പച്ചോളാതടാകത്തില്‍ പ്രതിബിംബിക്കുന്നത് മനോഹരമായ് കാഴ്ച്ചയാണ്. തടകമധ്യത്ത് യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വസ്തുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.<ref>[http://www.1911encyclopedia.org/Udaipur Udaipur] ''[[Encyclopædia Britannica Eleventh Edition]]''.</ref>
 
1568-ല്‍ [[അക്ബര്‍]] ചിത്തോര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് റാണാഉദയസിംഹന്‍ നിര്‍മ്മിച്ച ഗിരിപ്രകാരമാണ് ഇന്നത്തെ ഉദയ്പൂര്‍ ആയിതീര്‍ന്നത്. ഇപ്പോള്‍ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. [[സ്വര്‍ണം]], [[വെള്ളി]], ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ് അലങ്കാരവസ്തുക്കള്‍, കസവുവസ്ത്രങ്ങള്‍, [[വാള്‍]], കഠാരി തുടങ്ങിയ ആയുധങ്ങള്‍ എന്നിവയുടെ നിര്‍മാണത്ത്ന് ഉദയ്പൂര്‍ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂര്‍ പ്രാധാന്യമര്‍ഹിക്കുന്നു.<ref>[http://www.udaipur.nic.in/ History of Udaipur the lake city]</ref>
 
==മേവാഡ്==
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്