"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇവ കൂടി കാണുക
മലയാളത്തിലെ കവികള്‍
വരി 7:
==ചരിത്രം==
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്‍ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ [[ഗില്‍ഗാമെഷിന്റെ ഇതിഹാസം]] രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. [[തോറ]] മുതലായ മതപരമായ പുസ്തകങ്ങളില്‍ [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തിന്റെ]] പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. [[ഹോമര്‍|ഹോമറുടെ]] [[ഒഡീസി]] പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. [[ചൈന|ചൈനീസ്]] സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ [[ഷിജിങ്]] ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.
 
==മലയാളത്തിലെ കവികള്‍==
 
ആദികാലത്ത് നാടന്‍പാട്ടുകളാണ്‌ മലയാളസാഹിത്യത്തിലുണ്ടായിരുന്നത്. നമുക്ക് ലഭ്യമായതില്‍ വച്ച് ഏറ്റവും പ്രാചീനമായ പദ്യകൃതി [[ചീരാമന്‍|ചീരാമകവിയുടെ]] [[രാമചരിതം|രാമചരിതമാണ്‌]]. തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള പരിണാമഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ ചീരാമകവിയാണ്‌ മലയാളത്തില്‍ നാമറിയുന്ന ആദ്യ കവി. ഗദ്യസാഹിത്യത്തെക്കാള്‍ പദ്യസാഹിത്യത്തിനാണ്‌ മലയാളത്തില്‍ കൂടുതല്‍ പാരമ്പര്യം അവകാശപ്പെടാനാകുന്നത്
 
==ഇവ കൂടി കാണുക==
"https://ml.wikipedia.org/wiki/കവി" എന്ന താളിൽനിന്ന് ശേഖരിച്ചത്