"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാളസാഹിത്യകാരി; തൃപ്പൂണിതുറയില്‍ തെക്കെ അമ്പാടിവീട്ടില്...
 
No edit summary
വരി 1:
മലയാളസാഹിത്യകാരി; തൃപ്പൂണിതുറയില്‍ തെക്കെ അമ്പാടിവീട്ടില്‍ നാനിയമ്മയുടെയും പള്ളിയില്‍ കൊച്ചുഗോവിന്ദ മേനോന്‍റെയും പുത്രിയായി 1898-ല്‍ ജനിച്ചു. ഇക്കാവമ്മയ്ക്ക് [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്|ഇംഗ്ലീഷ്]], [[ഹിന്ദി|ഹിന്ദി]], [[സംസ്കൃതം|സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും അവഗാഹമുണ്ട്. ഒരു സാഹിത്യകാരനായ വെള്ളാട്ട് കരുണാകരന്‍ നായരാണ് ഇവരുടെ ഭര്‍ത്താവ്.
 
അധ്യാപികയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടിയാണ്. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതര ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങളാണ്. '''അനാസക്തിയോഗം; ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (ജവഹര്‍ലാല്‍ നെഹ്രു''' എന്നിവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ''ബലകഥകള്‍'' എന്നപേരില്‍ ഇവര്‍ രചിച്ച കൃതി ഇന്ത്യാഗവണ്മെന്‍റ് ബാലസാഹിത്യഗ്രന്ധങ്ങള്‍ക്ക് 1956 നല്‍കിയ സമ്മാനത്തിന് പാത്രമായി; ''ദിവാന്‍ ശങ്കരവാര്യര്‍, ശ്രീഹര്‍ഷന്‍, ടോള്‍സ്റ്റോയി, നീതികഥകള്‍, കുട്ടികളുടെ പൂങ്കാവനം, അശോകന്‍റെ ധര്‍മലിപികള്‍, വിവേകാനന്ദന്‍, മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍'' തുടങ്ങി വേറെയും പല കൃതികളും ഇവര്‍ രചിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്