"ഇൻഫ്രാറെഡ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==പദോൽ‌പ്പത്തി==
മനുഷ്യനേത്രത്തിനു ഗോചരമായ പ്രകാശവീചികളിൽ ഏറ്റവും കൂടിയ തരംഗദൈർഘ്യമുള്ളതു് (ഏറ്റവും കുറഞ്ഞ ആവൃത്തിയുള്ളതു്) ചുവപ്പ് പ്രകാശത്തിനാണു്. അതിനും തൊട്ടുതാഴെ (ലത്തീൻ:ഇൻഫ്രാ = താഴെ) ആവൃത്തിയുള്ള തരംഗങ്ങൾ എന്ന അർത്ഥത്തിൽ ഈ തരംഗങ്ങളെ ഇൻഫ്രാറെഡ് തരംഗങ്ങൾ എന്നു വിളിക്കുന്നു.
 
 
==ഇൻഫ്രാറെഡ് ഉപവിഭാഗങ്ങൾ==
മൊത്തം ഇൻഫ്രാറെഡ് തരംഗങ്ങൾക്ക് വിശാലമായ ഒരു തരംഗമേഖലയാണുള്ളതു്. 700x10<sup>-9</sup>മീറ്റർ മുതൽ 300x10<sup>-6</sup> മീറ്റർ വരെ ഏകദേശം മൂന്നു ദശാങ്കങ്ങളിൽ (order of magnitude) അവയുടെ തരംഗസീമ വ്യാപിച്ചുകിടക്കുന്നു. പല ഉപകരണങ്ങളിലും സങ്കേതങ്ങളിലും ഒരു നിശ്ചിത ദൈർഘ്യപരിധിയ്ക്കുള്ളിൽ വരുന്ന തരംഗങ്ങൾക്കു മാത്രമേ പ്രസക്തിയുള്ളൂ. അതിനാൽ മാപനസൌകര്യവും ഉപയുക്തതയും അനുസരിച്ച് ഇൻഫ്രാറെഡ് തരംഗങ്ങളെ പല ഉപവിഭാഗങ്ങളായി കണക്കാക്കിയിട്ടുണ്ടു്.
 
===സി.ഐ.ഇ. വിഭജനരീതിയിൽ (CIE Classification scheme)===
[[അന്താരാഷ്ട്ര ദീപപ്രകാശന സമിതി]] (CIE - International Commission on Illumination) നിർദ്ദേശിച്ചിരിക്കുന്ന രീതി അനുസരിച്ച് ഇൻഫ്രാറെഡ് കിരണങ്ങളെ മൂന്നു വിഭാഗങ്ങളായി പരിഗണിക്കാം:<ref>{{cite web |last=Henderson |first=Roy |url=http://info.tuwien.ac.at/iflt/safety/section1/1_1_1.htm |title=Wavelength Considerations |publisher=Instituts für Umform- und Hochleistungs |accessdate=2007-10-18}}</ref>
 
* ഐ.ആർ.- എ (700 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ)
* ഐ.ആർ.- ബി(1400 നാനോമീറ്റർ മുതൽ 3000 നാനോമീറ്റർ വരെ)
* ഐ.ആർ.- സി (3000 നാനോമീറ്റർ മുതൽ 1 മില്ലീമീറ്റർ വരെ)
 
ഇതിനോടു സാമ്യമുള്ള, സാധാരണയായി പ്രചാരത്തിലിരിക്കുന്ന മറ്റൊരു വിഭജനരീതി ഇങ്ങനെയാണു്:
 
 
*സമീപ-ഇൻഫ്രാറെഡ് (NIR - Near Infrared, IR-A DIN)): 0.75-1.40 µm
 
ജലത്തിന്റെ ഊർജ്ജആഗിരണശേഷി അടിസ്ഥാനമാക്കി, സിലിക്കാ ഗ്ലാസ്സിൽ ആഗിരണ ഊജ്ജനഷ്ടം വളരെ കുറവുള്ള ഇത്തരം തരംഗങ്ങൾ ഫൈബർ ഓപ്റ്റിൿ മാദ്ധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിശാഗോചരകണ്ണാടകൾ തുടങ്ങിയ ഉപകരണങ്ങളിലും ഇവയ്ക്കു് പ്രാധാന്യമുണ്ടു്.
 
*ഹ്രസ്വ-ഇൻഫ്രാറെഡ് (SWIR - Short Wavelength Infrared, IR-B DIN): 1.4-3 µm
 
ഏകദേശം 1.4 µm നു മുകളിൽ തരംഗദൈർഘ്യമുള്ള കിരണങ്ങളിൽനിന്നും ജലത്തിനുള്ള ഊർജ്ജആഗിരണശേഷി ഗണ്യമായി വർദ്ധിക്കുന്നു. അതിനാൽ ഇവയെ മറ്റൊരു വിഭാഗമായി കണക്കാക്കുന്നു. 1530 നാനോമീറ്റർ മുതൽ 1560 നാനോമീറ്റർ വരെയുള്ള തരംഗങ്ങൾ അതിദൂരവിനിമയസങ്കേതങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
 
*മദ്ധ്യ-ഇൻഫ്രാറെഡ് (MWIR - Mid Wavelength Infrared, IR-C DIN): 3-15µm
ജെറ്റ് വിമാനങ്ങളുടെ പുകച്ചുരുൾ തുടങ്ങിയ ലക്ഷ്യങ്ങൾ കണ്ടെത്തി നശിപ്പിക്കുവാനുതകുന്ന സ്വയംഗതിനിയന്ത്രിതമിസൈലുകളിലും മറ്റും ‘താപാന്വേഷി’കളായി ഉപയോഗിക്കുന്നതു് ഇത്തരം തരംഗങ്ങളോടു് പ്രതികരിക്കുന്ന വേദിനികൾ (sensors) ആണു്.
 
*ദീർഘ-ഇൻഫ്രാറെഡ് (LWIR - Long Wavelength Infrared, IR-C DIN): 8-15µm
താപവിതരണം അടിസ്ഥാനമാക്കി ഛായാചിത്രം എടുക്കുവാൻ ഈ വിഭാഗത്തിലുള്ള ഇമേജ് സെൻസറുകൾ ഉപയോഗിക്കുന്നു.
 
*വിദൂര-ഇൻഫ്രാറെഡ് (FIR - Far Infrared): 15-1000 µm
 
ഇവയിൽ, NIR, SWIR എന്നിവയെ ‘പ്രതിഫലിത ഇൻഫ്രാറെഡ്’ എന്നും MWIR, LWIR എന്നിവയെ താപീയഇൻഫ്രാറെഡ് എന്നും തരം തിരിക്കാറുണ്ടു്. ഉപയോഗിക്കുന്ന സെൻസറുകളുടെ വ്യത്യാസമനുസരിച്ച് വിവിധ താപനിലകളിലുള്ള വസ്തുക്കളിൽ നിന്നുള്ള പ്രതിബിംബവും ഈ തരംഗങ്ങളുടെ ദൈർഘ്യസ്വഭാവമനുസരിച്ച് വ്യത്യാസപ്പെടാം.
===ജ്യോതിശാസ്ത്രസംബന്ധമായി ( Astrological scheme)===
 
 
===വേദിനി പ്രതികരണമനുസരിച്ചു് (Sensor response scheme)===
 
===ആശയവിനിമയസങ്കേതമനുസരിച്ച്===
സ്രോതസ്സ്, സഞ്ചരണമാദ്ധ്യമം, വേദിനികൾ എന്നിവയുടെ സ്വഭാവമനുസരിച്ചു് ഇൻഫ്രാറെഡ് വീചികളെ ഇങ്ങനെ തരം തിരിച്ചിരിക്കുന്നു:<ref>{{cite web |last=Ramaswami |first=Rajiv |month=May |year=2002 |url=http://ieeexplore.ieee.org/iel5/35/21724/01006983.pdf |format=PDF |title=Optical Fiber Communication: From Transmission to Networking |publisher=IEEE |accessdate=2006-10-18}}</ref>
 
{| class="wikitable"
|-
!ബാൻഡ്
!പേരു്
!തരംഗസീമ
|-
|ഒ ബാൻഡ് (O band)
|ഒറിജിനൽ (Original)
|1260–1360&nbsp;nm
|-
|ഇ ബാൻഡ് (E band)
|നീട്ടിയത് (Extended)
|1360–1460&nbsp;nm
|-
|എസ് ബാൻഡ് (S band)
|ഹ്രസ്വതരംഗ (Short wavelength)
|1460–1530&nbsp;nm
|-
|സി ബാൻഡ് (C band)
|പരമ്പരാഗത (Conventional)
|1530–1565&nbsp;nm
|-
|എൽ ബാൻഡ് (L band)
|ദീർഘതരംഗ (Long wavelength)
|1565–1625&nbsp;nm
|-
|യു ബാൻഡ് (U band)
|അതിദീർഘ (Ultralong wavelength)
|1625–1675&nbsp;nm
|}
 
 
"https://ml.wikipedia.org/wiki/ഇൻഫ്രാറെഡ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്