"കാൽ‌വിനും ഹോബ്‌സും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:کالوین و هابز
[[ ]]
വരി 13:
|വെബ്സൈറ്റ്=[http://www.gocomics.com/calvinandhobbes/ Calvin and Hobbes] at [[GoComics]]
}}
'''''കാല്‍‌വിന്‍ ആന്റ് ഹോബ്‌സ് (കാല്‍‌വിനും ഹോബ്‌സും)''''' വിശ്വപ്രസിദ്ധമായ കോമിക് സ്ട്രിപ്പ് ആണ്. '''കാല്‍‌വിന്‍''' എന്ന ഭാവനാശാലിയായ ആറു വയസ്സുകാരന്‍ കുട്ടിയുടേയും അവന്റെ കളിപ്പാവയായ '''ഹോബ്‌സ്''' എന്ന പഞ്ഞിക്കടുവയുടേയും ജീവിതം പ്രമേയമാക്കുന്ന ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പ് [[ബില്‍ വാട്ടേഴ്സണ്‍]] ആണ് രചിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നത്. കാല്‍‌വിന്‍ എന്ന പേര് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് മതപണ്ഡിതനായ [[ജോണ്‍ കാല്‍‌വിന്‍|ജോണ്‍ കാല്‍‌വിനില്‍]] നിന്നും ഹോബ്‌സ് എന്ന പേര് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[തോമസ്സ് ഹോബ്സ്]] എന്ന ഇംഗ്ലീഷ് രാഷ്ടീയ ദാര്‍‌ശനികനില്‍ നിന്നുമാണ് ബില്‍ വാട്ടേഴ്സണ്‍ കണ്ടെടുത്തത് [[1985]] ;;നവം‌ബര്‍‌ 18]] മുതല്‍ [[1995]] [[ഡിസം‌ബര്‍ 31]] വരെ തുടര്‍‌ച്ചയായി ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പ് പുറത്തിറക്കിയിരുന്നു. '''യൂണിവേഴ്സല്‍ കാര്‍ട്ടൂണ്‍ സിന്റിക്കേറ്റ്''' എന്ന മാധ്യമ സിന്റിക്കേറ്റിനായിരുന്നു ഈ സ്ട്രിപ്പുകളുടെയെല്ലാം പ്രസിദ്ധീകരണാവകാശം. ഏതാണ്ട് 2400 ല്‍ പുറമേ പത്രങ്ങളില്‍ വരെ കാല്‍‌വിന്‍ ആന്റ് ഹോബ്സ് ഒരേ സമയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.ഇന്നു വരെ 30 ദലലക്ഷത്തില്‍ പരം ''കാല്‍‌വിന്‍ ആന്റ് ഹോബ്‌സ്'' പുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയിട്ടുണ്ട്.,<ref>{{cite web | url=http://www.andrewsmcmeel.com/calvinandhobbes/pr_calvin.html| title=Andrews McMeel Press Release|accessdate = 2006-05-03}}</ref> പൊതു സംസ്കാരത്തെ പല രീതിയിലും ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സ്വാധീനിക്കുന്നുമുണ്ട്.
 
 
സമകാലിക മധ്യപൂര്‍‌വ അമേരിക്കയിലെ നഗര പ്രാന്തപ്രദേശങ്ങളാണ് കാല്‍‌വിന്റേയും ഹോബ്‌സിന്റേയും കഥയ്ക്കു പശ്ചാത്തലം ഒരുക്കുന്നത്. വാട്ടേഴ്സന്റെ ജന്മ സ്ഥലമായ [[ഒഹിയോ|ഒഹിയോയിലെ]] ചഗ്രിന്‍ ഫാള്‍സില്‍ നിന്നാണ് ഈ സ്ഥല നിര്‍മിതിയുണ്ടാക്കപ്പെട്ടിട്ടുള്ളതെന്നു അനുമാനിക്കപ്പെടുന്നു.
ഏതാണ്ട് എല്ലാ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പുകളിലും കാല്‍‌വിനും ഹോബ്‌സും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.
ചില കാര്‍‌ട്ടൂണുകളില്‍ കാല്‍‌വിന്റെ കുടുംബാം‌ഗങ്ങ‌ള്‍ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കാല്‍‌വിന്റെ ഭാവനാ ലോകമാണ് ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പുകളില്‍ ഉടനീളമുള്ള കഥാതന്തു. ഭാവനാലോകത്തെ പോരാട്ടങ്ങള്‍, ഹോബ്‌സുമായുള്ള സൗഹൃദം, സാഹസികാബദ്ധങ്ങള്‍, രാഷ്‌ട്രീയം, സാമൂഹികം, സം‌സ്കാരം തുടങ്ങിയ വിഷയങ്ങളില്‍ കാല്‍‌വിന്റെ വീക്ഷണം, അച്ഛനമ്മമാരോടുള്ള ബന്ധവും ഇടപെടലുകളും, സഹപാഠികള്‍, അദ്ധ്യാപകര്‍, മറ്റു സാമൂഹ്യബന്ധങ്ങള്‍ തുടങ്ങി തികച്ചും വൈവിദ്ധ്യമാര്‍‌ന്ന കഥാപരിസരങ്ങളിലൂടെയാണ് കാല്‍‌വിനും ഹോബ്‌സും മുന്നോട്ടു പോകുന്നത്. ഹോബ്‌സിന്റെ ദ്വന്ദ വ്യക്തിത്വവും മറ്റൊരു പ്രധാന വിഷയമാണ്. (കാല്‍‌വിന്‍ ഹോബ്‌സിനെ ജീവനുള്ള ഒരു കടുവയായി കാണുമ്പോള്‍, മറ്റു കഥാപാത്രങ്ങള്‍‌ക്കെല്ലാം ഹോബ്‌സ് ഒരു കളിപ്പാവ മാത്രമാണ്.)
 
 
[[ഗാരി ട്രുഡേ|ഗാരി ട്രുഡേയുടെ]] '[[ഡൂണ്‍സ്‌ബറി]]' പോലുള്ള രാഷ്ട്രീയ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പുകളെ പോലെ വ്യക്തമായ രാഷ്ട്രീയ വിമര്‍‌ശനം കാല്‍‌വിന്‍ ആന്റ് ഹോബ്സില്‍ കാണാന്‍ കഴിയില്ലെങ്കിലും പരിസ്ഥിതിവാദം, അഭിപ്രായ സര്‍‌വേകളുടെ പൊള്ളത്തരം തുടങ്ങിയ വിശാല രാഷ്ട്രീയ സങ്കല്‍‌പ്പനങ്ങളെ അത് പരിശോധിക്കാറുണ്ട്. സ്വന്തം വീട്ടിലെ ആറു വയസ്സുള്ള വെളുത്ത ആണ്‍കുട്ടികളുടെ ഇടയിലും പഞ്ഞിക്കടുവകളുടെ ഇടയിലും തന്റെ അച്ഛനുള്ള സ്ഥാനത്തെ പറ്റി കാല്‍‌വിന്‍ നടത്തുന്ന അഭിപ്രായ സര്‍‌വേകള്‍ ഒന്നിലധികം കാര്‍‌ട്ടൂണുകളില്‍ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്.
 
 
തന്റെ സൃഷ്ടികളുടെ വാണിജ്യ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിന് വാട്ടേഴ്സണ്‍ തികച്ചും എതിരായിരുന്നു. മാത്രവുമല്ല മാധ്യമ ശ്രദ്ധയില്‍ നിന്നുമകന്നു നില്‍ക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.അതു കൊണ്ടു തന്നെ കാല്‍‌വിന്‍ - ഹോബ്സ് പുസ്തകങ്ങളല്ലാതെ മറ്റൊരു അം‌ഗീകൃത അനുബന്ധ ഉല്പന്നങ്ങളും ഇന്നു ലഭ്യമല്ല. പരസ്യ ആവശ്യങ്ങള്‍‌ക്കായി ചില ഔദ്യോഗിക ഉല്‍‌പ്പന്നങ്ങള്‍ പുറത്തിയിറക്കിയിരുന്നെങ്കിലും അവ ഇപ്പോള്‍ സ്വകാര്യ ശേഖരങ്ങളില്‍ മാത്രമേയുള്ളൂ. രണ്ട് 16-മാസ ചുവര്‍‌ കലണ്ടറുകള്‍, കാല്‍‌വനും ഹോബ്‌സും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ എന്നിവ ലൈസന്‍സിങ്ങില്‍ നിന്നു ഒഴിവാക്കപ്പെട്ട രണ്ടു പ്രധാന ഉല്പന്നങ്ങളാണ്. എന്നാല്‍ കാല്‍‌വിന്റേയും ഹോബ്‌സിന്റേയും വര്‍‌ദ്ധിച്ച ജനകീയത അനധികൃതമായ ഒട്ടനവധി ഉല്‍‌പ്പന്നങ്ങള്‍‌ക്കു വഴി വച്ചിട്ടുണ്ട്. ഒട്ടനവധി ടീ-ഷര്‍ട്ടുകള്‍, താക്കോല്‍ ചെയിനുകള്‍, സ്റ്റിക്കറുകള്‍, ജനല്‍‌ച്ചിത്രങ്ങള്‍ എന്നിവ ഇപ്രകാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇവയില്‍ പലതിലും വാട്ടേഴ്സന്റെ സ്വാഭാവിക നര്‍‌മമോ, ദര്‍‌ശനങ്ങളോ ഒന്നും തന്നെ പ്രതിനിധീകരിക്കാത്ത ഭാഷയും ചിത്രങ്ങളുമാണുള്ളത്. പലതും ശ്ലീല പരിധി ലം‌ഘിക്കുന്നവയുമാണ്.
 
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാൽ‌വിനും_ഹോബ്‌സും" എന്ന താളിൽനിന്ന് ശേഖരിച്ചത്