"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:पी. सी. महालनोबिस
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
 
== ജീവിതം ==
ഇന്നത്തെ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുള്ള]] [[ബിക്രംപൂര്‍]] എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് മഹലനോബിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹന്‍ ഗുരുചരണ്‍ (1833-1916) [[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലേക്ക്]] കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. [[രവീന്ദ്രനാഥ ടാഗോര്‍|രവീന്ദ്രനാഥ ടാഗോറിന്റെ]] പിതാവ് [[ദേവേന്ദ്രനാഥ ടാഗോര്‍|ദേവേന്ദ്രനാഥ ടാഗോറില്‍]] ആകൃഷ്ടനായി അദ്ദേഹം [[ബ്രഹ്മസമാജം|ബ്രഹ്മസമാജവുമായി]] ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷന്‍, ഖജാന്‍ജി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിര്‍പ്പുകള്‍ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രന്‍ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ തന്റെ തത്വശാസ്ത്രതത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായിഅദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്വശാസ്ത്രതത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തുന്നവരുടെയും പരിഷ്കര്‍ത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളര്‍ന്നു വന്നത്.
 
ബ്രഹ്മോ ബോയ്സ് സ്കൂളില്‍ നിന്നും 1908-ല്‍ അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡന്‍സി കോള്‍ജില്‍ ചേര്‍ന്ന് ശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ല്‍ അദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] പോയി. [[ശ്രീനിവാസ രാമാനുജന്‍|ശ്രീനിവാസ രാമാനുജനുമായി]] അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആര്‍. വില്‍സണൊപ്പം കാവന്‍ഡിഷ് ലബോറട്ടറിയില്‍ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയില്‍ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡന്‍സി കോളജില്‍ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] അധ്യാപകനാവുകയുംഅദ്ധ്യാപകനാവുകയും ചെയ്തു.
 
പിന്നീട് ഇംഗ്ലണ്ടില്‍ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനാരംഭിച്ചു.
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്