"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 8:
ഭരണസ്ഥാപനങ്ങള്‍=മുനിസിപ്പാലിറ്റി|
ഭരണസ്ഥാനങ്ങള്‍=ചെയര്‍മാന്‍|
ഭരണനേതൃത്വം=തെന്മൊഴി ജയബാലന്‍<br />|
ജനസംഖ്യ =215,725 (2004) |
വിസ്തീര്‍ണ്ണം=36|
വരി 23:
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക [[വിമാനം|വിമാനത്തിന്റെ]] പേരും തഞ്ചോര്‍ എന്നു തന്നെ<ref>[http://members.airliners.be/albums/userpics/10045/VT-ESN_2~0.jpg air india one]</ref>
 
== ഐതിഹ്യം ==
[[തഞ്ചനന്‍]] എന്ന അസുരന്‍ പണ്ടു ഈ നഗരത്തില്‍ നാശ നഷ്ടങ്ങള്‍ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേര്‍ന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ്‌ ഈ അസുരന്‍ നഗരം പുന:സൃഷ്ടിക്കുമ്പോള്‍ തന്റെ പേരു നല്‍കണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങള്‍ അതനുവദിച്ചു നല്‍കുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നല്‍കുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.
 
== ഭൂമിശാസ്ത്രം ==
 
ഇന്നു ഈ നഗരത്തെ ഒരു വലിയ മേല്‍പ്പാലം രണ്ടായി ഭാഗം ചെയ്തതായികാണാം. ഇതിനു ഒരു വശം വാണിജ്യ മേഖലയും മറ്റേ വശം ആധുനിക ആവാസ കേന്ദ്രങ്ങളുമായാണു ഇപ്പോള്‍ ഉള്ളതു. പള്ളിയഗ്രഹാരം, കരന്തൈ, ഓള്‍ഡ്‌ ടൗണ്‍, വിലാര്‍, നാഞ്ചിക്കോട്ടൈ വീഥി, മുനംബുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗണ്‍, ഓള്‍ഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങള്‍ ആണു പ്രധാന സിരാ കേന്ദ്രങ്ങള്‍.
 
പുതുതായി നഗരപരിധിയില്‍ ചേ൪ത്ത സ്ഥലങ്ങള്‍ മാരിയമ്മന്‍ കൊവില്‍, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാര്‍പട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായ്‌ കണക്കാക്കുകയാണെങ്കില്‍ അതു വല്ലം (പടിഞ്ഞാറ്‌) മുതല്‍ മാരിയമ്മന്‍ കോവില്‍ (കിഴക്ക്‌) വരെ ഏകദേശം 100 കി മി ആണു.
== കാലാവസ്ഥ ==
*'''ഉഷ്ണകാലം''' : കൂടിയതു 36 o C കുറഞ്ഞതു 32o C
*'''തണുപ്പുകാലം''' : കൂടിയതു 24o C കുറഞ്ഞതു12o C
*'''മഴ''' = 111.37 mm വാര്‍ഷിക ശരാശരി
 
== ചരിത്രം ==
 
ഈ നഗരം പ്രസിദ്ധമായതു ചോള രാജാക്കന്മാരുടെ ഭരണകാലത്താണ്.
 
=== ചോള സമ്രാജ്യ കാലഘട്ടം ===
{{main|ചോളസാമ്രാജ്യം}}
[[Imageചിത്രം:MainGopuram-BrihadisvaraTemple-Thanjavur,India.jpg|thumb|250px|തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം]]
ക്രി.പി 848 ല്‍ വിജയലായ ചോള൯ തഞ്ചാവൂര്‍ പിടിച്ചടക്കി ചോളസാമ്രാജ്യം പടുത്തുയര്‍ത്തി എന്നു കരുതുന്നു. എന്നാല്‍ ആരെയാണു അദ്ദേഹം യുദ്ധത്തില്‍ പരാജയപ്പെടുത്തിയതു എന്നതു ഇന്നും വ്യക്തമല്ല. പാണ്ട്യ വംശത്തില്‍ പെട്ട മുത്തരായന്മാരാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലന്‍ അദ്ദേഹത്തിന്റെ ഇഷ്ട ദേവതയായ നിശുംബസുധനി(ദുര്‍ഗ്ഗ) യുടെ ക്ഷേത്രം പണിതു.
 
[[രാജരാജ ചോളന്‍|രാജരാജ ചോളന്റെയും]] അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജ ചോളന്റെയും ഭരണകാലത്തു ഇവിടം ശ്രദ്ധേയമായി. രാജരാജ ചോള൯ ക്രി.പി 985 മുതല്‍ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകൃഷകമായ [[ബൃഹദ്ദേശ്വര ക്ഷേത്രം]] പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീര്‍ന്നതു. ക്ഷേത്രചുവരുകളില്‍ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകള്‍ കിട്ടുന്നതു. അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേര്‍‍ന്നു വീഥികള്‍ പണികഴിപ്പിക്കുകയും ഈ വഴികള്‍ക്കിരുവശവും ക്ഷേത്ര നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു [[വീരസാലൈ]] എന്നും അതിനോടു ചേര്‍ന്ന ചന്ത [[ത്രിഭുവനമേടെവിയാര്‍‍]] എന്നുമാണു അറിയപ്പെട്ടിരുന്നതു.
[[Imageചിത്രം:മണിമന്ധപം,തഞ്ചാവൂര്‍.JPG|thumb|200px|മണി മന്ധപം-രാജ രാജ ചോഴന്റെ സ്മരണാര്‍ത്ഥം പണിതതു]]
 
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങള്‍ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാര്‍ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.
വരി 60:
തഞ്ചാവൂരില്‍ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികള്‍ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള [[ബെല്‍ മെറ്റല്‍]] വിളക്കുകളും നിര്‍മ്മിച്ചിരുന്നത്<ref name=ncert/>
 
=== ചോളന്മാര്‍ക്കു ശേഷം ===
 
അവസാനത്തെ ചോളനായിരുന്ന [[രാജേന്ദ്ര ചോളന്]] മൂന്നാമനു ശേഷം പാണ്ട്യന്മാര്‍ ഇവിടം അവരുടെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭാഗമാക്കി. ശേഷം അവരുടെ തലസ്ഥാനം [[മധുര]]യായതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രധാന്യം കല്‍പ്പിച്ചിരുന്നില്ല. പിന്നീട്‌ 1553-ല്‍ വിജയനഗര രാജ്യം തഞ്ചാവൂരില്‍ ഒരു നായിക്ക രാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കനമാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി. 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മദുരൈ നായിക്കന്മാരാണു. പിന്നീട്‌ മറാത്തക്കാരും ഇതു കൈവശപ്പെടുത്തി.
വരി 68:
ബ്രിട്ടീഷുകാര്‍‍ തഞ്ചാവൂര്‍ നായക്കന്മാരുടെ പിന്മുറക്കാരെ തിരിച്ചു അവരോധിക്കാനായി 1749-ല്‍ ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായതു. മറാത്താ രാജാക്കന്മാര്‍ 1799 വരെ ഇവിടം വാണിരുന്നു. 1978-ല്‍ [[ക്രിസ്റ്റിയന്‍ ഫ്രഡറിക്‌ ഷ്വാര്‍സ്]]‌ ഇവിടെ [[പ്രൊട്ടസ്റ്റന്റ്‌ മിഷന്‍]] സ്ഥാപിച്ചു. പിന്നീടു വന്ന [[രാജാ സര്‍ഫോജി]]രണ്ടാമ൯‍, അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ [[ഈസ്റ്റ്‌ ഇന്ത്യ കമ്പനി]]ക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ല്‍ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തു‍ക്കള്‍ അന്യാധീനപ്പെട്ടു.
 
== സംസ്കാരം ==
[[ചിത്രം:Brahadeeswara Temple,Thanjavur.JPG|thumb|300px| ബൃഹദേശ്വര ക്ഷേത്രം]]
 
തഞ്ചാവൂര്‍ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കര്‍ണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂര്‍‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന [[ത്യാഗരാജ_ത്യാഗരാജ സ്വാമികള്‍|ത്യാഗരാജര്‍ ]] (1800-1835, [[മുത്തുസ്വാമി ദീക്ഷിതര്‍]]( 1776-1835) [[ശ്യാമ ശാസ്ത്രികള്‍]] എന്നിവര്‍‍ ഇവിടെയാണു ജീവിച്ചിരുന്നത്.
 
ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂര്‍ ചിത്രങ്ങള്‍ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. [[തവില്‍]] എന്ന തുടികൊട്ടുന്ന വാദ്യോപകരണവും [[വീണ]]യും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂര്‍ പാവകളാണ്.
[[Imageചിത്രം:തമിഴ് സര്‍വകലാശാല,തഞ്ചാവൂര്‍.JPG|thumb|200px|തമിഴ് സര്‍വകലാശാല]]
 
== വിദ്യാഭാസം ==
 
തഞ്ചാവൂര്‍ അതിന്റെ സാംസ്കാരിക പഠനത്തിനു പണ്ടെ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സരസ്വതി മഹല്‍ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും [[കംപ്യൂട്ടര്‍]]വല്‍കരിക്കപ്പെട്ടു കഴിഞ്ഞു. 18-ാ‍ം നൂറ്റണ്ടില്‍ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ ഒരു പേരുകേട്ട വിദ്യാലയമാണ്. ഇന്ന് തഞ്ചാവൂരില്‍ രണ്ടു സര്‍വ്വകലാശാലകള്‍ ഉണ്ട്. തമിഴ്‌ സര്‍വ്വകലാശാലയും ശാസ്ത്ര കല്‍പിത സര്‍വ്വകലാശാലയും, ഇതിനു പുറമെ പേരുകേട്ട മെഡിക്കല്‍ കോളേജുള്‍പ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെല്‍കൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങള്‍ ഇവയില്‍ ചിലതാണ്.
 
== പ്രധാന വാണിജ്യങ്ങള്‍ ==
[[ചിത്രം:Ramanathan Hospital junction,Thanjavur.JPG|thumb|200px|ഡോ. രാമനാഥന് സ്മാരക പന്തല്‍ കാണാം]]
തഞ്ചാവൂരുകാര്‍ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിര്‍മ്മാണരംഗവും പേരു കേട്ടതാണ്. മുന്നില്‍ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാര്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിനു മുന്‍പെ തന്നെ ഇവിടങ്ങളില്‍ ഉപയോഗത്തില്‍ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു, അടുത്തായി തഞ്ചാവര്‍ ചിത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയും കൂടുതലായി നിര്‍മ്മിച്ചു വരുന്നു. ഇവിടെ 50 വര്‍ഷം പഴക്കമുള്ള ഒരു മെഡിക്കല്‍ കോളേജുള്ളതു കൊണ്ടു തഞ്ചാവൂര്‍ നഗരത്തില്‍ ഒരുപാടു ഡോക്ടര്‍മാരെയും കാണുവാന്‍ സാധിയ്ക്കും.
 
== അവലംബം ==
<div class="references-small">
<references/>
</div>
 
== ചിത്രശാല ==
<gallery>
ചിത്രം:Manimandapam,Thanjavur.JPG|മണിമണ്ഡപം
വരി 95:
</gallery>
 
== കൂടുതല്‍ അറിയാന്‍ ==
*[http://www.templenet.com/Tamilnadu/brihtanj.html ചരിത്രം]
*[http://www.tanjore.com തഞ്ചാവൂര്‍]
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്