"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
കേശവദാസന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് സര്‍ദാര്‍ കെ.എം. പണിക്കര്‍ ''കേരളസ്വാതന്ത്ര്യസമര''ത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു<ref>{{cite book|last = പണിക്കര്‍|first = കെ.എം|title = കേരളസ്വാതന്ത്ര്യസമരം|page = 337}}</ref>:
 
:തിരുവിതാംകൂര്‍ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദര്‍ഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആര്‍ക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതല്‍ ഇഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാന്‍ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്നിഗ്ദ്ധമായിഅസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു. മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങള്‍ നേടി: തിരുവിതാംകൂറിന്റെ പരിപൂര്‍ണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കര്‍ണ്ണാടിക്‍ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതില്‍ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മര്‍മ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂര്‍ണ്ണ പിന്തുണയാണ്‌.
 
എന്നാല്‍ 1790-ല്‍ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാന്‍ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോള്‍ സുല്‍ത്താന്റെ ആക്രമണത്തെ എതിര്‍ക്കാന്‍വേണ്ടി തിരുവിതാംകൂറിന്റെ ചെലവില്‍ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങള്‍ കണ്ടുനില്‍ക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവര്‍ണ്ണര്‍ ഹാളണ്ടിനെയും സഹോദരനെയും ഗവര്‍ണ്ണര്‍ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയില്‍ താവളമുറപ്പിച്ച് നശീകരണംനടത്തിവരെയാണ്‌ ഈസ്റ്റിന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടുനീങ്ങുന്നതും. മൈസൂര്‍ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ പലയിടങ്ങളില്‍ വെച്ച് നടത്തിയ യുദ്ധങ്ങളില്‍ കേശവദാസനും തിരുവിതാംകൂര്‍ സൈന്യവും സഹായിക്കുകയുണ്ടായി. എന്നിട്ടും തന്റെ രാജ്യത്തിന്റെ നേര്‍പകുതി ഇംഗ്ലീഷുകാര്‍ക്ക് നല്‍കിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ അന്യായമായി അധീനപ്പെടുത്താന്‍ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നല്‍കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്