"ഡേവിഡ് ബെൻ-ഗുരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ആദ്യ ജീവിതം |
(ചെ.) →ആദ്യ ജീവിതം |
||
വരി 4:
[[ഇസ്രായേല്‍|ഇസ്രായേലിന്റെ]] ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു '''ഡേവിഡ് ബെന്‍-ഗുരിയന്‍''' ({{lang-he-n|דָּוִד בֶּן-גּוּרִיּוֹן}}, [[ഒക്ടോബര്‍ 16]] 1886 - [[ഡിസംബര്‍ 1]] 1973). ഡേവിഡ് ഗ്ര്യൂന്‍ എന്നതായിരുന്നു ജനനനാമം. ചെറുപ്പം മുതലേ [[സിയോണിസ്റ്റ് പ്രസ്ഥാനം|സയണിസത്തോട്]] കടുത്ത അനുഭാവം പ്രകടിപ്പിച്ചു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ ബെന്‍-ഗുരിയന്‍ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും [[ജൂതമതം|ജൂതര്‍]] ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ [[ടൈം മാസിക]] ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
==
അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോണ്‍സ്കില്‍ (ഇന്ന് ഈ സ്ഥലം [[പോളണ്ട്|പോളണ്ടിലാണ്]]) ജനനം. പിതാവ് അവിഗ്ദോര്‍ ഗ്ര്യൂന്‍ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈന്‍ഡല്‍ ഡേവിഡിന് പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ് വളര്‍ന്നുവന്നത്. വാര്‍സോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കേ മാര്‍ക്സിസ്റ്റ് പോളെ സയണ്‍ പ്രസ്ഥാനത്തില്‍ 1904-ല്‍ അംഗമായി. 1905-ല്‍ റഷ്യന്‍ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ല്‍ ഓട്ടോമാന്‍ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയണ്‍ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.
|