"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Sinopsa
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 27:
സമാന്തരസുവിശേഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടിരുന്നതും ഇന്നു ലഭ്യമല്ലാത്തതുമായ ചില രേഖകളെ ആശ്രയിച്ചാണ് മൂന്നു സുവിശേഷകന്മാരും അവരുടെ ഗ്രന്ഥങ്ങള്‍ എഴുതിയതെന്നാണ് ഇന്ന് ഏറെപ്പേര്‍ സ്വീകാര്യമായി കരുതുന്ന ഒരു വാദം. ഇത് പല രൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷകന്മാര്‍ ആശ്രയിച്ചത് സെമെറ്റിക് ഭാഷകളായ ഹീബ്രൂ, അറമായ എന്നിവയില്‍ ഒന്നിലുള്ള ഒരു പൂര്‍‌വലിഖിതം ആണെന്നാണ് ഒരു വാദം. സമാന്തര സുവിശേഷങ്ങളുടെ ഇന്ന് ലഭ്യമായ ഗ്രീക്ക് പാഠങ്ങളിലെ പല ആശയങ്ങളുടേയും പ്രയോഗങ്ങളുടേയും മൂലം സെമെറ്റിക് ആണെന്നും, സെമെറ്റിക് ഭാഷകളിലൊന്നിലുള്ള ഒരു രേഖയെ ആധാരമാക്കി എഴുതിയതാണ് അതിന് കാരണമെന്നും ആണ് വാദം. എന്നാല്‍, യേശുവിന്റെ ദൗത്യത്തിന്റെ ഹെബ്രായ/അറമായ പശ്ചാത്തലം എല്ലാവരും സമ്മതിക്കുന്നതാണെങ്കിലും സമാന്തരസുവിശേഷങ്ങള്‍ മൂന്നും ഒരു സെമെറ്റിക് മൂലത്തില്‍ നിന്ന് പലതരത്തിലുള്ള മൊഴിമാറ്റം വഴി രൂപംകൊണ്ടവയാണെന്ന വാദത്തിന് സ്വീകാര്യത കുറവാണ്. ഈ കൃതികള്‍ തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങളുടെ പഠനം പലപ്പോഴും വിരല്‍ ചൂണ്ടുന്നത്, അവക്ക് പൊതു അവലംബമായി നില്‍ക്കുന്ന ഗ്രീക്ക് ലിഖിതങ്ങളിലേക്കാണ് എന്നതും ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്നു.
ആദിമസഭകളില്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന അനേകം ഗ്രീക്ക്-അറമായ നുറുങ്ങു സുവിശേഷങ്ങളെ ആശ്രയിച്ചാണ് സമാന്തരസുവിശേഷങ്ങള്‍ എഴുതപ്പെട്ടതെന്നാണ് ഈ വാദത്തിന്റെ മറ്റൊരു രൂപം. എന്നാല്‍ പല നുറുങ്ങുലിഖിതങ്ങള്‍ കൂട്ടിയിണക്കിയതാണ് ഈ സുവിശേഷങ്ങള്‍ എന്ന ഈ വാദത്തെ ഇവയുടെ സൂഷ്മപരിശോധനസൂക്ഷ്മപരിശോധന തെളിയിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
=== രണ്ടു കൃതികള്‍ ===
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്