"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
{{Cquote|മറ്റൊരു നാടകം വരാനിരിക്കുന്നു: ഈ പഴയലോകത്തേയും തലമുറകളേയും ഒരേ അഗ്നിയില്‍ എരിയിക്കാനിരിക്കുന്ന അന്ത്യവിധിദിവസത്തെ നാടകം‍. അന്നത്തെ പ്രദര്‍ശനം എത്ര കേമമായിരിക്കും! സ്വര്‍ഗ്ഗസമ്മാനിതരെന്ന് കരുതപ്പെടുന്ന എണ്ണമറ്റ ചക്രവര്‍ത്തിമാര്‍ അന്ധകാരക്കുഴിയില്‍ ഞരങ്ങുന്നതും, ക്രിസ്തുവിന്റെ നാമത്തെ പീഡിപ്പിച്ച ന്യായാധിപന്മാര്‍, ക്രിസ്ത്യാനികള്‍ക്കുവേണ്ടി അവര്‍ കത്തിച്ചതിലും വലിയ തീയില്‍ എരിയുന്നതും, തത്ത്വജ്ഞാനികള്‍ സ്വന്തം ശിഷ്യന്മാര്‍ കാണ്‍കേ ലജ്ജിച്ച് അവരോടൊത്ത് തീയില്‍ എരിയുന്നതും, ദുരന്തനാടകങ്ങളിലെ നടന്മാര്‍ സ്വന്തം ദുരന്തത്തില്‍ വിലപിക്കുന്നതും രഥയോട്ടക്കാര്‍ അഗ്നിചക്രങ്ങളില്‍ കത്തി ചുവന്നു നില്‍ക്കുന്നതും കാണുമ്പോള്‍ എനിക്ക് എന്തത്ഭുതമായിരിക്കും. ഞാന്‍ എങ്ങനെയൊക്കെയാണ് ആനന്ദിച്ചട്ടഹസിക്കാനിരിക്കുന്നത്!<ref name = "durant"/>}}
 
ക്രമേണ കൂടുതല്‍ കഠിനമായ നിലപാടുകള്‍ സ്വീകരിച്ച തെര്‍ത്തുല്യന്‍ സ്ത്രീകളെ "ചെകുത്താന്റെ പടിവാതില്‍" എന്നു വിശേഷിപ്പിച്ചു. യേശുവിന്റെ മരണത്തിനു കാരണം സ്ത്രീയുടെ പാപമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിലും, കലയുടെ രംഗത്തും, സര്‍ക്കാര്‍ സേവനത്തിലും എല്ലാം പ്രവേശിച്ച ക്രിസ്ത്യാനികളേയും പെണ്‍മക്കളെ മുഖാവരണം ധരിപ്പിക്കാത്ത മാതാപിതാക്കളേയും എല്ലാം അദ്ദേഹം വിമര്‍ശിച്ചു. റോമിലെ മാര്‍പ്പാപ്പയെ തെര്‍ത്തുല്യന്‍ വിശേഷിപ്പിച്ചത് "വ്യഭിചാരികളുടെ ഇടയന്‍" എന്നാണ്. <ref name = "durant"/>
 
==തെര്‍ത്തുല്യന്റെ പ്രാധാന്യം==
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്