"കെ.പി. ബ്രഹ്മാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[മലയാളം|മലയാള]] ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണി ഗായകനായിരുന്നു '''കെ.പി. ബ്രഹ്മാനന്ദന്‍'''. കാല്‍നൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകള്‍ മാത്രമേ ബ്രഹ്മാനന്ദന്‍ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസില്‍ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. [[കെ.ജെ. യേശുദാസ്|യേശുദാസ്]], [[പി. ജയചന്ദ്രന്‍|ജയചന്ദ്രന്‍]] എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദന്‍ ഇവര്‍ക്കൊപ്പം [[മലയാളി]]കളുടെ മനസില്‍ സ്ഥാനം നേടിയിരുന്നു.
== സംഗീതജീവിതം ==
കടക്കാവൂര്‍ സുന്ദരം ഭാഗവതര്‍, ഡി.കെ. ജയറാം എന്നിവര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ [[ആകാശവാണി|അഖിലേന്ത്യാ റേഡിയോയുടെ]] മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [[കെ.രാഘവന്‍]] സംഗീത സംവിധാനം നിര്‍വഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ ആലപിച്ച “മാനത്തേകായലില്‍...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കന്‍ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
 
വരി 29:
അന്‍പത്തെട്ടാം വയസില്‍ 2004 ഓഗസ്റ്റ് 10നു ബ്രഹ്മാനന്ദന്‍ അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാര്‍ത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദന്‍|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്.
 
== പുരസ്കാരങ്ങള്‍ ==
*അഖിലേന്ത്യാ റേഡിയോയുടെ ലളിത സംഗീത പുരസ്കാരം.
*[[കേരള സംഗീത നാടക അക്കാദമി]] പുരസ്കാരം (2003)
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.musicindiaonline.com/music/malayalam/s/singer.2704/ ബ്രഹ്മാനന്ദന്റെ പാട്ടുകള്‍, മ്യൂസിക് ഇന്ത്യാ ഓണ്‍ലൈന്‍ ശേഖരം]
 
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
"https://ml.wikipedia.org/wiki/കെ.പി._ബ്രഹ്മാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്