എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിലെ]] മുന്‍ അധ്യാപകനുംഅദ്ധ്യാപകനും എഴുത്തുകാരനുമായ [[സി.ആര് ഓമനക്കുട്ടന്|സി.ആര് ഓമനക്കുട്ടന്റെ]] മകന്. മഹാരാജാസ് കോളേജില്‍ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തില്‍ അംഗമായിരുന്നു അമല്‍. ഛായാഗ്രാഹകന്‍ [[രാജീവ് രവി(സിനിമ)|രാജീവ് രവി]], യുവ സംവിധായകരായ [[അന്‍വര്‍ റഷീദ്(സിനിമ)|അന്‍വര്‍ റഷീദ്]], [[വിനോദ് വിജയന്(സിനിമ)|വിനോദ് വിജയന്]] തുടങ്ങിയവര്‍ ഈ കൂട്ടായ്മയില്‍നിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളര്‍ന്നത്. അമല്‍ രണ്ടു തവണ കോളേജ് യൂണിയന് ചെയര്‍മാനുമായിരുന്നു.