"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ [[ചരകസംഹിത]]. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. [[ദഹനം]], ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. [[വാതം]], [[പിത്തം]], [[കഫം]] എന്നിങ്ങനെ ആയുര്‍വേദത്തിലെ [[ത്രിദോഷസങ്കല്‍പ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. [[ത്രിദോഷങ്ങള്‍]] തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. [[ആയുര്‍വേദം]] ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.
 
ഇന്ത്യന്‍ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളര്‍ച്ചയിലെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ചരകന്‍ ജീവിച്ചിരുന്നത്. അന്ന് [[സാംഖ്യ]], [[ന്യായം]], [[വൈശേഷികം]], [[മീമാംസ]], [[യോഗ]], [[വേദാന്തം]] എന്ന തത്വശാസ്ത്രതത്ത്വശാസ്ത്ര വിഭാഗങ്ങള്‍ വളര്‍ച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങള്‍ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
 
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകന്‍, കാലാന്തരത്തില്‍ ചുറ്റുപാടുകള്‍ക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്വശാസ്ത്രതത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടന്‍ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകള്‍ മുന്‍പ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന [[അഗ്നിവേശ തന്ത്രം]]സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
ചരക സംഹിതയിലെ യുക്തുയുക്തമായ ഭാഗങ്ങള്‍ പലതും മുന്‍‌കാല വൈദ്യേതര ഗ്രന്ഥങ്ങളില്‍ നിന്നും (ബൌദ്ധ-ജൈന സിദ്ധാന്തങ്ങള്‍ ഉള്‍പ്പടെ) ചേര്‍ത്തിരിക്കുന്നതാണ്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്