"ആറന്മുള ഉതൃട്ടാതി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
+
വരി 2:
{{mergefrom|ആറന്‍മുള വള്ളംകളി}}
[[ചിത്രം:Kerala boatrace.jpg|thumb|300px|ആറന്മുള ഉത്രട്ടാതി വള്ളംകളി]]
[[കേരളം|കേരള]]ത്തിലെ [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള]]യിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. [[അര്‍ജ്ജുനന്‍|അര്‍ജ്ജുന]]നും [[ശ്രീകൃഷ്ണന്‍|കൃഷ്ണനും]] സമര്‍പ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള ശ്രീ പാര്‍തഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുക. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്‍്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉത്ത്രുട്ടാതിനാളിലാണ്‍് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.{{തെളിവ്}} [[പമ്പാനദി|പമ്പാനദിക്കരയില്‍]] ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. ഏകദേശം 30 [[ചുണ്ടന്‍ വള്ളം|ചുണ്ടന്‍ വള്ള]]ങ്ങളോളം ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള [[മുണ്ട്|മുണ്ടും]] തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ നാടന്‍ പാട്ടുകള്‍ പാടുന്നു. വള്ളങ്ങളുടെ അറ്റത്തുള്ള സ്വര്‍ണ്ണപ്പട്ടവും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതല്‍ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.
 
ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങല്‍ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തില്‍ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
"https://ml.wikipedia.org/wiki/ആറന്മുള_ഉതൃട്ടാതി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്